❤️അനന്തഭദ്രം 5❤️ [രാജാ]
📝 Ongoing
👁 347927 views ❤ 1381 likes ⭐ 0.0 rating 💬 166 comments 📚 1 chapters 📅 2020-09-07
❤️ അനന്തഭദ്രം 5 ❤️ Anandha Bhadram Part 5 | Author : Raja | Previous Part ************=========********** "'ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു...."'?'"നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ...??,, അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ....??"'? ***********=============*********** ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു..... "ടാ,, നീ ഇതിവിടെയാ....??" "ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി....നീ എത്തിയോ?? " "ആ ഞാൻ എത്തി...ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ..."" ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി.... ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു... അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു... തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്..... "ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ......"" "അതെന്താ..അവർക്കെന്തുപ്പറ്റി....""
രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം. ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ് ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്. സ്നേഹത്തോടെ മണവാളൻ