അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]
ബീഫും ഉണ്ട് സാർ. "
"എനിക്ക് ഒരു മൂന്ന് അപ്പവും കടല കറിയും എടുത്തോ.
മായക്ക് എന്താ വേണ്ടത്..
ഇത്ര നേരം മോൾ എന്ന് വിളിച്ചിട്ട്. ഇപ്പോൾ പെട്ടന്ന് മായ എന്ന് പറഞ്ഞപ്പോൾ മായയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
"ശരി ഇവിടെയും അത് തന്നെ എടുത്തോ? അല്ലേ മായ.?
"എനിക്ക് ഒന്നും വേണ്ട "
"ഒരാൾക്കു മൂന്നു അപ്പം വരെ കഴിക്കാം വേണമെങ്കിൽ നാല്."
"സാർ ചായ "
"വേണ്ട രണ്ട് കാപ്പി...ബ്രൂ.മതി."
വെയിറ്റർ തിരിച്ചു പോയി.
"മോൾ എന്താ രാവിലെ കഴിച്ചിട്ടാണോ വന്നത്?"
ദേ വീണ്ടും മോൾ . മായക്ക് ആശ്ചര്യം തോന്നി.
"ഉവ്വ് "
" ശരി! അപ്പോൾ ചേച്ചിയുടെ ഭർത്താവ്"
" ചേച്ചിക്ക് ഒരു ചതി പറ്റിയതാണ്. "
തനിക്കും അതുപോലെ ഒരു ചതി പറ്റുമോ എന്ന ഭയത്തിലാണ് മായ അങ്ങനെ പറഞ്ഞത്. മായയുടെ മുഖം മങ്ങിയത് അയാൾ ശ്രദ്ധിച്ചിരുന്നു.
"സാരമില്ല ! അത് നമുക്ക് ശരിയാക്കാം. അപ്പോൾ മോളുടെ അച്ഛൻ"?""
"'"എന്റെയോ"
" അല്ലാതെ പിന്നെ എന്റെയോ. എന്റെ അച്ഛനെ കണ്ടതായി എനിക്ക് ഓർമ്മ പോലും ഇല്ല."
"അച്ഛൻ ഞങ്ങളുടെ ചെറുപ്പത്തിലെ മരിച്ചുപോയതാണ്. അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി താമസിച്ച വീടുപോലും വിൽക്കേണ്ടിവന്നു. "
" അപ്പോൾ!!!! ഇപ്പോൾ താമസിക്കുന്നത്?."
. " ഞങ്ങളുടെ വീട്ടിൽ തന്നെ വാടകയ്ക്ക്. അവിടെനിന്നും ഇന്ന് ഇറങ്ങി കൊടുക്കണം?
"സാരമില്ല അതും ശരിയാക്കാം.
അപ്പോൾ ബന്ധുക്കൾ ഒന്നും ഇല്ലേ?
"ഇല്ല."
"അച്ഛനും അമ്മയും പ്രണയിച്ച് നാടുവിട്ടു വന്നതാ. നല്ല നിലയിൽ തന്നെയാ ഞങ്ങൾ ജീവിച്ചത്. അച്ഛൻ പോയതോടുകൂടി എല്ലാം പോയി""
മായയുടെ കണ്ണുകൾ നിറഞ്ഞ് ഒരു കരച്ചിലിന്റെ വക്കോളം എത്തി .
" അയ്യോ!!! മോളെ കരയല്ലേ.. സാരമില്ല ... ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെ ഒരാളെ കണ്ടത് ഓർമ്മയില്ല. അങ്ങനെ ഒരാൾ ഉണ്ടോ എന്നു പോലും അറിയില്ല. ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണ് ഞാനിന്ന് ഇവിടെ വരെ എത്തിയത്. "
മായ ആശ്ചര്യത്തോടെ അയാൾ നോക്കി. ഇയാൾ ശരിക്കും ആരാണ് "ദുഷ്ടനോ അതോ നല്ലവനോ. .. സംസാരം കേട്ടിട്ട് നല്ലവനെ പോലെയുണ്ട് എന്തായാലും വരുന്നിടത്ത് വച്ച് കാണാം മായ മനസ്സിൽ പറഞ്ഞു "
അപ്പോഴേക്കും വെയിറ്റർ അപ്പവും കറിയുമായി വന്നു. കാപ്പി കൊണ്ടുവരാൻ പോയി.. കാപ്പിക്കൊണ്ടു വന്നതിനു ശേഷം.
"വേറെ എന്തെങ്കിലും സർ"
"ഇപ്പോൾ ഒന്നും വേണ്ട വേണ്ടുമ്പോൾ വിളിക്കാം "
"ഇനി ചോദിച്ചോ എന്നെ പറ്റി എന്താ അറിയേണ്ടത്. മോൾക്ക്.?
"എനിക്ക് ഒന്നും അറിയേണ്ട"
"എന്തേ ??"
"എനിക്കറിയാം. "
"എന്തറിയാം. ....?"
"ഒരു മുതലാളി ആണെന്ന്. "
"പിന്നെ ! വേറെ എന്തറിയാം."
"പിന്നെ .... പിന്നെ... നല്ലവൻ ആണെന്ന്.
💬 Comments
View all comments