Chapter 3
ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
"അത് നിനക്ക് പറഞ്ഞ മനസ്സിലാവില്ല അർജുൻ... ഒരു പെണ്ണിന് അവളുടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും ജീവിതം എങ്ങനെയാവണം എന്നതിലും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാവും, അത് നമ്മുടെ അനുവാദമില്ലാതെ മറ്റൊരാൾ തീരുമാനിക്കുന്നത്, നിസ്സഹായ ആയി നോക്കി നിൽക്കേണ്ടി വരുന്നതും, അതിന് വേണ്ടി വാശി പിടിക്കുമ്പോൾ അടിച്ചമർത്തുന്നതും, അതിനിടയിൽ കണ്ട സ്വാപ്നങ്ങൾ കൺ മുന്നിൽ നിന്ന് നഷ്ട്ടപെട്ട് പോകുന്നതും കാണുമ്പൊൾ മനസ്സ് നീറും, ചിലപ്പോൾ കരഞ്ഞെന്നും വരും...അത് പലർക്കും മനസിലാവില്ല.. ചിലപ്പോൾ അമ്മമാർക്ക് പോലും മനസ്സിലാവാറില്ല."
ഇത് കേട്ട് ശ്വേത ടീച്ചറെ നോക്കി. അവളുടെ കണ്ണിൽ വീഴാൻ തൂങ്ങി നിന്ന നീര് തുള്ളികൾ ഇറ്റി വീണു. അവൾ പിന്നിലേക്ക് തിരിഞ്ഞു ടീച്ചറുടെ ശിരസ് അവളിലേക്ക് അടുപ്പിച്ചു, ടീച്ചറുടെ കവിളുകളിൽ അവൾ മാറി മാറി മുത്തമിട്ടു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ടീച്ചറോട് ഇത് വരെ തോന്നാത്തൊരിഷ്ടം ഇപ്പോൾ അവൾക്ക് തോന്നി. അതിൽ ഒട്ടും കാമമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അൽപ്പനേരം ആരും ഒന്നും മിണ്ടിയില്ല. അവർ ഹോസ്പിറ്റലിലേക്ക് അടുത്ത് കൊണ്ടിരിക്കുകയായിരുന്നു.
"ശ്വേത എന്താ കല്യാണത്തിന് സമ്മതിക്കാത്തത്..?" കുറച്ചു നേരെത്തെ മൗനത്തിന് ശേഷം അനിത ചോദിച്ചു.
"ഒന്നുല്ല... പഠിത്തം ഒന്നും കഴിഞ്ഞില്ലാലോ, പിന്നെ കല്യാണത്തിന് മുന്നേ ഒരു ജോലി ഒക്കെ ആയി സെറ്റിൽ ആവണം എന്നൊരരാഗ്രഹമുണ്ട്.."
"മ്മ്.. അതല്ലാതെ മാറ്റന്തെങ്കിലും കാരണമുണ്ടോ.." അനിത ഒരു സംശയമെന്നോണം ചോദിച്ചു.
"എന്ത് കാരണം..?... ടീച്ചർ എന്താ.. ഉദേശിച്ചത്..?" ശ്വേതാ സംശയത്തോടെ ടീച്ചറെ നോക്കി.
"അല്ല... വല്ല ലവ് അഫെയറോ മറ്റോ...?"
"ഹേയ്.. അങ്ങനെ ഒന്നും ഇല്ല.." ശ്വേത അർജുനെ നോക്കികൊണ്ടാണ് അത് പറഞ്ഞത്.
"മ്മ്.. സത്യമാണോ?" അർജുനും അവളെ നോക്കുന്നത് കണ്ട അനിത ആവർത്തിച്ചു ചോദിച്ചു.
" മ്മ്.." ശ്വേത മൂളുകമാത്രം ചെയ്തു.
"എന്തിനാ ശ്വേത കള്ളം പറയുന്നത്. നിങ്ങളുടെ രണ്ടുപേരുടെയും പരുങ്ങൽ കണ്ടാൽ അറിയാം നിങ്ങളുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന്... പിന്നെ എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ.." അനിത അതും പറഞ്ഞു സീറ്റിലേക്ക് ചാരിയിരുന്നു.
💬 Comments
View all comments