0%

വേദു- പങ്കിടപ്പെട്ട നാടൻ കനി [ഗില്ലി ബാല] · വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

Author:

👁 35033 views 41 likes

📚 Chapter List

നൽകി.

അയാൾ ഒന്ന് തലയാട്ടി. തുടർന്ന് സിഗരറ്റ് കേസിൽ നിന്നും ഒരു പ്രീമിയം സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് ചോദിച്ചു:



"താൻ നാളെ ഫ്രീ അല്ലേ ശ്യാം?"



"ചില പെൻഡിങ് വർക്കുകൾ ഉണ്ട് സാർ. ലീവ് കഴിഞ്ഞു വന്നതല്ലേ ഉള്ളൂ..."


ഞാൻ വിനയത്തോടെ പറഞ്ഞു.



"അതൊക്കെ സാരമില്ല, നമ്മുടെ പിള്ളേര് നോക്കിക്കോളും. നാളെ നീ ഒന്നു ചെയ്യ്... തന്റെ ഭാര്യയെയും കൂട്ടി നാളെ വൈകുന്നേരം എന്റെ ഫ്ലാറ്റിലേക്ക് വരൂ. നമ്മളൊരുമിച്ച് ഡിന്നർ കഴിക്കുന്നു,"



സുധേവ് വർമ്മ ഒരു ഓർഡർ പോലെയാണ് അത് പറഞ്ഞത്.

ആ ക്ഷണം കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. വർമ്മയെപ്പോലെ ഒരു വലിയ മനുഷ്യൻ തന്റെ ഫ്ലാറ്റിലേക്ക് ഒരു പുതിയ ദമ്പതികളെ ക്ഷണിക്കുക എന്നത് വലിയൊരു കാര്യമാണ്.



"തീർച്ചയായും സാർ, ഞ ഞങ്ങൾ വരാം. വളരെ സന്തോഷം,"


ഞാൻ പറഞ്ഞു.


"പിന്നെ ശ്യാം... എന്റെ മകൻ ദേവൻ ഇവിടെ വന്നിട്ടുണ്ട്. അവൻ ഇപ്പോൾ ബാംഗ്ലൂരിലുണ്ട്,"


പെട്ടെന്ന് വർമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.

ദേവ രാജ വർമ്മ! സുധേവ് വർമ്മയുടെ ഒരേയൊരു മകൻ. പക്ഷേ അച്ഛനേക്കാൾ വലിയ കേമനും ബുദ്ധിരാക്ഷസനുമാണ് അവൻ.


ശാരീരികമായും മാനസികമായും അതീവ ശക്തൻ. ദേവന്റെ കളികൾ കൂടുതലും ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്റർനാഷണൽ ബിസിനസ്സുകളിലും അധോലോക ഇടപാടുകളിലുമാണ്.


അതുകൊണ്ടുതന്നെ അവൻ ഇന്ത്യയിൽ വരുന്നത് വളരെ വിരളമാണ്. കമ്പനിയിൽ ഇത്രയും നാൾ വർക്ക് ചെയ്തിട്ടും ഞാൻ ഇതുവരെ ദേവനെ നേരിൽ കണ്ടിട്ടില്ലായിരുന്നു. അവന്റെ ക്രൂരതകളെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമുള്ള കഥകൾ പലതും ഞാൻ കേട്ടിട്ടുണ്ട്. അവൻ ഇപ്പോൾ ഇവിടെയുണ്ടെന്ന കാര്യം എന്റെ ഉള്ളിൽ ചെറിയൊരു ആകാംക്ഷ ജനിപ്പിച്ചു.



"ശരി സാർ, അപ്പോൾ നാളെ കാണാം,"



ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു.

അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ തിരികെ എന്റെ ക്യാബിനിലേക്ക് നടന്നു. ദേവന്റെ വരവും നാളത്തെ ഡിന്നറുമെല്ലാം മനസ്സിൽ ഓർത്തുകൊണ്ട്, ഞാൻ വീണ്ടും ലാപ്‌ടോപ്പിലേക്ക് നോക്കി എന്റെ ബാക്കി ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു.




അങ്ങനെ ഓഫീസിലെ ആദ്യ ദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി. പുതിയ കുറേ ഫയലുകൾ നോക്കിത്തീർത്തതുകൊണ്ട് നല്ല തളർച്ചയുണ്ടായിരുന്നു. ടോർച്ച് അടിച്ചു കേറുന്നത് പോലെ ക്ഷീണിതനായി ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.


ഹാളിലെ സോഫയിൽ എന്നെയും കാത്ത് ഇരിക്കുകയായിരുന്നു വേദു. ഞാൻ വരുന്നത് കണ്ടതും അവളുടെ മുഖം വിരിഞ്ഞു. അവൾ വേഗം എഴുന്നേറ്റ് വന്ന് എന്റെ ബാഗും കോട്ടും വാങ്ങി വെച്ചു.



"നല്ല തളർച്ചയുണ്ടല്ലോ ശ്യാമേട്ടാ... ഓഫീസിൽ ഒത്തിരി വർക്ക് ഉണ്ടായിരുന്നോ?"


എന്റെ മുഖത്തെ ക്ഷീണം കണ്ട് അവൾ ചോദിച്ചു.

ഞാൻ സോഫയിലേക്ക് അല്പം തളർച്ചയോടെ ഇരുന്നുകൊണ്ട് അവളെ അരികിലേക്ക് വിളിച്ചു. അവൾ എന്റെ അരികിലിരുന്നപ്പോൾ ഞാൻ അവളുടെ കൈകൾ കോർത്തുപിടിച്ചു.



"വർക്ക് ഒക്കെ ഉണ്ടായിരുന്നടി... പക്ഷേ അതിനേക്കാൾ വലിയൊരു വിശേഷം ഉണ്ട്. ഇന്ന് എന്നെ  ബോസ്സ്—സുധേവ് വർമ്മ അദ്ദേഹത്തിന്റെ പേഴ്സണൽ ക്യാബിനിലേക്ക് വിളിച്ചിരുന്നു."


“ബോസോ….? “



“വെറും ബോസ് അല്ല. മോളെ ബഡാ ബോസ്…

ചില്ലറക്കാരൻ ഒന്നുമല്ല അദ്ദേഹം..ഒരു പുലിയാ…”


ഞാൻ പറഞ്ഞു..


"എന്നിട്ട്?

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments