അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
എന്താ വേണ്ടത്"
"അതും ശരിയാണ്.. ഒന്ന് ശരിക്കും പേടിപ്പിച്ചു വിട്ടാൽ മതിയോ.?.. ഈ പ്രായത്തിൽ അവരെ ബുദ്ധിമുട്ടികാം.. പക്ഷെ ഇതിന് പിറകെ ആ പെണ്ണും സാറും കോടതിയും മറ്റും കയറി ഇറങ്ങേണ്ടേ? മാത്രമല്ല പത്രങ്ങളും മറ്റും വെറുതെ വിടുമോ? അവർ പല കഥകളും ഉണ്ടാക്കില്ലേ? ഇവിടെ ഇപ്പോൾ വേറെ ഒന്നും സംഭവിച്ചില്ലലോ? "
S I സാർ എന്നോട് ചോദിച്ചു.
"സാറെ എനിക്ക് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹം ഇല്ല. പക്ഷെ അവൾക്ക് ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ കഴിയണം... മാത്രമല്ല ഇനി ആരോടും ഇവർ ഇങ്ങനെ പെരുമാറാൻ പാടില്ല. " ഞാൻ പറഞ്ഞു..
"അതാണ് ഞങ്ങളുടെയും ആഗ്രഹം എന്തായാലും.. എന്തായാലും ഞാൻ സംസാരിക്കട്ടെ..? "
S I സാർ പറഞ്ഞു.. പിന്നെ കോൺസ്റ്റബിളിനെ വിളിച്ചു.. ആലിയെ കൊണ്ട് വരാൻ പറഞ്ഞു.
"സാർ... " ആലി വന്നു വിളിച്ചു.
"എന്താടോ തന്റെ പേര്? " S I സാർ ചോദിച്ചു.
"ആലി... ആലി മുസ്തഫ" ആലി പറഞ്ഞു.
"തനിക്കു എത്ര വയസ്സായി? S I സാർ ചോദിച്ചു.
"എൺപത് വയസ്സായി സാർ" ആലി പറഞ്ഞു.
"ഇയാളുടെ വിവാഹം കഴിഞ്ഞതാണോ? " S I സാർ ചോദിച്ചു.
"അത് സാർ " ആലി പരുങ്ങി കളിച്ചു.
"എന്താടോ തനിക്കു ചെവി കേൾക്കില്ലേ? "
"കേൾക്കും സാർ "
"പിന്നെ എന്താടോ ഉത്തരം പറഞ്ഞാൽ..."
"കഴിഞ്ഞു സാർ . "
"എന്നിട്ട്! അവര് ഇപ്പോൾ ജീവിച്ചിരിപ്പില്ലേ? "
"ഉണ്ട് സാർ "
"പിന്നെ എന്താടോ ഇപ്പോൾ? വേറെ ഒരു പെണ്ണിനെ കെട്ടാൻ കാര്യം. അതും പതിനെട്ടു വയസ്സ് മാത്രം പ്രായം ആയ പെണ്ണിനെ? താൻ ഡൈവോഴ്‌സ് ആയതാണോ ?"
"അല്ല സാർ! എന്റെ കൂടെ തന്നെ ഉണ്ട് "
"എന്നിട്ടാണോടാ റാസ്കൽ .. പതിനെട്ടു വയസുള്ള കൊച്ചുപെണ്ണിനെ കെട്ടാൻ നടക്കുന്നത്? "
"പ്രായം ആയിവരികയല്ലേ സാർ അപ്പോൾ ഒരു സഹായത്തിനു?
"അതിന് .. ഇനിയും കെട്ടണോടാ തനിക്ക്... മുൻപ് കെട്ടിയതൊന്നും പോരെ തന്നെ നോക്കാൻ.?
എത്രാമത്തെ കെട്ടാണെടോ ഇത്?"
"നാലാമത്തെ "
"പന്ന പട്ടി കഴുവേറിട മോനെ .. എന്നിട്ടും നിനക്ക് കൊച്ചു പെണ്ണിനെ തന്നെ വേണം കെട്ടാൻ അല്ലേടാ നാറി.. "
"ആരാടാ തന്റെ കൂടെ ഉള്ള ആ ചെക്കൻ?"
"എന്റെ മകളുടെ മകളുടെ മകനാണ്..
S I സാർ കോൺസ്റ്റബിളിനോട് പറഞ്ഞു.
"വിളിക്കടോ അവനെ.." അതിന് ശേഷം ആലിയോട് ചോദിച്ചു.
"അവനാണോ തനിക്കു എല്ലാത്തിനും കൂട്ടുനിൽക്കുന്ന കൂട്ട് പ്രതി?
"അയ്യോ! അല്ല സാർ എനിക്ക് പ്രായം ആയി വരുന്നത് കൊണ്ട്. അവനാണ് എപ്പോഴും കൂടെ ഉണ്ടാകാറുള്ളത്.. അവനാണ് എല്ലാം നോക്കുന്നത്. "
"അതെന്താടോ വേറെ മൂന്നെണ്ണം
💬 Comments
View all comments