ഉണ്ടകണ്ണി 15 [കിരൺ കുമാർ]
📝 Ongoing
👁 364447 views ❤ 1107 likes 💬 129 comments
ഉണ്ടകണ്ണി 15 Undakanni Part 15 | Author : Kiran Kumar | Previous Part
ജോലി തിരക്ക് വല്ലാതെ കൂടുതൽ ആയത് കൊണ്ടാണ് ലേറ്റ് ആവുന്നത്.. പഴേ ഭാഗങ്ങളിൽ കമന്റ് ബോക്‌സിൽ ഞാൻ നിർത്തി പോയി ന്നൊക്കെ കണ്ടു...
കഥ എഴുതി തുടങ്ങിയ ആദ്യ ഭാഗത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നത് ആണ് നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ...
മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വായിക്കുക സപ്പോർട്ട് ലവ് ആയി യും കമന്റ് ആയും തരിക... അത് വിമർശനം ആണെങ്കിലും സ്വാഗതം....
ഉണ്ടകണ്ണി 15
എടാ.... ടാ.... നീ ഉണ്ടോ അവിടെ?
കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു
"എ... എടാ സത്യമാണോ നീ... നീ ഈ പറയുന്നേ??"
"എടാ ഉള്ളത് ആണ് ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്... ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു..
മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് മരിച്ചു കിടന്നത് അത്രേ... "
അവൻ പറയുന്നേ ഒക്കെ നടുക്കത്തോടെ കിരൺ കേട്ടു നിന്നു.
"എന്തായാലും നന്നായി ആ മൈരന് കിട്ടേണ്ടത് കിട്ടി നിന്നെ കൊല്ലാൻ നോക്കിയത് അല്ലെ..."
"ഉം"
"ആരാ അവനെ കൊന്നത് ന്നാണ്... ആ വല്ല ശത്രുക്കൾ ആവും അമ്മാതിരി കയ്യിൽ ഇരുപ് അല്ലെ അപ്പനും മോനും ഒക്കെ"
" എടാ ഞാൻ.... നമുക്ക് കോളേജിൽ വച്ചു കാണാം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. "
"എന്താടാ??"
"അത് അവിടെ വച്ചു പറയാം നീ കുറച്ചു നേരത്തെ വാ"
"ആ ok എന്ന ശരി "
കിരൺ ഫോണ് കട്ട് ആക
പെട്ടെന്ന് ചിരിക്കുകയാണോ എന്തുപറ്റി ബ്രോ