0%
Chapter 5

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]

Author : VaSco | Read All Parts | 👁 214 |

കൈയിൽനിന്ന് മോള് കഞ്ഞി കുടിച്ചില്ലേ.. മോള് അപ്പനെ അപ്പാന്ന് വിളിച്ചില്ലേ... അപ്പന് അത് മതി. ഇതിലും വലുത് ഇനി അപ്പന് എന്താ വേണ്ടേ?..

മോള് ഫ്രഷ് ആയി വന്നു . അന്നമോൾക്ക് എന്തേലും കൊടുക്ക്.. പാവം വിശന്നു തളർന്നു ഉറങ്ങു്ന്നതാണ് എന്ന് തോനുന്നു.. മോൾക്ക് എന്ത് ആവശ്യം ഉണ്ടങ്കിലും വിളിച്ച മതി . അപ്പൻ ദേ ഇവിടെ ഈ വാതിലിനു അപ്പുറം ഉണ്ടാകും.

ജോപ്പൻ സന്തോഷത്തോടെ എഴുനേറ്റ് പുറത്തേക്ക് പോയി.

അപ്പാ... അപ്പാ... അപ്പാ . ഒന്ന് ഓടിവാ അപ്പാ ..... എന്റെ മോള്..

അത്കേട്ട് ജോപ്പൻ ആൻസിയുടെ മുറിയിൽ ഓടി എത്തി .

"എന്താ മോളെ എന്താ പറ്റിയെ."

"എന്റെ മോള് അനങ്ങുന്നില്ല അപ്പാ. എന്റെ മോൾക്ക് എന്താ പറ്റിയെ.?"

ജോപ്പൻ അന്നമോളെ തൊട്ട്നോക്കി ആകെ തണുത്തിരിക്കുന്നു.

ജോപ്പൻ അന്നമോളെ വാരിഎടുത്ത് ഓടി...

"വാ മോളെ വേഗം ആശുപത്രിയിൽ കൊണ്ടുപോകാം. "

ജോപ്പൻ കാറിന്റെ താക്കോലും എടുത്തു ഓടി പിറകെ ആൻസിയും....

ജോപ്പൻ വളരെ സ്പീഡിൽ വണ്ടി ഓടിച്ചു. ആശുപത്രിയിൽ എത്തി....

എന്നിട്ട് അച്ഛനെ വിളിച്ചു. പറഞ്ഞു.

അച്ഛനും അവിടെ എത്തി.

കുറച്ചു സമയം കഴിഞ്ഞു.. ഡോക്ടർ അച്ഛനെയും ജോപ്പനെയും വിളിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചു.

"അച്ചോ... ഇത് ഞാൻ ഇപ്പോൾ എങ്ങനെയാ പറയുന്നേ.? "

"എന്താ ഡോക്ടർ. എന്തായലും പറയു."

"ജോസഫ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?"

എന്താ ഡോക്ടർ !!" അങ്ങനെ പറയുന്നത്... ഞങ്ങടെ അന്നമോൾക്ക് എങ്ങനെ ഉണ്ട് അത് പറ...

"ഞാൻ ചോദിച്ചത്

അന്നമോൾ വീഴുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നാ. " ഡോക്ടർ ചോദിച്ചു..

അറിയില്ല ഡോക്ടർ.. ജോപ്പനും അച്ഛനും അന്നുണ്ടായ കാര്യങ്ങൾ.. ആലിസിന്റെയും ചാർളിയുടെയും മരണവും മറ്റു കാര്യങ്ങളും ഒക്കെ പറഞ്ഞു.

"അപ്പോൾ ഈ സമയം നിങ്ങൾ രണ്ട് പേരും സഥലത്തു ഉണ്ടായിരുന്നില്ല അല്ലേ?.

എന്നാൽ ഞാൻ പറയുന്നത് കേട്ട് ബഹളം വെക്കരുത്. ."

" എന്താണ് ഡോക്ടർ എന്താ കാര്യം. "

"ഈ കാര്യം ശരിക്കും പോലീസിൽ അറിയിക്കേണ്ടത് ആണ്.. ഉള്ള കാര്യം ഞാൻ പറയാം..... അന്നമോൾ വീണിട്ടുണ്ട് അതും ശക്തിയായി. ആ വീഴ്ചയിൽ തലയുടെ പിറക് വശം നന്നായി എവിടെയോ അടിച്ചിട്ടുണ്ട്.. "

"എന്നിട്ട് "

"എന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ അന്നമോൾ മരണപെട്ടിരിക്കുന്നു."

"എന്ത്... എന്താ പറഞ്ഞെ ഞങ്ങടെ അന്നമോൾ..."

ജോപ്പൻ ഞെട്ടി എഴുനേറ്റ് തെറിച്ചു വീണു.

"അച്ചോ അച്ചോ ഞാൻ എന്താ ഈ കേൾക്കുന്നേ. എന്റെ മോളോട് ഇത് എങ്ങനെ പറയും.... ആരാ അച്ചോ ഇത് ...... എങ്ങനെ ആണച്ചോ?"

"അച്ഛൻ പറ ഞങ്ങൾ എന്താ ചെയ്യേണ്ടത്. ഇങ്ങനെ ഒരു കേസ് വന്നാൽ അത് പോലീസിൽ അറിയിക്കാതെ

പറ്റില്ല. ""ഡോക്ടർ പറഞ്ഞു.

"ഡോക്ടർ

💬 Comments

View all comments