സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
📝 Ongoing
👁 338947 views ❤ 171 likes ⭐ 0.0 rating 💬 60 comments 📚 1 chapters 📅 2019-06-15
സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ Swapnangal Thirichuipidikkumbol | Author : Alby കുമാരമംഗലം,ശ്രീ ധർമ്മശാസ്ഥാ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ പുരോഗമിക്കുന്നു.അമ്മയുടെയും, അമ്മാവന്റെയും അനുന്ഗ്രഹം വാങ്ങി ശ്രീശങ്കർ പന്തലിൽ ഉപവിഷ്ഠനായി.വാദ്യമേളങ്ങൾ അരങ്ങുതകർത്തതിന്റെ പാരമ്യത്തിൽ നിൽക്കുന്നു.തകിലും നാദസ്വരവും വായിക്കുന്നവർ സ്വദസിദ്ധമായ ചലനങ്ങളോടെ വായിച്ചുകയറി. "ഇനി കുട്ടിയെ വിളിക്കാം,മുഹൂർത്തം ആയി"മുതിർന്ന ഏതോ കാരണവർ വിളിച്ചുപറഞ്ഞു.പൂജാരിയുടെ നാവിൽനിന്നും പൂജാമന്ത്രങ്ങൾ വീഴുന്നതോടൊപ്പം അഗ്നിയിലേക്ക് ഇറ്റുവീഴുന്ന നെയ്യുടെ കൊഴുപ്പിൽ അഗ്നിനാളങ്ങൾ ജ്വലിച്ചുനിന്നു.മേളകൊഴുപ്പിന്റെ അകമ്പടിയിൽ രാധികയെ അമ്മയും അമ്മായിയും ചേർന്ന് മണ്ഡപത്തിലേക്ക് ആനയിച്ചു.ശുഭമുഹൂർത്തത്തിൽ ശങ്കർ അവളുടെ കഴുത്തിൽ താലിചാർത്തുമ്പോൾ അമ്മായി അവളുടെ ഉള്ളുനിറഞ്ഞ കേശഭാരം ഉയർത്തി.കുരവയും മേളവും മുറുകി. നെറുകയിൽ സിന്ധുരം അണിയിച്ചു അവളുടെ കരംപിടിച്ചു അഗ്നിയെ എഴുതവണ വലം വയ്ക്കുമ്പോൾ രാധികയുടെ മനസ്സിൽ ദീർഘസുമംഗലിയായി തന്റെ പുരുഷനൊപ്പം ജീവിക്കാനുള്ള പ്രാർത്ഥന മാത്രം. ശങ്കർ,സർക്കാർ സ്ക്കൂളിൽ പ്ലസ് ടു അധ്യാപകൻ,നാട്ടിൽ സർവ്വസമതൻ.സ്കൂൾ വിട്ടാൽ ഇരുട്ടുവോളം നീളുന്ന ട്യൂഷൻ,അതിനുശേഷം സ്വല്പം ക്ലബ് പ്രവർത്തനവും.ആലോചന വന്നപ്പോൾത്തന്നെ രാധികയുടെ വീട്ടുകാർക്ക് മുൻപിൻ ആലോചിക്കേണ്ടി വന്നില്ല.ദേശസാൽകൃത ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയിരുന
ആൽബിചായൊ പൊളിച്ചു. കഥ കഥയായി പറയാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.. ഞാനിനിയും പേടിക്കേണ്ടിയിരിക്കുന്നു. l