Black Dahlia 6 [Parvathi]
📝 Ongoing
👁 43993 views ❤ 299 likes ⭐ 0.0 rating 💬 6 comments 📚 1 chapters 📅 2026-03-13
Black Dahlia 6 Author : Parvathi | www.kkstories.com | Previous Part ....ശരീരത്തിൽ സഹനീയമായ ചൂടറിഞ്ഞ നന്ദു കണ്ണു തുറന്നു....അവന്റെ അടുത്തിരുന്ന പ്രിയദർശിനി ചൂടുവെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് നന്ദുവിന്റെ ശരീരത്തിൽ ചതവ് ഏറ്റ ഇടങ്ങളിൽ ചൂട് വയ്ക്കുകയായിരുന്നു.... എല്ലുകൾ നുറുങ്ങുന്ന വേദനയുടെ നടുവിൽ നന്ദു അവരുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി കിടന്നു..... "വേദനയുണ്ടോടാ...." ചൂട് തുണി നന്ദുവിന്റെ വയറിൽ അമർത്തിപ്പിടിച്ചുകൊണ്ട് അമ്മ ചോദിച്ചു.... വേദനയില്ലെന്ന് അവൻ ഇടത്തേക്കും വലത്തേക്കും തല ചലിപ്പിച്ചു... ഉള്ളിലെ വേദന മുഴുവൻ നന്ദു കടിച്ചുപിടിക്കുകയാണെന്ന് അമ്മക്ക് അറിയാമായിരുന്നു..... അവർ വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി... "നിന്നെ അവര് ഒത്തിരി തല്ലിയല്ലേ...."പ്രിയദർശിനി ചോദിച്ചതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു....നിറഞ്ഞ കണ്ണുകളോടെ അവൻ തലയാട്ടി "അതെ" എന്ന് പറഞ്ഞു... അമ്മയുടെ കണ്ണുകളും നിറഞ്ഞു...അവരെഴുന്നേറ്റ് ചൂട് വെള്ളത്തിന്റെ പാത്രവും തുണിയും നിലത്ത് മാറ്റി വച്ചു....കാശിനാഥന്റെ ചവിട്ട് കാരണം ചുവന്ന നന്ദുവിന്റെ വയറിൽ മരുന്ന് പുരട്ടികൊടുത്തു.... "വേദനയൊക്കെ പെട്ടെന്ന് മാറുട്ടോ...." അവന്റെ നെഞ്ചിലും വയറിലും കാണുന്ന പഴയ മുറിപ്പാടുകളിലേക്കും ഇന്ന് നേരിട്ട പ്രഹരത്തിൽ ബാക്കിയായ ചുവന്ന പാടുകളിലേക്കും ശ്രദ്ധിച്ചുകൊണ്ട് പ്രിയദർശിനി പറഞ്ഞു...അവനൊന്നും മിണ്ടാതെ ഇടത്തേക്ക് ചരിഞ്ഞു
അവരുടെ അമ്മക്ക് കഥയിൽ കുറച്ചൂടെ കൂടുതൽ സീൻ കൊടുക്കൂ അവർ ആ വീട്ടിൽ ഉണ്ടേലും അവരെ കഥയിൽ വല്ലപ്പോഴും മാത്രമാണ് കാണുന്നത്