0%
Chapter 3

ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

ആനന്ദം [സ്റ്റീഫൻ നെടുമ്പള്ളി] · ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
Author : Stephen | Read All Parts | 👁 31617 |

മുമ്പുള്ള ഭാഗങ്ങൾ വായിച്ചതിനുശേഷം തുറന്നുവാക്കുക


ആനന്ദം -3


ആനന്ദ് അയച്ചുകൊടുത്ത വീഡിയോസും ഫോട്ടോസും അത്യധികം ആകാംക്ഷയോടെ ആമി പിന്നെയും പിന്നെയും കാണാൻ തുടങ്ങി. ഓരോ ഫോട്ടോസും എടുത്ത് സൂം ചെയ്തു ഡീറ്റൈൽ ആയി കാണാൻ തുടങ്ങി. ആമിയുടെ ഹൃദയധമനികൾ വല്ലാതെ താളം കൊട്ടുന്നുണ്ടായിരുന്നു.....


പെട്ടന്ന് ഒരു ചിന്ത മനസ്സിൽ വന്നു am on duty...

മൊബൈൽ ഫോൺ മാറ്റിവെച്ച് ബാക്കിയുണ്ടായിരുന്ന ജോലികൾ കൂടി പെട്ടെന്ന് ചെയ്തുതീർത്തു നാലു മണിയായപ്പോൾ ആന്ദിനെ വിളിച്ചു. ആനന്ദ് വന്നു ആമിയെ പിക്ക് ചെയ്തു ഇരുവരും കൂടി വീട്ടിലേക്ക് പോയി... പോകുന്ന വഴിക്ക് ആസ് യൂഷ്യൽ ആമി ടോക്ക്...

സത്യത്തിൽ ഇന്ന് രണ്ടുപേർക്കും ഒരു പ്രത്യേക ദിവസമായിരുന്നു...

ഒരു തുടക്കം ഒരു നല്ല തുടക്കം.....


വീട്ടിലെത്തിയ ഇരുവരും ചേർന്ന് അവരുടെ ആക്ടിവിറ്റീസിൽ മുഴുകി...


ആനന്ദ് പലപല കാര്യങ്ങളും പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു...


ഏറ്റെടുത്ത പ്രോജക്ടുകൾ ഒക്കെ സക്സസ് ആക്കി മാറ്റുന്ന ആനന്ദിന്റെ വൈഭവം ഇവിടെ പുറത്തെടുക്കാൻ ആനന്ദ് തീരുമാനിച്ചു....


അതിൽ ആനന്ദ് വളരെ സന്തോഷവാനും ആയിരുന്നു...


ഈവനിംഗിലുള്ള നോർമൽ റൂട്ടീൻസ്  ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക്  ഫോൺവിളിച്ചു. മാതാപിതാക്കളോടും കുട്ടികളോടും ഒക്കെ സംസാരിച്ചു. ഭക്ഷണമൊക്കെ കഴിച്ച് നാളത്തേക്കുള്ള ജോലിക്ക് പോകാനുള്ള  പ്രിപ്പറേഷൻ ഒക്കെ ചെയ്തു രണ്ടുപേരും കിടക്കാൻ ബെഡ്റൂമിലേക്ക് പോയി.....


വീട്ടിലെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട് അവർ ബെഡിൽ കിടന്നു...


ആമിയെ ചേർത്തു കിടത്തി അവൾ പറയുന്നത് ഓരോന്നും കേട്ടുകൊണ്ടിരുന്നു...


ആനന്ദ് തന്റെ മൊബൈൽ എടുത്ത് ചുമ്മ റാഡംലി സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു....


സംസാരത്തിൽ അനസിനെ കൊണ്ടുവരണം അതായിരുന്നു ആനന്ദിന്റെ മെയിൻ പ്ലാൻ. അതിനുവേണ്ടിയായിരുന്നു മൊബൈൽ എടുത്ത് സ്ക്രോൾ ചെയ്തത്. അങ്ങനെ ഗ്യാലറിയിൽ പോയി ഇന്നലെ അവർ അന്ന് പാടിയ പാട്ട് പ്ലേ ചെയ്തു. ആമി പുഞ്ചിരിച്ചുകൊണ്ട് വീഡിയോയിലേക്ക് നോക്കി. രണ്ടുപേരും പാട്ട് ആസ്വദിക്കാൻ തുടങ്ങി...


പാട്ട് കഴിഞ്ഞപ്പോൾ ആനന്ദ പറഞ്ഞു.പറയാൻ മറന്നു  അനസ് വിളിച്ചിട്ടുണ്ട് ആയിരുന്നു ഒരുപാട് നേരം സംസാരിച്ചു അവൻ വളരെ ഹാപ്പിയായിരുന്നു . ഒരുപാട് നാളുകൾക്കുശേഷമാണ് അവൻ മനസ്സ് തുറന്ന് ഹാപ്പി ആവുന്നത് എന്ന് പറഞ്ഞു. ആമി എല്ലാം മൂളി കേൾക്കുന്നുണ്ടായിരുന്നു...


പാവം ആമി പറഞ്ഞു..


അതെ  പാവമാണ് ഒരു ജനുവിൻ ക്യാരറ്റർ...


ഈ വീക്കെന്റ്റിലെ എങ്ങോട്ടെങ്കിലും പോണം ഒരുപാട് നാളായി പുറത്തേക്ക് പോയിട്ട് എങ്ങോട്ട് പോകാം? ആനന്ദ് ആമിയോട് ചോദിച്ചു..


ശരിയാ ഒരുപാട് നാളായി പുറത്തേക്ക് പോയിട്ട് ഗ്ലോബൽ വില്ലേജ് ഓപ്പൺ ചെയ്തിട്ടുണ്ടെന്ന് കേട്ടു പുതിയ പല പവലിയൻസ്  വന്നിട്ടുണ്ടെന്ന് കേട്ടു...


എന്നാപ്പിന്നെ ഗ്ലോബൽ വില്ലേജ് പോകാം.

അങ്ങനെ സംസാരിച്ചിരിക്കവേ ആകസ്മിതമായി വാട്സാപ്പിൽ അനസിന്റെ ഒരു മെസ്സേജ് വന്നു....


പെട്ടെന്ന് ആനന്ദ് മെസ്സേജ്  ഓപ്പൺ ചെയ്തു...


അതൊരു ഗുഡ് നൈറ്റ് മെസ്സേജ് ആയിരുന്നു..


ഗുഡ് നൈറ്റ് ചേട്ടാ....


ആനന്ദ്

💬 Comments

View all comments