അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
കെട്ടിയിട്ടും തന്നെ നോക്കാൻ ആരും ഇല്ലേ കൂടെ അത് ഒരു അതിശയം ആണല്ലോ?? ശരി തന്റെ ബാക്കി ഭാര്യമാരും മക്കളും എവിടെ "
"ആദ്യ ഭാര്യ മാത്രമേ എന്റെ കൂടെ ഉള്ളൂ.. ബാക്കി രണ്ടു പേരും അവരുടെ വീട്ടിലാണ് ഉള്ളത്. "
"അപ്പോൾ മക്കളോ? മക്കൾ ആരും കൂടെ ഇല്ലേ? മകളും മകളുടെ മകളും ഒക്കെ ഉണ്ടല്ലോ? എത്ര മക്കൾ ഉണ്ട് തനിക്ക്?
"പതിനഞ്ചു മക്കൾ. അതിൽ കൂടുതലും പെൺമക്കൾ ആണ്.
അവരൊക്കെ ഭർത്താക്കാൻമാരുടെ വീട്ടിലും വിദേശത്തും ഒക്കെ ആണ് സാർ. .. എന്റെ കൂടെ ഫൈസി മാത്രമേ ഉള്ളൂ . അവരൊക്കെ ചിലപ്പോൾ വരും വന്നപോലെ പോകും. അത്രയേ ഉള്ളൂ സാർ .. ആദ്യ ഭാര്യക്ക് സുഖം ഇല്ലാത്തതാണ് "
"അപ്പോൾ ആൺ മക്കളോ?"
" അവരെല്ലാവരും വിദേശത്താണ് ".
അപ്പോഴേക്കും ഫൈസി അവിടെ വന്നു.
"സാർ ഞാൻ.."
"നീയാണോടാ ഈ ഫൈസി. "
"അതേ സാർ.. എന്താണ് സാർ... ഞങ്ങളെ എന്തിനാണ് സാർ.. "
"അതൊക്കെ പറയാം .. സാറിനെന്താ ജോലി ബ്രോക്കർ ആണോ? ഈ പ്രായത്തിൽ ഉള്ള ഉപ്പാപ്പയെ പെണ്ണ് കെട്ടിക്കാൻ. "
"അയ്യോ!!" അല്ല സാർ ആ സ്ത്രീ ആണ് എല്ലാം പറഞ്ഞു ശരിയാക്കിയത്.. ആ സ്ത്രീ ആണ് ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നത്. ഞാൻ കൂടെ നിന്നന്നെ ഉള്ളൂ. "
"ആരാടോ ആ സ്ത്രീ ? എന്താടോ അവരുടെ പേര്..?. "
"സാഹിന... ആ സുബൈദ ഇത്തയുടെ വല്യുമ്മ ആണ്. അവരാണ് ഈ കല്യാണത്തിന് ഉപ്പൂപ്പയെ നിർബന്ധിച്ചത് . കൂടെ സുബൈദ ഇത്തയും."
"അത് സാർ .. ഈ സാഹിന ഞമ്മക്ക് കുറച്ചു പണം തരാൻ ഉണ്ടായിരുന്നു.. എത്ര ചോദിച്ചിട്ടും ഓള് അത് തന്നില്ല... ഒടുക്കം ഓളാണ് പറഞ്ഞത്... ഹസ്സന്റെ മോളെ കെട്ടിച്ചു തരാന്ന്...അതുകൊണ്ടാണ് .....
അന്ന് ഞമ്മളും ഡ്രൈവറും സഹിനയുടെ വീട്ടിൽ പോയപ്പോൾ ഓള് ആട ഇല്ലായിരുന്നു.. ഓള് സുബൈദയുടെ വീട്ടിൽ ആണ് എന്ന് പറഞ്ഞു. ഞമ്മള് അങ്ങോട്ട് പോയി..
അങ്ങോട്ട് പോയപ്പോൾ ഓള് ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞു കൊല്ലങ്ങളോളം ഞമ്മളെ പറ്റിച്ചു. അതിനിടയിൽ സുബൈദയും ഞമ്മളോട് ഒരുപാട് പണം വാങ്ങി.
അങ്ങനെ ഒരു ദിവസം ചെന്നപ്പോൾ ഓള് പറയുവാ... പണം തരാൻ നിവർത്തി ഇല്ല എന്ന് ... പകരം ആ പെണ്ണിനെ തരാം എന്ന്... എന്നാപ്പിന്നെ നിക്കാഹ് കാഴ്ച്ചു കൊണ്ട് പോകാം എന്ന് കരുതി.. അതാകുമ്പോൾ പ്രായം ആയാൽ നോക്കാൻ എന്നും ആരോഗ്യം ഉള്ള ഒരാൾ കൂടെ ഉണ്ടാകുമല്ലോ? അങ്ങനെ ആണ് സാറെ ഇതൊക്കെ നടന്നത്.. "
"അതിനാണോ പത്തു പതിനഞ്ചു വയസുള്ള പെണ്ണിനെ കെട്ടാൻ നോക്കിയത്..?
"അയ്യോ
💬 Comments
View all comments