0%

?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] · ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author:

👁 303 views 0 likes

📚 Chapter List
"എനിക്ക് അറിയാം പക്ഷെ എനിക്ക് സ്വസ്ഥമായി ചിന്തിക്കാൻ കുറച്ച് സമയം വേണം." ആദിത്യൻ കസേരയിൽ നിന്ന് എഴുനേറ്റ് തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു. "കുറെ കാര്യങ്ങൾ തലയിൽ കിടന്ന് ഓടുകയാണ് അത് കൊണ്ട് എനിക്ക് ഒരു തല വേദന വരുന്നത് പോലെ ഉണ്ട്." "നീ ഓക്കേ അല്ലെ ആദിത്യ?." പ്രിയ വിഷമത്തോടെ ചോദിച്ചു. ആദിത്യൻ തല ആട്ടി കൊണ്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രേമിച്ചു. അതിൽ അവൻ എത്രത്തോളം വിജയിച്ചു എന്ന് അവന് തന്നെ അറിയില്ലായിരുന്നു. പ്രിയ ഒരു പുരികം ഉയർത്തി അവനെ നോക്കി. ലക്ഷ്മിയുടെ ശ്രെദ്ധ പേപ്പറിലേക്ക് തിരിഞ്ഞപ്പോൾ ആദിത്യൻ പ്രിയയെ ഒരു കണ്ണടച്ച് കാണിച്ചു. "അപ്പോൾ തിരിച്ച് വന്നിട്ട് കാണാം." അവൻ സ്യൂട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവരോട് പറഞ്ഞു. ആദിത്യൻ നടപ്പാതയിലൂടെ നടക്കുമ്പോൾ ആദ്യം ഏത് പ്രെശ്നം ആണ് അഭിമുഘീകരിക്കേണ്ടത് എന്ന് ആലോചിച്ചു. എന്തായാലും റോക്കിയെ ഇന്ന് ഉച്ചക്ക് ശേഷം കാണണം എന്ന് അവന് അറിയാമായിരുന്നു അത് കൊണ്ട് റോക്കിയോട് അപ്പോൾ സംസാരിക്കാം എന്ന് അവൻ തീരുമാനിച്ചു. ഇപ്പോൾ എൽദോയുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല അത് കൊണ്ട് അവൻ ശ്രെദ്ധ സ്വപ്നയിലേക്ക് തിരിച്ചു. അവളെ ഒരു ബോട്ടിലോ ഹെലികോപ്റ്ററിലോ ഒറ്റക്ക് എങ്ങനെ എത്തിക്കാൻ പറ്റും എന്ന് അവൻ ആലോചിച്ചു. "അവളെ ഒറ്റക്ക് കിട്ടാൻ വേണ്ടി ഞാൻ എന്ത് കാരണം പറയും?." അവൻ ഉറക്കെ ചിന്തിച്ചു. കുറച്ച് നേരം ആലോചിച്ചപ്പോൾ അവളെ ഒറ്റക്ക് കിട്ടാൻ തക്കതായ കാരണം കണ്ട് പിടിച്ച് അവൻ ഒന്ന് പുഞ്ചിരിച്ചു. എല്ലാം താൻ വിജാരിച്ചത് പോലെ നടക്കും എന്ന് അവന് നല്ല ആത്മവിശ്വാസം തോന്നി. ആദിത്യൻ നേരെ ക്ലിനിക്കിന്റെ അടുത്തേക്ക് നടന്നു. ക്ലിനിക്കിന്റെ മുകളിലേക്ക് കയറി എൽദോയുടെ ഓഫീസിന്റെ വാതിലിൽ മുട്ടി വിളിച്ചു. "എൽദോ?." "എന്താ മാസ്റ്റർ ആദിത്യ അകത്തേക്ക് വരൂ." എൽദോ വിളിച്ച് പറഞ്ഞു. ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് മനസ്സ് ശാന്തമാക്കി കൊണ്ട് എൽദോയുടെ ഓഫീസിന്റെ അകത്തേക്ക് കയറി. ഇയാൾ തനിക്ക് എതിരെ എന്ത് പദ്ധതികൾ ആണ് നടപ്പിലാക്കുന്നത് എന്ന് അവൻ ആലോചിച്ചു പക്ഷെ അത് പുറത്ത് കാണിക്കാതെ ആദിത്യൻ അയാളുടെ മുൻപിൽ ചെന്ന് നിന്നു. "താങ്കൾക്ക് ഇന്ന് എന്റെ എന്ത് ആവശ്യമാണ് ഉള്ളത്?." എൽദോ ചോദിച്ചു. ആദിത്യൻ പറയാൻ ഉദ്ദേശിച്ച കള്ളം മനസ്സിൽ ആലോജിച്ചതിന് ശേഷം പറഞ്ഞു. "എൽദോ ആരും അറിയാതെ എന്നെ ഒരു കാര്യത്തിൽ സഹായിക്കാൻ പറ്റുമോ?." "എന്നെ കൊണ്ട് നടക്കുന്നത് ആണെങ്കിൽ സാറിനെ ഞാൻ സഹായിക്കാം." എൽദോ അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ചുരുങ്ങി. "താങ്കൾക്ക് എന്ത് സഹായം ആണ് വേണ്ടത്?." "ഇന്നലെ സ്വപ്ന എനിക്ക് ഒരു മസ്സാജ് തന്നിരുന്നു." ആദിത്യൻ അൽപ്പം മടിക്കുന്നത് പോലെ അഭിനയിച്ച് കൊണ്ട് പറഞ്ഞു. "ഓഹ് സ്വപ്ന അവൾ നന്നായി മസ്സാജ് ചെയ്യും അല്ലെ?." എൽദോ ചോദിച്ചു. "അതെ." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "അവൾ കാണാനും സുന്ദരി
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments