Chapter 3
ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
"ടീച്ചറെ... എന്താണ് പറയേണ്ടത് എന്നറിയില്ല. ഞാനും അർജുനുമായി പ്രണയമൊന്നുമില്ല, പക്ഷെ പരസ്പ്പരം ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ട്. എനിക്കിവനെയും ഇവന് എന്നെയും നന്നായി അറിയാം. പരസ്പ്പരം ഒന്നിച്ച് ജീവിച്ചാലോന്ന് കുറച്ചുനാളായിട്ട് ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷെ ഇത് വരെ ഒരു തീരുമാനം എടുക്കാൻ പറ്റിയിട്ടില്ല... അതിൻറെ ഇടക്കാണ് ഈ പെണ്ണുകാണൽ.." ശ്വേത ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.
"ഞങ്ങൾ തമ്മിൽ ഒരുപാട് തവണ ബന്ധപ്പെട്ടിട്ടുണ്ട്, ഞാൻ വേറെ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്, അത് പോലെ ഇവനും ചെയ്തിട്ടുണ്ട്, അതൊക്കെ ഞങ്ങൾക്ക് പരസ്പ്പരം അറിയാം... അതൊന്നും മറ്റുള്ളവരെ പോലെ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമല്ലന്ന് മാത്രമല്ല ഞങ്ങൾ അതൊക്കെ ആസ്വാദിക്കുന്നുമുണ്ട്. അങ്ങനെ ആണെങ്കിൽ ഞങ്ങൾ ഒന്നിക്കുന്നതല്ലേ നല്ലത് എന്ന് തോന്നി.. എന്താ ടീച്ചറുടെ അഭിപ്രായം.." ശ്വേതാ ടീച്ചറെ നോക്കി ചോദിച്ചു.
അനിത എന്ത് പറയണമെന്നാലോചിച്ച് ശ്വേതയെ നോക്കിയിരിക്കുകയായിരുന്നു.
" പരസ്പ്പരം മനസ്സിലാക്കാൻ കഴിയുക എന്നതാണ് വിവാഹ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഒന്ന്, അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഒന്നിക്കുന്നതാണ് നല്ലത്. പിന്നെ മറ്റൊരാളെ കല്യാണം കഴിച്ചാൽ നിങ്ങൾ ഇപ്പോൾ പരസ്പ്പരം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും ചിലപ്പോൾ ഇത് പോലെ കിട്ടിക്കൊള്ളണമെന്നില്ല.. So നിങ്ങളുടെ ജീവിതമാണ്, നിങ്ങളാണ് തീരുമാനം എടുക്കേണ്ടത്."
"വീട്ടുകാരറിയുമ്പോൾ ഉണ്ടാകുന്ന പ്രശനങ്ങളാണ് ആലോചിക്കാൻ പറ്റാത്തത്.." ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റി കൊണ്ട് അർജുൻ പറഞ്ഞു.
"എതിർപ്പുകൾ ഉണ്ടാവും എന്ന് കരുതി സംസാരിക്കാതിരുന്നാൽ, പിന്നീട് സംസാരിക്കാമായിരുന്നു എന്ന് തോന്നി സങ്കടപ്പെടേണ്ടി വരും. ചിലപ്പോൾ അവർക്ക് എതിർപ്പില്ലെങ്കിലോ, അല്ലെങ്കിൽ എതിർത്തലും നിങ്ങൾ വാശിപിടിച്ചാൽ സമ്മതിച്ചാലോ..? ആ ചാൻസ് ഒരിക്കലും കളയരുത്." അവർ കാറിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അനിത പറഞ്ഞു.
അവര് നേരെ പോയത് രണ്ടാം നിലയിലെ iCU വിലേക്കായിരുന്നു. വൈകുന്നേരമായതിനാൽ അവിടെ ആളുകളുടെ തിരക്കില്ലായിരുന്നു.
ICU വിനു മുന്നിൽ നിരത്തിയിട്ട ചുമന്ന കസേരകളിലൊന്നിൽ ശില്പയും തെട്ടടുത്ത് അവളുടെ അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു.
അനിതടീച്ചറെ കണ്ടപ്പോൾ അവൾ എണീറ്റ് 'ടീച്ചറെ' എന്ന് വിളിച്ച് അടുത്തേക്ക് വന്നു.
ഉറക്കമൊഴിച്ചതിൻറെ ക്ഷീണം അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു.
അനിത അവളെ സമാധാനിപ്പിക്കാനെന്നോണം തലയിൽ മെല്ലെ തലോടി.
അവരെ കാണാൻ വന്നതിൻറെ സന്തോഷം ശിൽപ്പയുടെ ആ ക്ഷീണിച്ച കണ്ണുകളിലും കാണാമായിരുന്നു.
അർജുൻ തൻറെ കയ്യിലെ പണം അനിതടീച്ചറെ ഏൽപ്പിച്ചു.
💬 Comments
View all comments