ആത്മബന്ധം [Neethu]
📝 Ongoing
👁 87082 views ❤ 358 likes ⭐ 0.0 rating 💬 40 comments 📚 1 chapters 📅 2018-03-09
ആത്മബന്ധം Aathmabandham Author : Neethu എത്ര ആലോചിച്ചിട്ടും ആളെ മനസ്സിലാകുന്നില്ല .നല്ല പരിചയമുള്ള മുഖം .എന്താ ആ കണ്ണിലെ തിളക്കം എന്തൊരു സുന്ദരി ആണ് .മനസ്സിൽ നിന്നും മായുന്നില്ല അവളുടെ മുഖം .പേരുപോലും ചോദിക്കാൻ കഴിഞ്ഞില്ല എന്തായാലും ഇത്താത്താന്റെ കൂടെ ജോലി ചെയ്യല്ലേ ഇത്താത്താനോട് ചോദിക്കാം .വരേണ്ടെന്ന് വിചാരിച്ചതാ പുതിയ വീട് വച്ചതിനു ശേഷം ഇത്താത്താന്റെ അടുത്ത് വന്ന് നിന്നിട്ടില്ല .മടിച്ചു മടിച്ചാണ് വന്നത് ചിലപ്പോ പടച്ചോൻ എനിക്കായി കരുതി വച്ചത് ഇവളെയാണെങ്കിലോ .ഇനിയിപ്പോ കല്യാണം കഴിഞ്ഞിട്ടുണ്ടാവോ ആർക്കാണാവോ അവളെ കിട്ടാനുള്ള യോഗം .തമ്പുരാനെ എനിക്കുതന്നെ തരണേ .ഉമ്മാക്ക് പ്രായമായി വരുന്നു പെങ്ങന്മാരൊക്കെ കല്യാണം കഴിഞ്ഞു .ഇനിയൊരു കല്യാണം ആവാം .ഇക്കയെ ഓർക്കാത്ത ദിനങ്ങളില്ല എങ്ങനെ കഴിഞ്ഞതാ .കഷ്ടപ്പാടിന്റെ ദിനരാത്രങ്ങളിൽ താങ്ങായി നിന്നത് ഇക്കയാണ് .എവിടെയാണെന്ന് ഒരെത്തും പിടിയുമില്ല .കാര്യമായി അന്വേഷിച്ചിട്ടുമില്ല ഓരോരോ തിരക്കുകൾ ജീവിതം എങ്ങനെയും ഒന്ന് കരകയറ്റണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ .എത്രകാലം ഇക്കയുടെ കൂടെ ഉണ്ടായിരുന്നു .ആ മനുഷ്യന്റെ ഉയർച്ച താഴ്ചകൾ മുഴുവൻ കണ്ട വ്യക്തി ചിലപ്പോൾ ഞാൻ മാത്രമായിരിക്കണം . കുഞാപ്പാക്ക നിങ്ങളുടെ പൊക്കിതെങ്ങോട്ടാ എന്താ ഫാസി എന്റെ പോക്കിനൊരു കുഴപ്പം കഷ്ട്ടപെട്ടു കാശുണ്ടാക്കി അത് തോന്നിയപോലെ കളയ ന്റെ ഫാസി കാശുണ്ടാക്കുന്നതെന്തിനാ ജീവി
ഈ കഥയെ കുറിച്ച് എന്താ പറയുക എനിക്ക് അറിയില്ല നീതു. എന്റെ കണ്ണൊക്കെ താൻ നിറച്ചു . എന്തോരം ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ഓരോ ഭാഗങ്ങളും വായിച്ചു കണ്ണു നിറഞ്ഞു പോയി . നല്ലൊരു തീം . ജീവിതത്തെ കുറിച്ച് കുറെ ഏറെ മനസിലാക്കാൻ പറ്റുന്ന ഒരു കഥ . വല്ലാതെ അങ്ങ് ഇഷ്ടപെട്ടുപോയി ഈ കഥ . ഇതുപോലൊരു നല്ല കഥ സമ്മാനിച്ചതിന് നീതുനു ഒരായിരം നന്ദി .