ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]
തന്നെ വെച്ചു ടൈം ടേബിൾ നോക്കി പിറ്റേ ദിവസത്തേക്കുള്ള ബുക്കും പുസ്തകവും എടുത്ത് ബാഗിൽ വെച്ചു ബാഗിൽ നിന്നു ചോറ്റ് പാത്രവും എടുത്ത് അടുക്കളയിലേക്ക് നടന്നു
സ്കൂളിൽ നിന്നു വരുമ്പോ തന്നെ ഈ പാത്രം കൊണ്ടു വന്നു ഇവിടെ വെച്ചൂടെ ഉണ്ണി
വനജേടത്തി ദേഷ്യം ഭാവിച്ചു ചോദിച്ചു
എപ്പോ വെച്ചാലും രാത്രിയല്ലേ കഴുകുന്നെ ഞാൻ തിരിച്ചു ചോദിച്ചു
തർക്കുത്തരം പറയുന്നോടാ
അവരെന്റെ ചന്തിക്കിട്ട് ഒരു കുഞ്ഞടി വെച്ചു തന്നു
ഇതെല്ലാം കണ്ടും കേട്ടും രണ്ട് ഏട്ടന്മാരും അവിടിരുന്നു കഴിക്കുന്നുണ്ടായിരുന്നു
എല്ലാ ദിവസവും നീ ഇവൾടെ കയ്യിൽ നിന്നു തല്ലു മേടിച്ചോളാം എന്ന് വല്ല നേർച്ചയുമൊണ്ടോ ഉണ്ണി
ചെറിയേട്ടൻ ചോദിച്ചു
എന്നാന്നറിയിത്തില്ല ഒരടിയെങ്കിലും കിട്ടിയില്ലേ ഒരു സുഖമില്ല ശീലമായി പോയി
ഞാൻ പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു
ചിരിയും കളിയുമായി അത്താഴമുണ്ട് കഴിഞ്ഞു എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി ഏടത്തിമാർ പണി തീർക്കാനായി അടുക്കളയിലേക്കും
രാത്രി വനജേടത്തി
ശശിയേട്ടനോട് ചോദിച്ചു
ഏട്ടാ ഞാനൊരു കാര്യം പറഞ്ഞാ ദേഷ്യപ്പെടുമോ
നീ കാര്യം പറ അതു കഴിഞ്ഞു തീരുമാനിക്കാം ദേഷ്യപ്പെടണോ ന്നു
ഉണ്ണിയുടെ സൈക്കിൾ ടയർ ആകെ പഴഞ്ചനായി
എന്നും കാറ്റടിച്ചാ കൊണ്ടു നടക്കണേ അവന് രണ്ട് ടയർ വാങ്ങി കൊടുക്കുമോ
ഇതിനാണോ ഇത്ര വളച്ചു കെട്ടിയെ
അവനെന്നാ എന്നോട് നേരിട്ട് ചോദിച്ചാൽ
അവൻ എന്നോടും ചോദിച്ചില്ല ഏട്ടാ രണ്ട് മൂന്ന് ദിവസമായിട്ട് എന്നും കാറ്റു നിറക്കുന്ന കണ്ടപ്പോ ഞാൻ അങ്ങോട്ട് ചോദിച്ചതാ അപ്പോഴാ പറഞ്ഞെ ടയർ മാറ്റാറായി ന്നു
എടി ഞങ്ങൾ ഒൻപതു മക്കളിൽ വെച്ചു ഏറ്റവും വല്യ പണക്കാരൻ അവനാ അച്ഛൻ അവന് കൊടുത്ത വീതത്തിലെ അദായം മുഴുവൻ അവന്റെ പേരിൽ ബാങ്കിലിടുന്നുണ്ട് പിന്നെ ഞങ്ങൾ എട്ടു പേരുടെ വീതത്തിൽ നിന്നും ചെറിയൊരു തുക വെച്ചു എല്ലാ മാസവും അതും കൂടാതെ അച്ഛൻ അവന്റെ പേരിൽ വല്ല്യൊരു തുക ഫിക്സഡും ഇട്ടിട്ടുണ്ട് പിന്നെന്താ
നിങ്ങൾക്കെല്ലാം പൈസ ന്നൊരു വിചാരമേയുള്ളു അതു ബാങ്കിൽ കൂട്ടിയിട്ടാ സൈക്കിൾ ഓടില്ല അതിനൊരു ടയർ വാങ്ങി കൊടുക്കാൻ പറ്റുമോ ന്നാ ചോദിച്ചേ അതിനും അവന്റെ അകൗണ്ടിൽ നിന്നും എടുത്താലേ പറ്റു എന്നുണ്ടോ
ഹോ നീ കിടന്നു ചിലക്കാതെ നാളെ വാങ്ങി കൊടുക്കാം
പിന്നയെ വേറെരു കാര്യമുണ്ട്
ഇനിയെന്താ നിനക്ക് വല്ലതും വാങ്ങണമായിരിക്കും
എനിക്കൊന്നും വാങ്ങണ്ടേന്റെ പൊന്നെ
അമ്മ കഴിഞ്ഞ ദിവസം വന്നപ്പോ ഏടത്തിക്ക് ഒരു മരുന്ന് പറഞ്ഞു കൊടുത്തു അമ്മയോടു ഏതോ വൈദ്യര് പറഞ്ഞു കൊടുത്തതാ
എന്ത് മരുന്ന് അതിനു ഏടത്തിക്കെന്താ അസുഖം
ഇപ്പൊ നമ്മൾക്കൊരു മോനുണ്ട് പക്ഷെ കുറച്ചു വർഷം കഴിയുമ്പോ അവനും ഒരു കുടുംബമാവും അപ്പൊ നമ്മൾ തനിയെ ആയിപോവില്ലേ അതു കൊണ്ട് നമുക്കും ഒരു കുഞ്ഞ് വേണ്ടേ സാധാരണ ഈ കാര്യം പറഞ്ഞാ ഏടത്തിയുടെ കുടുംബക്കരെ വരെ ചീത്ത പറയാറുള്ള ചേട്ടൻ ഇന്നെന്തോ നല്ല മൂഡിലാണ്
നമ്മൾ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വനജേ
അതിനാണ് അമ്മ മരുന്ന് പറഞ്ഞു കൊടുത്തേ
ഏട്ടത്തി കഴിഞ്ഞ ആഴ്ച അതു കഴിച്ചു തുടങ്ങി ഞാനും കൂടി.......
അതിനെന്താ
💬 Comments
View all comments