ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
📝 Ongoing
👁 89477 views ❤ 1260 likes ⭐ 0.0 rating 💬 68 comments 📚 1 chapters 📅 2022-01-01
ദിവ്യാനുരാഗം 10 Divyanuraagam Part 10 | Author : Vadakkan Veettil Kochukunj [ Previous Part ] പ്രിയപെട്ട ചങ്ങായിമാരേ.... വൈകിപ്പോയി ഈ ഭാഗം.... സസ്പെൻഷൻ കിട്ടിയത് കൊണ്ട് പെട്ടെന്ന് തരാം എന്ന് പറഞ്ഞിരുന്നു... പക്ഷെ ഒരു പനിയുടെ പിടിയിൽ പെട്ടത് കൊണ്ടാണ് വൈകിയത്...ഇപ്പോളും പൂർണമായും സുഖമായിട്ടില്ല...പക്ഷെ പുതുവർഷ ദിനത്തിൽ നിങ്ങൾക്കൊരു വലിയ പാർട്ട് തരണം എന്ന് തോന്നി...പക്ഷെ കൂടെയുള്ള ഒരു ചങ്ങാതി ഇന്നലെ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു... ഒരു വിധത്തിലും ഉൾക്കൊള്ളാൻ പറ്റുന്നില്ല...ഇനി അടുത്ത ഭാഗം എന്ന് തരാൻ പറ്റുമെന്ന് അറിയില്ല...കാരണം അത്രമാത്രം മനസ് വേറെ ഒരു തരത്തിലാണ്....പക്ഷെ ഒരുപാട് കാത്തിരുന്നത് കൊണ്ട് എഴുതിയത് നിങ്ങൾക്ക് നൽകുന്നു... " ഹലോ മാഡം വരുന്നില്ലേ... " കിളി പോയ അവളെ ഒരുമാതിരി കറൻ്റ് പോയ സമയത്ത് കെ എസ് ഈ ബി ഓഫിസിലേക്ക് വിളിച്ചന്വേഷിക്കുമ്പോലെ ഞാൻ കുറേ തവണയായി വിളിച്ച് ചോദിക്കുന്നു...പക്ഷെ നോ രക്ഷ...ലവളൾക്ക് അനക്കമൊന്നുമില്ല... ഇവൾക്കിതെന്തു പറ്റിയെൻ്റെ പറശിനിക്കടവ് മുത്തപ്പാന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളെ അവസാനമായി ഒരിക്കൽ കൂട വിളിച്ചു... പക്ഷെ ഇത്തവണ ശബ്ദത്തിന്റെ ബാസ്സ് കൂട്ടിയാണ് വിളിച്ചത്... അതേതായാലും ഏറ്റു പെട്ടെന്ന് അവളെന്തോ ഞെട്ടി ബോധം വന്നത് പോലെ മുന്നോട്ട് നടന്നു... " തനിക്ക് കാര്യായിട്ട് എന്തോ പ്രശ്നം ഉണ്ട് കേട്ടോ...അല്ലാതിങ്ങനെ അടിക്കടിക്
Any update bro???