ദേവനന്ദ 8 [വില്ലി]
📝 Ongoing
👁 1177564 views ❤ 2285 likes ⭐ 0.0 rating 💬 398 comments 📚 1 chapters 📅 2020-05-12
ദേവനന്ദ 8 Devanandha Part 8 | Author : Villi | Previous Parts ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ. എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു. ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ. *******.... ------... ****-------******** " എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം .... " കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി.. " ദേ...ചെക്കാ.... മിണ്ടാതെ ഇരുന്നോ..... ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ. ഇത്തിരി വേദന ഒക്കെ സഹിച്ചോ ..... " നല്ല ചൂടിലാണ് ഏടത്തി. " അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്? ആരെ കാണാനാ പോലും? ആ ബൈക്ക് വിൽക്കാം എന്നാ ഏട്ടൻ പറഞ്ഞത്... " " ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ... " " പിന്നെ പറയാതെ ... നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ. ..... ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ..... " അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്... പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി. ആ സുനാമി
Vayikkan kurachu vaikki poyi bro... Super ayittund... Enni nxt part undo