0%
Chapter 4

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4 [ഏകൻ]

Author : VaSco | Read All Parts | 👁 241 |

"

"ആര് ... ഞാനോ?.... പിന്നെ ഒരു പെണ്ണിനെ പണത്തിന്റെ ബലത്തിൽ കൂടെ കിടത്താൻ നോക്കുന്ന ഞാൻ. അതും മോളെ പോലെ ഒരു കൊച്ചു സുന്ദരിയെ..

മായ . നാണത്തോടെയും ആശ്ചര്യത്തോടെയും അയാളെ നോക്കി നോക്കി. എന്നിട്ട് ചോദിച്ചു.

"സാറിന്റെ ശരിക്കും പേരെന്താ?

"ഹ ഹ ഹ " ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതേ ഞാൻ ഒന്നും കഴിച്ചിട്ടില്ല. ആദ്യം എന്റെ മോള് അപ്പം കഴിക്ക്."

അങ്ങനെ ഭക്ഷണം കഴിച്ചു അവിടെ നിന്നും ഇറങ്ങി.

"ഞാൻ അധികവും ഹോട്ടലിൽനിന്നാ ഭക്ഷണം കഴിക്കുന്നത് . ഇനി മോൾ എനിക്ക് വച്ചുണ്ടാക്കി തരില്ലേ?"

"തരാം."

"കാറിൽ കയറ്.... നമുക്കെ എവിടെയേലും പോയി ഇരുന്നു സംസാരിക്കാം."

"എവിടെ? "

"എവിടെയാ മോൾക്ക് ഇഷ്ട്ടം. ?

"അങ്ങനെ ഒന്നും ഇല്ല. "

"എന്നാ ഒരു സ്ഥലത്ത് പോകാം. "

അങ്ങനെ അവർ അടുത്തുള്ള ഒരു പാർക്കിൽ പോയി.

"എന്താ എന്നോട് നേരത്തെ ചോദിച്ചത്. എന്റെ പേരെന്താ എന്നോ? അപ്പോൾ എന്നെ കുറിച്ച് അറിയാം എന്ന് പറഞ്ഞിട്ട് എന്റെ പേരുപോലും അറിയില്ലേ?"

ശരി ! ഞാൻ തന്നെ പറയാം ... എന്റെ പേര് ഉണ്ണി.... ഉണ്ണികൃഷ്ണൻ... U K ഗ്രൂപ്പിന്റെ ഹെഡ്.

'ഇനി എന്താ അറിയേണ്ടത്? ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ... എന്റെ കൂടെ ഇരുപത്തിനാലു മണിക്കൂറും കൂടെ ഉണ്ടാവേണ്ടതാ. എന്താ റെഡി അല്ലെ? "

"റെഡി.... പക്ഷെ അതിന് മുൻപ്. ?

"എനിക്ക് മനസ്സിലായി. അതിന് മുൻപ്. അമ്മയെയും ചേച്ചിയെയും ചേച്ചിയുടെ മോളെയും സേഫ് ആക്കണം. അല്ലേ?.

"എന്താ മോളുടെ അമ്മയുടെ പേര് ?"

"അമ്മിണി ".

"ചേച്ചിയുടെയോ?

"മീര "

"ചേച്ചിയുടെ മോളുടെ പേര്?"

"മാളു ".

""എല്ലാം നല്ല പേരുകൾ ആണല്ലോ "? എന്റെ പേര് ഇഷ്ട്ടം ആയോ?

"ആയി "

"മോളുടെ ഫോൺ നമ്പർ എത്രയാ "?

"എനിക്ക് ഫോണില്ല "

"ഐ ഡി കാർഡ് ഉണ്ടോ കൈയിൽ "?

"ഉണ്ട് "

"ശരി വാ "

"ആദ്യം നമുക്ക് ഒരു ബാങ്കിൽ പോകാം."

"എന്തിന്?"

"അക്കൗണ്ട് എടുക്കാൻ. അല്ലാതെ എന്തിനാ. " അതിന് മുൻപ് ഒരു മൊബൈൽ വാങ്ങാം..

അങ്ങനെ പുതിയ മൊബൈലും ബാങ്ക് അക്കൗണ്ടും എടുത്തതിനു ശേഷം. നേരെ പോയത് തുണികടയിൽ ആണ്. അവിടെ നിന്ന് എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സുകളും എടുത്ത് കൊടുത്തു .

"എന്തിനാ ഇതൊക്കെ?"

"ഇനി ഈ പെണ്ണ് ജീവിക്കാൻ പോകുന്നത് എന്റെ കൂടെയാ. എന്റെ പെണ്ണായി... കരാർ തീരുന്നത് വരെ . മോൾക്ക് ഇഷ്ട്ടം ആണെങ്കിൽ ജീവിതകാലം മുഴുവൻ. എന്താ? ഇഷ്ട്ടം ആണോ?

"ആണ്."

"എന്നാലേ മോള് പോയി റെഡി ആയിക്കോ . അവിടെ എന്തെങ്കിലും കടം ഉണ്ടെങ്കിൽ അത്

💬 Comments

View all comments