അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
വേണ്ടിയാ ? എന്താ പ്രശ്നം? "
ഞാൻ അറിഞ്ഞതും കേട്ടതും മനസ്സിലാക്കിയതും എല്ലാം അവനോട് പറഞ്ഞു..
"നീ ചൂടാവിലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ,? നീ ആ പെണ്ണിനെ അങ്ങ് കെട്ട്... അവളെ രക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം അതാണ്.. അതിന് വേണ്ട എല്ലാ ഹെൽപ്പും ഞാൻ ചെയ്തു തരാം.. " റാം എന്നോട് പറഞ്ഞു.
"നീ പോടാ അവിടുന്ന് ... ആന എന്ന് പറയുമ്പോൾ ചേന എന്ന് ആണല്ലോ നീ കേൾക്കുന്നത്. " ഞാൻ പറഞ്ഞു.
"അത് ഞാൻ പറയുന്നത് നിനക്ക് മനസ്സിൽ ആകാത്തത് കൊണ്ടാണ്. നീ അവളെ കെട്ടിയാൽ പോലീസ് സ്റ്റേഷനിൽ പോയാലും കോടതിയിൽ പോയാലും അവളെ നിന്റെ കൂടെ മാത്രമേ വിടുള്ളൂ... അതിനു അവൾ നിന്റെ കൂടെയാണ് വരേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി. അതോടെ അതിന് വലിയ വാർത്താ പ്രാധാന്യം ഇല്ലാതെ തീരും. പിന്നെ അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ആയാൽ. മറ്റൊരു വിവാഹത്തിന് താല്പര്യം ഉണ്ടെങ്കിൽ. ആരും അറിയാതെ അത് ഡിവോഴ്സ് ആക്കാനും പറ്റും. . അല്ലാതെ ആയാൽ അത് വലിയ വാർത്തയാകും പത്രകാരും മാധ്യമങ്ങളും അലക്കി അലക്കി ഒരു വഴിയാക്കും. ആ പെണ്ണ് നാട്ടിലും വീട്ടിലും നാറും. ആളുകൾ പല കഥകളും പറയും.. കൂടാതെ ഇതിൽ വീട്ടുകാർ തന്നെ പ്രതി ഭാഗത്തു വരുമ്പോൾ അവളെ ആരുടെ കൂടെ അയക്കും. നീയുമായി ഒരു ബന്ധവും ഇല്ലാത്തതു കൊണ്ട് നിന്റെ കൂടെ അയച്ചില്ല എന്നും വരും. സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ അയച്ചെന്നും വരും.. അതൊക്കെ അവളുടെ ജീവിതം കൂടുതൽ വഷളാക്കി എന്നും വരും.
പകരം നിങ്ങൾക്ക് കല്യാണത്തിന് സമ്മതം ആണെങ്കിൽ ,
അവൾക്ക് സമ്മതം ആണെങ്കിൽ ഒരേ ഒരു ഒപ്പ്.. അവളുടെ ഒരു വാക്ക് അത് മതി.. അതോടെ അവൾ സേഫ് ആകും. പോലീസ് സ്റ്റേഷനിൽ പോയി നിങ്ങൾ വിവാഹിതർ ആണ് എന്ന് പറഞ്ഞാൽ മതി.. പിന്നെ അവരെ ഒന്ന് പേടിപ്പിച്ചു നിർത്താൻ അല്ലെങ്കിൽ ശിക്ഷിക്കാൻ ബാക്കി കേസും കൊടുക്കാം.. നീ മനസ്സ് വെച്ചാൽ കൂടുതൽ ആരും അറിയാതെ ഈ പ്രശ്നം പരിഹരിക്കാം.. നീ ഒന്ന് ആലോചിച്ചു പറഞ്ഞാൽ മതി. "
അവൻ പറഞ്ഞു..
എനിക്ക് അതിനോട് വലിയ താല്പര്യം ഇല്ലെങ്കിലും അതാണ് നല്ലത് എന്ന് തോന്നി. സാഹചര്യം പോലെ അവളോട് ചോദിച്ചു നോക്കാം . ഈ അവസ്ഥയിൽ അവൾ സമ്മതിക്കും എനിക്ക് തോന്നി.. എന്നാലും കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ വേണ്ടി എന്റെ ഒരു സുഹൃത്തിനെ ബ്രോക്കർ വേഷം കെട്ടിച്ചു. അന്ന് തന്നെ സുബൈദയുടെ വല്യുമ്മയുടെ അടുത്തേക്ക് അയച്ചു.
എന്നാൽ അവിടെ നിന്ന് കിട്ടിയ വാർത്ത നല്ല വാർത്ത ആയിരുന്നില്ല.. റിയാനായും ആലി മുസ്തഫയുമായിഉള്ള കല്യാണം തീരുമാനിച്ചു എന്നാണ്
💬 Comments
View all comments