0%
Chapter 4

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco | Read All Parts | 👁 239 |

ഫോൺ വിളിച്ച് പറഞ്ഞു. നാളെ അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ വെച്ച് കാണാം എന്ന് പറഞ്ഞിട്ടുണ്ട്."

"മോളെ നീ" മീര മായേ ചേർത്ത് കെട്ടിപ്പിടിച്ചു കരഞ്ഞു....

"ചേച്ചി കരയരുത്. ചേച്ചി തന്നെ ഇക്കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കണം."

പിറ്റേന്ന് മായ പറഞ്ഞത് പോലെ രാവിലെ തന്നെ പോയി. ചേച്ചി അമ്മയോട് എല്ലാം പറഞ്ഞു എന്നും അമ്മ ഒരുപാട് കരഞ്ഞു എന്നും ചേച്ചി പറഞ്ഞു.

മായ ഇറങ്ങാൻ നേരം അമ്മ.

"മോളെ നമുക്ക് ഇത് വേണോ? മോളുടെ ജീവിതം?"

"ഇല്ല അമ്മേ ഇതാണ് എനിക്ക് ഒരു വിഷമവും ഇല്ല . നമുക്ക് ഈ ചളികുണ്ടിൽ നിന്നും കരകയറാൻ ഏറ്റവും നല്ല മാർഗം ഇതാണ്. അല്ലെങ്കിൽ എല്ലാവരും ചേർന്ന് ഈ ചളികുണ്ടിൽ നമ്മളെ എല്ലാവരെയും മുക്കും. പിന്നെ ആർക്കും നമ്മളെ രക്ഷിക്കാൻ ആവില്ല. "

"എന്നാലും മോളെ ഒന്നൂടി ഒന്ന് ആലോചിച്ചു.? "

"ഇനി ഒന്നും ആലോചിക്കാൻ ഇല്ല അമ്മേ. ഞാൻ വാക്ക് കൊടുത്തു.. അല്ലെങ്കിൽ നമ്മൾ എല്ലാവരും തെരുവ് വേശ്യകൾ ആകും. ആക്കും അവർ. അതിലും നല്ലത് അല്ലേ ഇത് . ഒന്നും ഇല്ലെങ്കിലും പട്ടിണി കിടക്കേണ്ടലോ?...

നമ്മുടെ കുഞ്ഞു മോൾക്ക് പോലും നേരം വണ്ണം എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാൻ നമ്മളെ കൊണ്ട് ആവുന്നുണ്ടോ?"

"ശരി മോളുടെ ഇഷ്ട്ടം പോലെ."

"അമ്മ പേടിക്കേണ്ട . ഞാൻ ആ കമ്പനിയെകുറിച്ച് ശരിക്കും അന്വേഷിച്ചു. ആ മുതലാളിയെ കുറിച്ചും. വളരെ നല്ലവൻ ആണ്. അദ്ദേഹം തന്ന പണം കൊണ്ടാ നമ്മൾ ഇന്നലെ രാത്രിയിൽ ആഹാരം കഴിച്ചത്. എന്ത് വന്നാലും ഇനി പേടിക്കാതെ നേരിടണം. അമ്മ പലതും ചിലപ്പോൾ കണ്ടെന്നും കേട്ടെന്നും വരാം. അതൊന്നും കാര്യമാക്കേണ്ട..

ഞാൻ പോയി വരാം."

മായ ചേച്ചിയോടും യാത്ര പറഞ്ഞു ഇറങ്ങി. കൃത്യമായ കണക്കു കൂട്ടലുകളോടെ. അവൾ നേരത്തെ പറഞ്ഞു ഉറപ്പിച്ചത് പോലെ കൃത്യ സമയം കൃത്യ സ്ഥലത്ത് എത്തി. അപ്പോഴേക്കും അയാൾ അവിടെ വന്നു.

ഹോട്ടലിൽ എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക്‌ റൂം എടുത്തു തന്നെ എന്തൊക്കയോ ചെയ്യും എന്നാണ് അവൾ കരുതിയത്. എന്നാൽ നേരെ റസ്റ്റോറന്റിലേക്കാണ് അവർ പോയത്. അവിടെ പോയി അവിടെയുള്ള ഫാമിലി റൂമിലേക്ക് കയറി.

"മോള് കുറേ നേരം ആയോ വന്നിട്ട് "??

"ഇല്ല ഇപ്പോൾ വന്നേ ഉള്ളൂ."

"വീട്ടിൽ പറഞ്ഞോ ഇതിനെ കുറിച്ച്.?"

" അത് ചോദിക്കാൻ മറന്നു വീട്ടിൽ ആരൊക്കെ ഉണ്ട്."

"അമ്മയും ചേച്ചിയും മോളും "

"മോളോ ? ആരുടെ മോള്?"

"ചേച്ചിയുടെ "

അപ്പോൾ വെയ്റ്റർ അവിടെ വന്നു.

"എന്ത് വേണം സാർ.?

" എന്തുണ്ടെടോ കഴിക്കാൻ? "

"അപ്പം, പുട്ട്, ചപ്പാത്തി, ദോശ ."

"കറിയോ?"

"കടലയും ചിക്കനും

💬 Comments

View all comments