അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]
അറിയിച്ചോളൂ.. അച്ഛൻ പറഞ്ഞു. അതിന് മുൻപ് ആൻസിയെ ഇവിടുന്ന് മാറ്റണം "
ജോപ്പാ... അച്ഛൻ വിളിച്ചു ജോപ്പൻ ആൻസിയുടെ അടുത്ത് പോയി..
"മോളെ വാ നമുക്ക് വീട്ടിൽ പോകാം "
"വീട്ടിൽ പോകാനോ? അപ്പൻ എന്താ ഈ പറയുന്നേ.? എന്റെ മോൾ. ഞാൻ എങ്ങോട്ടും വരുന്നില്ല. "
"വാ മോളെ ... അന്ന മോളെ അവര് കൊണ്ട് വന്നോളും.. " മോള് എല്ലാം സഹിക്കണം.. നമ്മുടെ മോള് പോയി... നമ്മളെ വിട്ട് പോയി. " ആൻസിയെ കെട്ടിപിടിച്ചാണ് ജോപ്പൻ അത് പറഞ്ഞത്.
അപ്പാ ..... അപ്പനെന്താ പറഞ്ഞത്... എന്റെ മോള്... ആൻസി ബോധംകെട്ടു വീണു.
ആശുപത്രിയിൽ ആയത്കൊണ്ട് വേഗം തന്നെ വാർഡിലേക്ക് മാറ്റി ..
"ഡോക്ടർ പറഞ്ഞു
" അത് പേടിക്കാൻ ഒന്നും ഇല്ല ". കുറച്ചു സമയം കഴിഞ്ഞാൽ ശരിയാവും. ഗ്ലൂക്കോസ് കയറ്റുന്നുണ്ട്."
അപ്പോഴേക്കും പോലീസ് വന്നു . അച്ഛൻ പോയി സംസാരിച്ചു.
അങ്ങനെ കൂടുതൽ പ്രശ്ങ്ങൾ ഇല്ലാതെ ആ ചടങ്ങും നടത്തി.
ആൻസി ഒന്നും മിണ്ടാതെ ആയി. ജോപ്പൻ നിർബന്ധിച്ചാൽ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും. കുളിക്കും. കിടക്കും. കരയുകയോ ചിരിക്കുകയോ ഇല്ല. ജോപ്പൻ ആൻസി കിടക്കുന്ന കാട്ടിലിനു താഴെ ഒരു പായ മാത്രം വിരിച്ചു കിടക്കും.
ആൻസി എന്തെങ്കിലും ചെയ്താലോ എന്ന പേടി ആണ്.
ജോപ്പൻ രാവിലെ എഴുന്നേൽക്കും.. കഴിക്കാനുള്ളത് എന്തെങ്കിലും ഉണ്ടാക്കും.. ആൻസി വിളിച്ചു എഴുനേൽപ്പിക്കും കുളിക്കാൻ ചൂട് വെള്ളം കൊണ്ടുപോയി കൊടുക്കും.. അവളുടെ ഡ്രസ്സ് എല്ലാം അലക്കും ആറിയിടും. വീട് മുഴുവൻ വൃത്തി ആകും. ജോപ്പൻ പുറത്തൊന്നും പോകാറേ ഇല്ല. ഏത് നേരവും ആൻസിക്ക് അരികിൽ തന്നെ ഉണ്ടാകും.
അങ്ങനെ കുറച്ചു മാസങ്ങൾ കടന്നുപോയി ഒരുദിവസം
"അപ്പാ നമുക്ക് ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോയാലോ... ഇവിടെ ഇനി വയ്യ.. ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും."
"പോകാം മോളെ നമുക്ക് പോകാം."
ജോപ്പനും അതാണ് നല്ലത് എന്ന് തോന്നി. ജോപ്പനും
കുറച്ചു ദിവസമായി ഈ കാര്യത്തെ കുറച്ചു ആലോചിക്കുന്നു.
ജോപ്പൻ പള്ളിയിൽ പോയി അച്ഛനെ കണ്ട് കാര്യം പറഞ്ഞു..
അച്ഛനും അതാണ് നല്ലത് എന്ന് തോന്നി.
വഴിചിലവിനും മറ്റു ആവശ്യങ്ങൾക്കും വേണ്ട പണം. അങ്ങനെ പണം മാത്രം എടുത്തു ബാക്കി എല്ലാം ഉപേക്ഷിച്ചു. യാത്ര തുടങ്ങി.
എവിടേക്ക് എന്നറിയാത്ത യാത്ര. എത്ര നാളിലേക്ക് എന്നറിയാത്ത യാത്ര.. ആരുമായും ബന്ധപെടാൻ ഉള്ള ഒന്നും കരുത്താതെ എന്ന് തിരിച്ചു വരും എന്നറിയാത്ത. തിരിച്ചു വരുമോ എന്നറിയാത്ത യാത്ര.
ആൻസിയോ ജോപ്പനോ കുറെ സമയം ഒന്നും മിണ്ടിയില്ല.
ഒടുവിൽ
"മോളെ വിശക്കുന്നില്ലേ? നമുക്ക് എന്തെങ്കിലും കഴിച്ചാലോ?"
"എനിക്ക് ഒന്നും വേണ്ട അപ്പാ ... അപ്പന് വേണേൽ കഴിച്ചോ അപ്പാ."
💬 Comments
View all comments