0%
Chapter 4

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco | Read All Parts | 👁 402 |

അല്ല സാർ ... അന്നേ കല്യാണം പറഞ്ഞു വെച്ചെന്നെ ഉള്ളൂ.. പതിനെട്ടു വയസ്സായി ... പ്രായപൂർത്തി ആയ ശേഷമേ കല്യാണം തീരുമാനിച്ചുള്ളൂ.."

"ആർക്ക് പ്രായപൂർത്തി ആയപ്പോൾ ഇയാൾക്കോ അതോ ആ പെണ്ണിനോ..... ഇതിപ്പോൾ എന്താ കേസ് എന്ന് അറിയാമോ? ജാമ്യം പോലും കിട്ടാത്ത കേസാണ് ചാർജ് ചെയ്യാൻ പോകുന്നത്. .. ജയിലിൽ പോയികിടക്കാം ഉപ്പൂപ്പാക്കും കൊച്ചുമോനും. ശരി ഞാൻ വിളിക്കാം പുറത്ത് ഇരിക്ക്."

"അതിന് ഞങ്ങൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ സാർ.. "

"ഇല്ലേ എത്ര വർഷം ആയടോ ഈ പേരും പറഞ്ഞു അവിടെ കേറി ഇറങ്ങാൻ തുടങ്ങിയിട്ട്... എനിക്ക് ഒന്നും അറിയില്ല എന്ന് കരുതിയോട റാസ്കൽ... പോയി പുറത്തു ഇരിക്കെടാ.."

അതിനു ശേഷം കോൺസ്റ്റബിളിനോട് പറഞ്ഞു.

" ആ സുബൈദയേയും ഹസ്സനേയും വിളിക്ക്.."

ആലിയും ഫൈസിയും പുറത്തേക്ക് പോയി .. സുബൈദയും ഹസ്സനും അകത്തേക്ക് വന്നു.

"എന്താടാ നിന്റെ പേര്?"

"ഹസ്സൻ "

"നിന്റെയോടി.? "

"സുബൈദ "

"നിങ്ങൾ ആണോ കുട്ടിക്കാലം മുതൽ ആ പെണ്ണിനെ പീഡിപ്പിച്ചത്.. പീഡിപ്പിച്ചു പീഡിപ്പിച്ചു.. ഇത്രയും പ്രായം ഉള്ള ഒരാളെ കൊണ്ട് കെട്ടിക്കാൻ നോക്കിയത്.. ജാമ്യം പോലും കിട്ടില്ലല്ലോ?? വർഷങ്ങളോളം ജയിലിൽ കിടക്കാനുള്ള വകുപ്പ് ഉണ്ടല്ലോ രണ്ടാൾക്കും..."

"അയ്യോ സാറെ ഞങ്ങൾ അങ്ങനെ ഒന്നും ചെയ്തിട്ടില്ല സാറെ ... ഇതൊക്കെ വെറുതെ പറയുന്നതാ.... " സുബൈദ പറഞ്ഞു.

"ആണോ? അപ്പോൾ ശരി ഈ കല്യാണമോ? നിങ്ങൾ ഈ കല്യാണത്തിന് നിർബന്ധിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്ന വീഡിയോ സഹിതം തെളിവ് ഉണ്ടല്ലോ? അപ്പോഴോ? " S I സാർ ചോദിച്ചു.

"ഇങ്ങനെ ഒരു കല്യാണ കാര്യം പറഞ്ഞു എന്നല്ലാതെ ഞങ്ങൾ മറ്റൊന്നും ചെയ്തിട്ടില്ല സാർ... " സുബൈദ തന്നെയാണ് മറുപടി പറയുന്നത്.

"ആണോ.. അപ്പോൾ അടിക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്യുന്നത്....?

"അങ്ങനെ ഒന്നും ഇല് സാർ.. അതൊക്കെ വെറുതെ പറയുന്നതാ സാറെ . അവളും എനിക്ക് മോള് തന്നെ ആണ് .." സുബൈദ പറഞ്ഞു.

"എന്നാലേ അങ്ങനെ അല്ല... കുട്ടിക്കാലം തൊട്ട് നിങ്ങൾ അടിക്കുകയും പേടിപ്പിക്കുകയും പട്ടിണിക്ക് ഇടുകയും ചെയ്യാറുണ്ട് എന്നും വിദ്യാഭ്യാസം പോലും നിഷേധിച്ചു എന്നും.. നിർബന്ധിച്ചു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്.. അതിനൊക്കെ തെളിവും ഉണ്ട്. അപ്പോൾ എന്ത് പറയുന്നു."

"അയ്യോ!! അങ്ങനെ ഒന്നും ഇല്ല സാർ.. അതൊക്കെ വെറുതെ പറയുന്നതാ. സാർ" സുബൈദ ആണ് പറഞ്ഞത്.

"അല്ല ഹസ്സൻ എന്നല്ലേ പേര് പറഞ്ഞത്... തന്റെ മോളല്ലേ അത്.... എന്നിട്ട് തനിക്കു ഒന്നും പറയാൻ ഇല്ലേ ?

"ഞാൻ എന്താണ് സാർ പറയേണ്ടത്.. എനിക്ക് ഒന്നും പറയാൻ ഇല്ല സാർ.. സാറിന് എന്താണ് ചെയ്യാൻ ഉള്ളത് എന്ന് വെച്ചാൽ ചെയ്‌തോ?? അനുഭവിക്കാൻ ഞാൻ

💬 Comments

View all comments