അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]
📝 Ongoing
👁 191782 views ❤ 272 likes ⭐ 0.0 rating 💬 62 comments 📚 1 chapters 📅 2019-06-29
അണിമംഗലത്തെ ചുടലക്കാവ് 4 Animangalathe Chudalakkavu Part 4 bY Achu Raj Previous Parts | Part 1 | Part 2 | Part 3 | തിരക്കുകള്‍ കുറച്ചധികം അധികരിച്ചതുകൊണ്ടാണ് അല്‍പ്പം വൈകിയത്....നിങ്ങളുടെയെല്ലാം സപ്പോര്‍ട്ട് വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട്... ബുക്ക് എടുത്തു ടേബിളില്‍ വച്ച് കണ്ണുകള്‍ ഒന്ന് തിരുമി അവന്‍ ആ ബുക്കിന്റെ പേജുകള്‍ ഒന്ന് ഓടിച്ചു മറിച്ചു...അതില്‍ നിന്നും ഒരു കടലാസ് താഴെ വീണു.. വിനു അത് താഴെ നിന്നും എടുത്തു കൊണ്ട് വായിക്കാന്‍ തുടങ്ങി.. “എന്‍റെ വിനുവിന്....” ആ ഒരു വരി വായിച്ചപ്പോഴേ വിനുവിന്‍റെ മനസില്‍ എന്തെന്നിലാതെ ഒരു കുളിരു കൊരിയിട്ടതുപ്പോലെ ....അവന്‍ ഒന്ന് ചുറ്റും നോക്കി എല്ലാവരും നല്ലപ്പോലെ ഉറക്കത്തിലാണ്.. വിനു വായന തുടര്‍ന്നു.. “എന്‍റെ വിനുവിന്” “അങ്ങനെ വിളിക്കാന്‍ അവകാശമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞാന്‍ അങ്ങനെ വിളിച്ചു പോവുകയാണ്..” “സൂര്യനെ മറഞ്ഞിരുന്ന പ്രണയിച്ച പെണ്‍കുട്ടിയുടെ കഥ അറിയോ വിനുവിന്....അങ്ങനെ മാത്രം നിന്നെ സ്നേഹിക്കാന്‍ വിധിക്കപ്പെട്ടവളാണ് ഞാന്‍....നിന്‍റെ മുന്നില്‍ ഒരിക്കലും വരാന്‍ എനിക്ക് കഴിയില്ല, മാത്രമല്ല നിന്‍റെ സ്നേഹം ആവോളം ആസ്വദിക്കാനും കഴിയില്ല..അതെന്‍റെ വിധിയാണ്...പക്ഷെ അതില്‍ സങ്കടം ഇല്ല എന്ന് ഞാന്‍ കളവു പറയേണ്ടി വരും എന്നാലും...” “ഈ ഭൂമിയിലെ ഓരോ വസ്തുവിനെയും തഴുകി തലോടി പോകുന്ന ആ വലിയ വെളിച്ചം പോലും ഇരുട്ടിലകുന്ന ചില സമയങ്
വീണ്ടും വീണ്ടും വീണ്ടും സസ്പെൻസ്... (ഇവന് പണി കൊടുക്കേണ്ടി വരും)