അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
പറഞ്ഞു ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. ഞാൻ അവളുടെ കൈപിടിച്ച് എന്റെ അടുത്ത് ഇരുത്തി. അവൾ യാതൊരു മടിയും ഇല്ലാതെ എന്റെ അടുത്ത് ഇരുന്നു.
ഞാൻ അവളുടെ രണ്ടു കവിളും തുടച്ചു. എന്നിട്ട് പറഞ്ഞു.
"ഇനി കരയരുത് ഒരിക്കലും. ഒരിക്കലും കരയില്ല എന്ന് ഉറപ്പിക്കണം. കേട്ടോ? പിന്നെ ഞാൻ എവിടെ കിടന്നാലും ഉറങ്ങും. എനിക്ക് ഉറങ്ങാൻ പ്രത്യേകിച്ച് കട്ടിലും കിടക്കയും വേണം എന്നില്ല.. അതിരിക്കട്ടെ!!! മോള് ഇന്നലെ എവിടെയാ കിടന്നത്. കട്ടിലിൽ കയറി കിടന്നോ അതോ???"
"അത് !!! ഞാൻ താഴെ.. തറയിൽ ".
"എടി പെണ്ണേ തറയിൽ കിടന്നാൽ വല്ല അസുഖവും പിടിക്കും. ടൈൽസിന്റെ മുകളിൽ കിടക്കുന്നത് നല്ലതല്ല."
"അതിന് ഞാൻ എന്റെ അമ്മയുടെ സാരി പുതച്ചിരുന്നു.."
"അപ്പൊ., പുതപ്പും എടുത്തില്ല അല്ലെ?. എന്നാ മോളുടെ ഇഷ്ട്ടം പോലെ ചെയ്യ്. എന്നിട്ട് ഒടുക്കം എന്തെങ്കിലും അസുഖം വന്നാൽ എന്നെ പറയരുത്. "
"എനിക്ക് അസുഖം ഒന്നും വരില്ല.. ഞാൻ വീട്ടിലും തറയിൽ ആണ് കിടക്കാറ്. "
"കണ്ട് പഠിച്ചില്ലേൽ കൊണ്ട് പഠിച്ചോ!!! ശരി ചായ കൊണ്ട് വാ. അപ്പോഴേക്കും ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം."
ഞാൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. അപ്പോഴേക്കും റിയ കുട്ടി ചായ കൊണ്ട് വന്നു.
"എപ്പോഴാ ഉപ്പയോട് .,....?" റിയ കുട്ടി ചോദിച്ചു.
"ഉപ്പയോട്.....?"
"അല്ല!!! ഉപ്പയോട് എന്റെ കാര്യം സംസാരിക്കുന്നത്.?
"അത് ഞാൻ സംസാരിച്ചോളാം. സമയം പോലെ.. ഒരു കാര്യം മാത്രം ഞാൻ ഉറപ്പ് തരാം. അയാൾ മോളെ കെട്ടില്ല. പോരെ.? ഇനി എന്തെങ്കിലും കാരണത്താൽ വീട്ടിൽ പോകേണ്ടി വന്നാലും . എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇങ്ങ് വന്നാൽ മതി . ഞാൻ നോക്കിക്കോളാം."
"അപ്പൊ സാർ ഉപ്പയോട് പറയില്ലേ?"
"ഉപ്പയോട് പറയാൻ അല്ലേ എനിക്ക് കഴിയൂ. നിർബന്ധിക്കാൻ കഴിയില്ലല്ലോ?"
"സാർ പറഞ്ഞാൽ ഉപ്പ കേൾക്കും. എനിക്ക് ഉറപ്പാണ്"
"നമുക്ക് നോക്കാന്നെ... മോള് പേടിക്കേണ്ട. മോള് ചായ കുടിച്ചോ?"
"ഇല്ല... സാറിന് തന്നിട്ട് കുടിക്കാം എന്ന് കരുതി."
"എന്നാ ഇനി ചായ എടുത്തു കുടിക്ക്.
റിയ കുട്ടി അടുക്കളയിൽ പോയി ചായയുമായി വന്നു സോഫയിൽ ഇരുന്ന് ചായ കുടിച്ചു.
"എന്തൊക്കെയാ മോളുടെ ഹോബീസ്?"
"എന്ത് ഹോബീസ്? "
"എന്താ മോൾക്ക് വേറെ ഇഷ്ട്ടം ഉള്ള കാര്യങ്ങൾ.. ചിത്രം വരയ്ക്കും, പാട്ട് പാടും, കഥ പറയും, കഥ എഴുതും, അങ്ങനെ എന്തെങ്കിലും."
"അങ്ങനെ ഒന്നും ഇല്ല. എന്നാലും ചെറുതായി പാടും. പക്ഷെ ചെറിയുമ്മ പാടാൻ സമ്മതിക്കില്ല."
"ഈ ചെറിയുമ്മയ്ക്ക് ഇത് എന്തിന്റെ കേടാ!!!!! അത് എന്താ അങ്ങനെ മോള് പാട്ട് പാടിയാൽ ചെറിയുമ്മയ്ക്ക് എന്താ കുഴപ്പം?"
"ഞാൻ പാട്ട് പാടി. അയൽവക്കത്തുള്ള ആൺപിള്ളേരെ മയക്കാൻ
💬 Comments
View all comments