0%

തമ്പുരാട്ടി [രാമന്‍] · തമ്പുരാട്ടി 3 [രാമന്‍]

തമ്പുരാട്ടി 3 [രാമന്‍]

Author:

👁 58302 views 37 likes

📚 Chapter List

ഇങ്ങനേയുള്ളപ്പോഴാണ് അമ്മയോട് ദേഷ്യം തോന്ന. ജന്തു.തടാക. പുറത്തിറങ്ങിയപ്പോ ഏട്ടത്തിക്ക് കുറച്ചു പൈസ കൊടുക്കാൻ ഞാൻ സെന്തിലിനോട് പറഞ്ഞിരുന്നു അതവൻ ഏറ്റു. റൂം വൃത്തിയാക്കാനും, ഒരു ഫാൻ ഫിറ്റ് ചെയ്യാനും അവൻ എർപ്പാടാക്കാം എന്ന് പറഞ്ഞപ്പോ ഞാൻ അവിടം വിട്ടിറങ്ങി. ആളുകളും ചന്ദ്രനും സൈഡിലുണ്ടായിരുന്നു. ഉള്ളതെല്ലാം അമ്മയുടെ അടുത്ത് വിളമ്പിയ അയാൾക്ക് ഒരു ചിരി മുഖത്തുണ്ട്. അളിഞ്ഞ അയാളുടെ മുഖത്തു കൂടുതൽ നോക്കി എന്റെ ബി പി കൂട്ടാൻ നിന്നില്ല. വീട്ടിലേക്ക് വേഗം നടന്നു. വീടെന്റെ മുന്നിൽ തെളിഞ്ഞപ്പോ അവിടെ നിന്നും കിട്ടു കുരക്കുന്നുണ്ടായിരുന്നു. പതിവില്ലാത്തതാണ്. മുറ്റത്തേക്ക് എത്തിയപ്പോ ഞാൻ മെല്ലെ പരുങ്ങി. രണ്ടു കാർ കിടക്കുന്നുണ്ട്. അതിലൊന്നിന്റെ മുന്നിൽ മുപ്പതു വയസ്സ് തോന്നിക്കുന്ന രണ്ടാളുകളുണ്ട്. എന്നേ കണ്ടു അവർ ചിരി തന്നു.ഞാൻ തിരിച്ചും കൊടുത്തു ഉള്ളിലേക്ക് വലിഞ്ഞു. കിട്ടു കുര നിർത്തി. അപ്പോ അമ്മ വിളിച്ചത് ഇപ്പോ കഴിഞ്ഞ കാര്യത്തിനല്ലേ?? വന്നവർ ആരാണ്?.വരാന്തയിൽ നിന്ന് അകത്തേക്ക് കേറുമ്പോ ആരുടൊക്കെയോ ശബ്‌ദം കേൾക്കുന്നുണ്ട്. ലിവിങ് റൂമിൽ കസാരയിൽ കാലിൽ കാലു കേറ്റി ഇരിക്കാതെ അമ്മയിരിക്കുന്ന കണ്ട് എനിക്ക് സംശയം വീണ്ടും കേറി. എന്റെ നേരെ അമ്മയുടെ കണ്ണുകൾ വന്നു. അമ്മയുടെ മുഖത്തു ഫിറ്റ്‌ ചെയ്തത് കൃത്രിമച്ചിരിയാണെന്ന് കണ്ടാൽ മനസ്സിലാവുന്നതേയുള്ളൂ.ഞാൻ അകത്തേക്ക് കേറി.അമ്മയുടെ മുന്നിൽ ആരാണ് ഇരിക്കുന്നതെന്ന് നോക്കി. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയും പിന്നെ കുറച്ചൂടെ വയസ്സ് തോന്നുന്ന ഒരാളും. "ഹാ മോന് വന്നോ...." ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്. ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി. "അനുഷയെ കൂട്ടികൊണ്ടുപോവാന്‍ വന്നതാ...” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി. (തുടരും)

ഈ ഭാഗം വായിച്ചു കഴിഞ്ഞോ? നിങ്ങളുടെ അഭിപ്രായം കമന്റായി എഴുതൂ. Comment എഴുതാം

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments