അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
... കേസ് കൊടുത്ത ആളുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു നോക്കുക,. ചിലപ്പോൾ രക്ഷപെടാൻ കഴിഞ്ഞേക്കും.. "
ഞാൻ വീണ്ടും ഇക്കയോട് ചോദിച്ചു..
"എന്താ ഇക്ക ഈ കേൾക്കുന്നത്? നിങ്ങളും ഇതിന് കൂട്ട് നിന്നോ? എന്നാപ്പിന്നെ ജയിൽ ഒന്ന് കണ്ടിട്ട് വാ ... എത്ര കൊല്ലം കിടക്കേണ്ടിവരും എന്ന് പറയാൻ കഴിയില്ല."
ഇക്കാക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി കാണും ഇതിന്റെ പിന്നിൽ ആരാണെന്ന്.. പക്ഷെ എങ്ങനെ കൃത്യമായി ആ സമയം പോലീസ് എത്തി.. അതായിരിക്കും ഇക്കയ്ക്ക് മനസ്സിൽ ആവാത്തത്...
"പ്ലീസ് സാറെ രക്ഷിക്കണം... സാർ വിചാരിച്ചാൽ നടക്കും.... പക്ഷെ ഇതിനെല്ലാം കാരണം ഇവളാണ്.. ഇവള് കിടക്കട്ടെ ജയിലിൽ.. എന്നിട്ട് പഠിക്കട്ടെ.. അല്ലാതെ ഞാൻ എന്ത് പറയാനാണ് സാറെ " ഇക്ക പറഞ്ഞു.
ഞാൻ തിരിഞ്ഞു ആ ചെറുപ്പക്കാരനെ നോക്കി..
" നമ്മൾ മുൻപ് കണ്ടിട്ടുണ്ടല്ലോ? എന്തായിരുന്നു പേര് പറഞ്ഞത്? "
"ഫൈസി ..ഫൈസൽ "
"ഇതാരാ. ഇതാണോ ഉപ്പൂപ്പ... കല്യാണ ചെക്കൻ.. പ്രായം വളരെ കുറഞ്ഞു പോയല്ലോ? എന്തായാലും കൊള്ളാം ... ഉപ്പൂപ്പാക്കും കൊച്ചുമോനും ഒരുമിച്ചു പോയി കിടക്കാം.. ഒരേ സെല്ല് കിട്ടാൻ പ്രാർത്ഥിച്ചോ... പിന്നെ ഇതുപോലെ ഉള്ള കേസിൽ പെട്ടു അകത്തു പോയാലെ അവിടെ കുറെ അവന്മാരെ കാണും നല്ല കൈത്തരിപ്പ് തീർക്കാൻ കാത്ത് നിൽക്കുന്നവർ.. അവരുടെ ഒരടിക്ക് ഇല്ലല്ലോ ഈ ഉപ്പൂപ്പ.. ഇങ്ങേരുടെ കാര്യം കഷ്ട്ടം ആണല്ലോ? ഇനി എന്നെങ്കിലും പുറത്ത് ഇറങ്ങിയാൽ സർക്കാർ ആശുപത്രിയിൽ ഒരു കട്ടിലിൽ കിടക്കാം രണ്ടാൾക്കും ... നല്ല ഇഞ്ച പരുവം ആക്കും അവന്മാർ.. എല്ലാവർക്കും അത് ബാധകം ആണ്..."
ഞാൻ ലാസ്റ്റ് പറഞ്ഞത്. ആ സ്ത്രീയെ നോക്കി ആണ്.. അവരുടെ കണ്ണിൽ പേടി ഉണ്ടെങ്കിലും അത് മറക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
അപ്പോഴേക്കും S I സാർ അവിടെ വന്നു കൂട്ടത്തിൽ അമ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും..
S I സാർ നേര റൂമിലേക്ക് കയറി.. ഞാൻ അനുവാദം ചോദിച്ചു അകത്തേക്ക് കയറി. അപ്പോൾ ഒരു ഫോൺ വന്നു .
S I സാർ ഫോൺ എടുത്തു.
ഹലോ സാർ!!
എത്തി സർ..
ഇപ്പോൾ എത്തിയതേ ഉള്ളൂ ..
ആ ഉണ്ട് സർ... നോക്കി ചെയ്‌തോളാം സർ
ഉണ്ട്.. സർ.. ആലി മുസ്തഫ..
ശരി സർ... ചെയ്യാം സർ..
സ്റ്റേഷനിൽ നിന്നും തന്റെ മേലുദ്യോഗസ്ഥനോട് S I സംസാരിക്കുകയായിരുന്നു..
"അർജുൻ സാർ അല്ലേ ? C I സാർ വിളിച്ചിരുന്നു.. സാർ ഇത് കേസ് ആക്കണോ? അയാൾക്ക് പത്തെൺപത് വയസുണ്ട് ഇനി ഈ പ്രായത്തിൽ വെറുതെ ബുദ്ധിമുട്ടിക്കണോ? "
"ഈ പ്രായത്തിലും കൊച്ചു പിള്ളാരെ കെട്ടാൻ നടക്കുന്നത് കാണുന്നില്ലേ സാർ. പിന്നെ
💬 Comments
View all comments