സ്വർണചിറകുള്ള മാലാഖ [കാർത്തി]
" മോനെ ഓർമായൊക്കെ ഉണ്ടോ ഈ അച്ഛച്ഛനെ, എത്ര നാളായി കണ്ടിട്ട് " " പിന്നെ ഓർമ്മയില്ലാതെ, അച്ഛച്ഛന് സുഖമല്ലേ " " സുഖം തന്നെ മോനെ, നിങ്ങൾ അകത്തേക്ക് കേറ്, മോളെ നിനക്ക് സുഖമല്ലേ " " പിന്നെ നല്ല സുഗം " അടുത്ത് നില്കുന്നയാളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി " ഇത് ദേവകി, ഇ വീട്ടിലെ പാചകം അടക്കം എല്ലാം ഇവളാ നോക്കുന്നത് " ഒരു 45 വയസ്സ് തോന്നിക്കുന്ന ചേച്ചി ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു. . . " മക്കളെ നിങ്ങൾ ഒരുപാട് നേരം വണ്ടിയോടിച്ചു വന്നതല്ലേ പോയി ഒന്നു കുളിച്ചു വിശ്രമിച്ചു വാ, ദേവകി ഇവർക്ക് ആ തുടച്ചിട്ട മുറികൾ കാണിച്ചുകൊടുക്ക്. . . " മമ്മി താഴെ ഒരു റൂമിൽ തന്നെയാണ്, അതോടെ താഴത്തെ മുറികൾ മുഴുവൻ നിറഞ്ഞു. എനിക്കുള്ള മുറി മുകളിൽ ആണ്. ചേച്ചി എന്നെയും വിളിച്ച് ഒരു മരത്തിന്റെ പടികൾ കയറി മുകളിൽ എത്തിച്ചു. പഴയ റൂമാണെങ്കിലും നല്ല സൗകര്യം ഉണ്ട്. . . " ചേച്ചിയുടെ വീട് ഇവിടെ അടുത്താണോ " " അതേ നടത്താനുള്ള ദൂരമുണ്ട് " " അപ്പൊ ഇവിടെ തന്നെയാണോ രാത്രി നിൽക്കുന്നത് " " അതേ അച്ഛന് ഇടക്ക് ശ്വാസം മുട്ടൽ ഉണ്ടാവാറുണ്ട്, അത് ആരെങ്കിലും ഇവിടെ വേണം ചിലപ്പോ ഞാൻ അല്ലെങ്കിൽ എന്റെ ഭർത്താവ് ആരെങ്കിലും ഇവിടെ നിക്കും " " ഭർത്താവ് എന്ത് ചെയ്യുന്നു. " " ഇവിടെ തന്നെ റബ്ബർ വെട്ട് , മോന്റെ പഠിത്തം കഴിഞ്ഞോ " " ആ ഇപ്പൊ അവധിയാ " " ഞാൻ എന്ന താഴേക്ക് ചെല്ലട്ടെ, മോൻ ഒന്നു മേലുകഴുകി വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കാം " " ശെരി ചേച്ചി "
💬 Comments
View all comments