0%
Chapter 4

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco | Read All Parts | 👁 404 |

ഒരച്ഛൻ ആണ്... അല്ലാതെ ഇവിടുത്തെ സാർ അല്ല... എനിക്കും ഉണ്ട് ആ പ്രായത്തിൽ ഉള്ള മകൾ. അപ്പോൾ ഞാൻ ഇതെങ്കിലും തരണ്ടേ? അവൻ മിണ്ടാതെ നിന്ന് പോലും.. മിണ്ടാതെ പോയി ആ കൊച്ചിന്റെ കാല് പിടിച്ചു മാപ്പാക്കിക്കോ അരമണിക്കൂർ സമയം തരും. അത് കഴിഞ്ഞാൽ നേരെ ജയിലിലേക്ക് പോകാൻ റെഡിയായിക്കോ... ആമിന ഇവളെ വിളിച്ചു കൊണ്ട് പോയി എന്താണ് എന്ന് വെച്ചാൽ കാണിക്ക്"

"വാടി ഇവിടെ " ആമിന സുബൈദയുടെ കൈപിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ട് പോയി. സുബൈദ നിലവിളിച്ചുകൊണ്ട് കരഞ്ഞു. ഹസ്സൻ വേച്ചു വേച്ചു പുറത്തേക്ക് പോയി. അവിടെ ബെഞ്ചിൽ പോയി ഇരുന്നു..

കുറച്ചു കഴിഞ്ഞു സുബൈദ കരഞ്ഞുകൊണ്ട് വന്നു ഹസ്സന്റെ അടുത്ത് ഇരുന്നു. സുബൈദയുടെ കവിളിലൂടെ ചോര ഒലിക്കുന്നുണ്ടോ ?? എന്തായാലും ആവശ്യത്തിന് കിട്ടിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട്..

S I സാർ സാഹിനേയും വിളിച്ചു ചോദ്യം ചെയ്തു.. സാഹിനയും കുറ്റം സമ്മതിച്ചു.. സാഹിനേയും ആമിന കൂട്ടിക്കൊണ്ടുപോയി കൈത്തരിപ്പ് തീർത്തു വിട്ടു. അപ്പോഴേക്കും ഞാൻ അവിടെ അവരുടെ അടുത്ത് വന്നു

ഇക്കയേയും മറ്റുള്ളവരേയും കൂട്ടി ഞാൻ പുറത്തേക്ക് ഇറങ്ങി.

"ഇക്ക എന്താ ഇവിടെ നടക്കുന്നതെന്ന് വല്ലതും മനസ്സിലായോ? എന്തായാലും ഇക്ക ഇതിനൊക്കെ കൂട്ട് നിൽക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എന്തായാലും നടന്നത് എന്താണെന്നു വെച്ചാൽ ഞാൻ പറയാം കേട്ടോ...എല്ലാവരും..

അന്ന് ഞാൻ ഇക്കയെ കണ്ടിട്ട് പോകാം എന്ന് കരുതി കാത്തിരുന്നു. എന്നാണെന്നു കൃത്യമായി പറഞ്ഞാൽ.. ഇക്കയുടെ മോളെ എന്റെ ഫ്ലാറ്റിൽ കൊണ്ടാക്കിയതിന്റെ രണ്ടാം ദിവസം..

അന്ന് ഞാൻ ഇക്കയെ കണ്ടപ്പോൾ ഇക്ക വരാൻ വൈകിയിരുന്നു. അന്ന് ഇക്ക പറഞ്ഞു ഇറങ്ങാൻ നേരം ഒരാൾ വന്നത് കൊണ്ടാണ് വൈകിയത് എന്ന്.. ആരാണെന്ന് പറയാതെ ആലി... അല്ല ആല കെട്ടാൻ വന്നവർ ആണെന്ന് പറഞ്ഞു രക്ഷപെടാൻ നോക്കി..

അന്ന് ഞാൻ ഇക്കയുടെ കണ്ണിൽ കണ്ടു.. എന്തോ ഒരു പ്രശ്നം ഉണ്ട്... ഇക്ക എന്തോ ഒളിക്കുന്നുണ്ട് എന്ന്. അന്ന് ഞാൻ നേര പോയത് ഓഫീസിൽ ആയിരുന്നില്ല... എന്റെ കൂട്ടുകാരനെ കാണാൻ... അവൻ ഒരു വക്കീൽ ആയിരുന്നു..

ഞാൻ കയറി ചെല്ലുമ്പോൾ അവൻ അവന്റെ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. റാം കൃഷ്ണൻ എന്നാണ് അവന്റെ പേര്... രാമൻ എന്നാണ് ഞാൻ വിളിക്കാറ്..

"അല്ല ഇതാര്... എന്താണ് ഈ വഴിയൊക്കെ.?. ഞാൻ കരുതി നമ്മളെയൊക്കെ മറന്നെന്നു... ഓഹ്!! നിനക്ക് നമ്മളെയൊക്കെ കാണണമെങ്കിൽ എന്തെകിലും കാര്യം വേണമല്ലോ? അതും ആരുടെയെങ്കിലും കാര്യം ഇത്തവണയും അങ്ങനെ വന്നതാണോ?" എന്നെ കണ്ട ഉടനെ റാം ചോദിച്ചു..

"എന്റെ പൊന്നു രാമ.. എനിക്ക് നിന്നെ കാണാൻ വരാൻ അതിന്റെയൊക്കെ ആവശ്യം ഉണ്ടോ ?"

"നീ കാര്യം പറ മോനെ .... ഇത്തവണ ആർക്ക്

💬 Comments

View all comments