0%
Chapter 1

Truth or dare 1 [നളിനി രമണൻ]

Author : Nalini | Read All Parts | 👁 31130 |

പേരും ഞെട്ടിപ്പോയി. അപ്പോഴാണോർത്തത്, ചീട്ടുകളി അല്ലേ എന്നോർത്ത് വാതിൽ കുറ്റിയിട്ടില്ലായിരുന്നു. അത് വഴി മാറി truth or dare ആയപ്പോൾ വാതിലിന്റെ കാര്യം മറന്നും പോയി.



രൂപ : ചോറ്.. ചോറ് കഴിക്കുന്നില്ലേ 🥲🥲🥲🥲🥲


വന്നത് അബദ്ധമായി പോയി എന്ന് മനസിലായി അവൾക്ക്. എൽസി ചേച്ചി പറഞ്ഞു വിട്ടിട്ട് വന്നതാണ്. ചേട്ടന്മാർ വേറെന്തോ പരിപാടിയിൽ ആയിരുന്നെന്ന് തോന്നുന്നു 🥲.. ഇനീപ്പോ ഇവർ gay ആണോ 🥲...



"It's ok.. I wouldn't judge you... Carry on 🥹🥹"


രൂപ അവരെ comfortable ആക്കാനായി പറഞ്ഞു കൊണ്ട് പോകാനാഞ്ഞു.


സഞ്ജു : ഏയ്യ്... അല്ലല്ല... ഞാൻ ഗെയിം കളിച്ചതാ. അല്ലാണ്ട് നീ വിചാരിച്ച പോലെ അല്ല.


രൂപ : ഇല്ല. ഞാനൊന്നും വിചാരിച്ചില്ല. ഞാൻ പിന്നെ വരാം... 🥲


രാഹുൽ : ഏയ്യ്... നീയിങ്ങു വാ.. നീയും ഇരിക്ക്. അപ്പോ മനസിലാകും വെറും ഗെയിം ആണെന്ന്.


സഞ്ജു : ആ.. വാ...


അവൾ gay ആണെന്ന് വിചാരിച്ചു പൊയ്ക്കളയുമോ, അതിനി ആരോടെങ്കിലും ചെന്നു പറയുമോ എന്നെല്ലാം പേടി ആയിപ്പോയി രണ്ടാൾക്കും. രഞ്ജിത്ത് നാണംകെട്ടിരിക്കുകയാണ്. അവനൊന്നും മിണ്ടിയില്ല.


രൂപ മടിച്ചു മടിച്ചാണെങ്കിലും അകത്തേക്ക് കയറി.


സഞ്ജു : ആ ഡോർ ലോക്ക് ചെയ്തേക്ക്.ഇല്ലെങ്കി ഇനി എൽസി ചേച്ചി വന്ന് കണ്ടിട്ട് ഇതിലും മോശം എന്തെങ്കിലും വിചാരിക്കും 🥲


രൂപ ഡോർ അടച്ചു കുറ്റിയിട്ടെന്ന് ഉറപ്പ് വരുത്തി രഞ്ജിത്തിന്റെ കട്ടിലിൽ വന്നിരുന്നു.


രാഹുൽ : truth or dare ആണ് ഗെയിം. ഓരോരുത്തരോടും t or d ചോദിക്കും. അവർ dare choose ചെയ്താൽ ഒരു task കൊടുക്കണം. Truth choose ചെയ്താൽ ഒരു question ചോദിക്കണം. രണ്ടായാലും ചെയ്തില്ലെങ്കിൽ punishment കൊടുക്കണം.


രൂപ : അതൊക്കെ എനിക്കറിയാം. But, നിങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത dare തുണി അഴിക്കാൻ ആയിരുന്നോ?


സഞ്ജു : അതല്ല പോത്തേ... ഞങ്ങളോട് ചോദിച്ച ചോദ്യത്തിന് answer പറഞ്ഞില്ല. അപ്പൊ punishment കിട്ടിയതാണ്.


രൂപ : അതെന്നാ പറയാത്തെ? നിങ്ങൾ friends അല്ലേ? എല്ലാം mutually അറിയുന്നതല്ലേ? 🤷‍♀️


രാഹുൽ : അങ്ങനെ എല്ലാം ഒന്നും അറിയില്ല... നീയിരിക്ക്. നിന്നോടും ചോദിക്കാം. അപ്പോ മനസിലാകും അവസ്ഥ.


രാഹുൽ അവളെ കട്ടിലിൽ നിന്നും താഴേ പിടിച്ചിരുത്തി.


രഞ്ജിത്ത് : ഇവളെ കളിക്കാൻ കൂട്ടണ്ട... അവൾടെ തെറ്റിദ്ധാരണ മാറിയല്ലോ... അതൊക്കെ മതി... പൊക്കോ...😒


രഞ്ജിത്ത് അസ്വസ്ഥതയോടെ പറയുന്നത് കേട്ട് എല്ലാവരുടെയും മുഖം മങ്ങി.


സഞ്ജു : അയ്നെന്താ... അവളും കളിക്കട്ടെ. ചെറിയ ചോദ്യങ്ങൾ ചോദിക്കാം.

നീ പറ മോളെ.. T or d?


രഞ്ജിത്ത് എന്തോ മുടക്ക് പറയാൻ വന്നെങ്കിലും സഞ്ജു അത് പറയാൻ

💬 Comments

View all comments