വേശ്യായനം 9 [വാല്മീകൻ]
📝 Ongoing
👁 89742 views ❤ 171 likes 💬 15 comments
വേശ്യായനം 9
Veshyayanam Part 9 | Author : Valmeekan | Previous Part
ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.
ഈ അധ്യായത്തിലെ കുറെ സംഭാഷണങ്ങൾ ഇന്ഗ്ലീഷിലാണ്. അത് മുഴുവൻ തർജ്ജമ ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം മലയാളത്തിലാണ് എഴുതുന്നത്. ചില വാക്കുകളുടെ ശരിയായ അർഥം കിട്ടുവാൻ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചിട്ടുണ്ട്.
---------------------------------------------------------------------------------------------------------------------------
ബോധം വന്നപ്പോൾ കൃഷ്ണദാസ് ഒരു വലിയ കിടപ്പുമുറിയിലായിരുന്നു. അയാളുടെ കട്ടിലിനു ചുറ്റും പല തരം മെഡിക്കൽ മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്. ദേഹമാസകലം ട്യൂബുകൾ വഴി മരുന്ന് കയറ്റുന്നു. അവൻ പതിയെ ചുറ്റും നോക്കി. കുറെ നഴ്‌സുമാർ പല ജോലികൾ ചെയ്യുന്നു. കൃഷ്ണദാസ് കണ്ണുതുറന്നത് കണ്ട് ഒരു നഴ്‌സ് ഓടിപ്പോയി ഡോക്ടറെ വിളിച്ചു വന്നു. ഡോക്ടറുടെ കൂടെ ആന്റണിയും പീറ്ററും ഉണ്ടായിരുന്നു.
"എമിലി..." കൃഷ്ണദാസ് കഷ്ടപ്പെട്ട് ചുണ്ടനക്കി .
ആന്റണി അവൻ്റെ അരികെ വന്ന് പതുക്കെ ചുമലിൽ കൈ വച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"എമിലി എവിടെ..." കൃഷ്ണദാസ് വീണ്ടും ചോദിച്ചു .
"അവൾ പോയി..." ആന്റണി വിതുമ്പി.
"നീ ഒരു മാസമായി ഈ കിടപ്പു തുടങ്ങിയിട്ട്. പുഴയുടെ തീരത്ത് നീ ബോധമില്ലാതെ കി
💬 Comments
View all comments