സൂര്യനെ പ്രണയിച്ചവൾ 9 [Smitha]
📝 Ongoing
👁 57913 views ❤ 251 likes ⭐ 0.0 rating 💬 62 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 9 Sooryane Pranayichaval Part 9 | Author : Smitha | Previous Parts “ഗായത്രി,” ബസ്സ് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് അവന്‍ വീണ്ടും കെഞ്ചി. “ഓക്കേ! ഓക്കേ!” അവള്‍ ചിരിച്ചു. “ഇങ്ങനെ ഒരാള്‍! എന്തൊരു ടെന്‍ഷന്‍ ആണ്!” “ഉണ്ടോ?” അവള്‍ പതിയെ മുഖം തിരിച്ച് നോക്കുന്നത് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. “പിന്നില്ലേ!” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാ?” ആകാംക്ഷയോടെ ജോയല്‍ തിരക്കി. “സോണല്‍, നേഹാ, സഫീന, സരിത ...” “അയ്യോ അങ്ങനെ എല്ലാരുമല്ല!” ജോയല്‍ അസന്ത്ഷ്ടിയോടെ പറഞ്ഞു. “ഗായത്രി, എന്നെ മാത്രം, പ്രത്യേകതയോടെ, സ്പെഷ്യല്‍ ആയി ...ആരേലും ആരേലും നോക്കുന്നുണ്ടോ...?” “അതും ഉണ്ട്,” “ഉണ്ടോ? ഉണ്ടോ? ആരാ? ആരാ?” ആകാംക്ഷ കാരണം അവന്‍റെ വാക്കുകള്‍ക്ക് വേഗതയും തിടുക്കവും കൂടി. “അവര് തന്നെ” അവള്‍ ചിരിച്ചു. “സോണലും സരിതേം ഒക്കെ ജോയലിനെ സ്പെഷ്യല്‍ ആയാ നോക്കുന്നെ. സംശയം ഉണ്ടെങ്കില്‍ തിരിഞ്ഞു നോക്കൂ..” ജോയല്‍ ഒരു നിമിഷം ചിന്തയിലാണ്ടു. പിന്നെ പതിയെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് പിമ്പിലേക്ക് നോക്കി. സരിതയും സോണലും നേഹയും അവനെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന
Hi smitha how r u? വളരെ മനോഹരമായ രംഗങ്ങൾ ആണ് ഈ ഭാഗം മുഴുവനും എന്ന് പറയാതെ വയ്യ.ജോയൽ ഗായത്രി രണ്ടു പേരിലും നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട്.ഗായത്രിയുടെ ഇഷ്ടവും ജോയലിന്റെ തന്റെ പെണ്ണ് ആരാണെന്നറിയാനുള്ള ത്വരയും വൗ ബ്യുട്ടിഫുൾ.അവസാനം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു ഗായത്രിയാണ് അവന്റെ ഹൃദയത്തിൽ രക്തത്താൽ കൊത്തിവച്ച പെണ്ണെന്നു,വളരെ നൈര്മല്യമായ മുഹൂർത്തം. അവരുടെ പ്രണയം കാണാൻ ഏറെ ആകാംഷയുണ്ട്.പിന്നെ ആ വിദ്യാർത്തി രാജ്യം അറിയുന്ന കുറ്റവാളിയിലേക്ക് എത്തിയതും.ജോയൽ മാത്രം അല്ലല്ലോ വേറൊരു നായകനും കൂടെ ഇല്ലേ ഇതിൽ ഞാൻ മറന്നിട്ടില്ല ഒരമ്മയുണ്ട് ആ ജവാനെ. അപ്പൊ സ്മിത കാത്തിരിക്കുന്നു എന്ന പല്ലവി വീണ്ടും യൂസ് ചെയ്യുന്നില്ല ഇങ്ങു തന്നെച്ചാ മതി ok Withlove sajir❤️❤️???