തിരികെ യാത്ര 3 [ജാസ്മിൻ]
എന്നതായിരുന്നു പ്ലാൻ.
സൗദിയിലേക്ക് പോകുന്നതിന്റെ തലേദിവസം എന്റെ എക്സാം കഴിഞ്ഞു നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സമയത്താണ് ഉപ്പ ടോയ്‌ലറ്റിൽ വീഴുന്നത്.
കാര്യമായ പരിക്കില്ലെങ്കിലും നടുവിന് ചെറിയ ക്ഷതം ഏറ്റതിനാൽ സർജറി വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറഞ്ഞത്...
എന്നാൽ സർജറി വേണ്ട എന്ന ഉറച്ച നിലപാടെടുത്ത ഉപ്പ എന്നോടൊപ്പം നാട്ടിലേക്ക് വരാൻ തീരുമാനിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഹാഷിമിക്കായുടെ (രഹ്‌നത്തയുടെ ഹസ്ബന്റ്) കെയർഓഫിൽ അപ്പോയിന്റ്മെന്റ് ശരിയാക്കിയിട്ടായിരുന്നു ആ വരവ്.
എയർപോർട്ടിൽ നിന്ന് നേരിട്ട് ഹോസ്പിറ്റലിലേക്ക് പോകാനായിരുന്നു തീരുമാനിച്ചത്.
കുട്ടികളെ നോക്കാനായി ഉമ്മിച്ചായും ഉപ്പിച്ചായും(ഉമ്മിയുടെ പേരെന്റ്സ്) വീട്ടിൽ ഉണ്ടായിരുന്നു.
റൈഹാ അന്ന് പത്താം ക്ലാസിലും, സെയ്ഹ ഒൻപതിലും, ഫൈഹ ഏഴിലോ മറ്റോ ആയിരുന്നു പഠിച്ചിരുന്നത്. ഇളേമ്മയുടെ ഹസ്ബൻഡ് ബഷീർക്കായും ഹാഷിം ഇക്കായും സഹോദരന്മാരാണ്.
ബഷീർക്കാ നമ്മുടെ കമ്പനിയിൽ തന്നെ സീനിയർ അക്കൗണ്ട് ജോലി ചെയ്യുകയാണ് അബുദാബിയിൽ.
ഹാഷിമിക്കാ ഒരു മന്ത്രിയുടെ പി ഏ ആയതിനാൽ അധികസമയവും വീട്ടിൽ ഉണ്ടാകാറില്ല. രഹനത്തെയും ആച്ചിയും കോളേജിൽ ഒരുമിച്ച് പഠിച്ചവരും മനസാക്ഷി സൂക്ഷിപ്പുകാരുമായിരുന്നു . ബഷീർക്കാ ഇളേമ്മയെ കെട്ടിയശേഷമാണ് ആച്ചി മുൻകൈയെടുത്താണ് ഹാഷിമിക്കയെ കൊണ്ട് രഹനത്തയെ വിവാഹം കഴിപ്പിച്ചത്.
അവിടെ എന്ത് പ്രശ്നമുണ്ടായാലും അവർ തമ്മിൽ യാതൊരുവിധ അകൽച്ചയുമില്ലാത്തത് കുടുംബത്തിനും ബന്ധുക്കൾക്കും സമാധാനപരമായിരുന്നു. കല്യാണം പോലെ പ്രസവവും ഏകദേശം ഒരു മാസം വ്യത്യാസത്തിലായിരുന്നു രണ്ടുപേർക്കും പെൺകുഞ്ഞുങ്ങൾ..ഇളേമ്മയ്ക്ക് ജാൻവിയും രഹനത്താക്ക് തൻവിയും.
അതിരാവിലെ തന്നെ വയനാട്ടിൽ നിന്നും കരിപ്പൂരിലേക്ക് രണ്ടു വണ്ടികളിലായി ഞങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തി.
വാപ്പിയും ഉമ്മിയും ഹാഷിമിക്കയും എയർപോർട്ടിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോയി..
ആച്ചിയും ഞാനും പിള്ളേരും നേരെ വീട്ടിലേക്കും.
അന്ന് അവിടെ തങ്ങിയെങ്കിലും പിറ്റേന്ന് പിള്ളേർ സ്കൂളിൽ പോയപ്പോൾ എനിക്കൊരു ഒറ്റപ്പെടൽ ഫീൽ ഉണ്ടായി.
ഹോസ്പിറ്റലിൽ നിന്നും ഉമ്മി വിളിച്ചപ്പോൾ എന്റെ മൂട് മനസ്സിലാക്കി....
മോനെ...
ഉം..
എന്താ ഫുഡ് കഴിക്കാത്തെ?
ഞാനൊന്നും പറഞ്ഞില്ല...
മോനും ബോറടിക്കുന്നുണ്ടോ
ഉം....
ഉമ്മ ആച്ചിയെ വിളിച്ച് പറയാമെ... മോൻ അച്ചിയോടൊപ്പം പൊക്കോ അവിടെയാകുമ്പോൾ ബോറടിക്കില്ല..
എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി
അരമണിക്കൂറിനകം ആച്ചിയുടെ കാർ വീട്ടിലെത്തി
ഉമ്മ ഞാനിവിനെ കൊണ്ടുപോകുകയാണ് രണ്ടുദിവസം കഴിഞ്ഞ് കൊണ്ടാക്കാം ഉമ്മച്ചിയോട് പറഞ്ഞിട്ട് ആച്ചി എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി..
ഒരു കോമ്പൗണ്ടിനുള്ളിൽ രണ്ടു വീട്
അവരുടെ ഒരുമ വീട് ഒരുക്കുന്നതിലും അവർ കാത്തുസൂക്ഷിച്ചു ഒരു വീട്ടിൽ നിന്ന് മറ്റു വീട്ടിലേക്ക് നേരിട്ട് ആക്സസ് ഇല്ലെങ്കിലും മറച്ചുവെക്കാൻ ഒന്നുമില്ലായിരുന്നു
ആച്ചിയെ പോലെ തന്നെ രഹനത്തയും നല്ല കമ്പനി ആയിരുന്നു പെട്ടെന്ന് തന്നെ ഞാൻ അവരിലേക്ക് അടുത്തു. പ്രാതൽ ഒരു വീട്ടിൽ നിന്നാണെങ്കിൽ ലഞ്ച് മറ്റെ വീട്ടിൽ നിന്ന്..
രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും അവരുടെ സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഒക്കെ നല്ല ഫീൽ ആയിരുന്നു.
തമാശകളും വളിപ്പുകളും ഒക്കെയായി അവർ എന്നെ കളിയാക്കുമ്പോൾ ഞാനും തിരിച്ചു കളിയാക്കുന്നു...നല്ല വൈബ് ആയിരുന്നു...
ജാൻവി എന്നോട് നല്ല കമ്പനി ആയിരുന്നെങ്കിലും തൻവി കുറച്ച് റിസർവിഡ് ആയിരുന്നു..
ഒരു ദിവസം അവർ എന്തോ ആവശ്യത്തിനായി പുറത്തുപോയിട്ട് വരുമ്പോൾ ഞാൻ
💬 Comments
View all comments