ജീവന്റെ അമൃതവർഷം 1 [ഏകൻ]
📝 Ongoing
👁 156977 views ❤ 159 likes ⭐ 0.0 rating 💬 19 comments 📚 1 chapters 📅 2025-07-12
ജീവന്റെ അമൃതവർഷം 1 Jeevante Amrithavarsham Part 1 | Author : Eakan ഡി മോളെ ഇന്നല്ലേ അവർ നിന്റെ ചേച്ചിയെ പെണ്ണ് കാണാൻ വരുന്നേ? "" "അതിന് ? "അതിന് നിനക്ക് കാണേണ്ടേ ചെക്കനെ? " അതിന് ഞാൻ അല്ലാലോ കല്യാണ പെണ്ണ്.? "നീ അല്ല . പക്ഷെ നീയും നിന്റെ ചേച്ചിയും തമ്മിൽ വലിയ വെത്യാസം ഒന്നും ഇല്ലല്ലോ? ഒരാൾ സാരി ഒരാൾ ജീൻസ് അതല്ലെ ഉള്ളൂ വെത്യാസം.?" "അത് മാത്രം അല്ല മോളെ. ഒരാൾ പാവം ഒരാൾ ടെറർ. ഒരാൾ പൂച്ച ഒരാൾ പുലി. ഇന്ന് അവള് തന്നെ അവളുടെ ചെക്കനെ കാണുമോ? അതോ ബോധം കെട്ട് വീഴുമോ? എന്ന് ആർക്കറിയാം ? ഇങ്ങനെ ഒരു പേടിച്ചു തൂറി.." "എടി നിന്റെ വീട്ടിൽ നിനക്ക് ചെക്കനെ ഒന്നും നോക്കുന്നില്ലെ.?" "എന്റെ ചെക്കനെ ഞാൻ തന്നെ നോക്കും. ആരും അതിന് മെനകെടേണ്ട. "" "നിനക്ക് എങ്ങനത്തെ ചെക്കനാണ് വേണ്ടത്.? " "അതൊന്നും പറയില്ല മോളെ!!! അതൊക്കെ സീക്രെട് ആണ്". അതും പറഞ്ഞു അവൾ ചിരിച്ചു.. ഇത് വർഷ ഇവൾ ആണ് ജീൻസ്. അമൃതയുടെ കൂടപ്പിറപ്പ് . ഇന്ന് അമൃതയുടെ പെണ്ണുകാണൽ ചടങ്ങ് നടക്കുകയാണ്.. വർഷ ജോലിയുടെ ഇന്റർവ്യൂന് പങ്കെടുക്കാനും.. വർഷയ്ക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്. എന്നാൽ അമൃത പാവമാണ് ഒരു നാടൻ പെൺകുട്ടി. അമൃതയും വർഷയും ഇരട്ടകൾ ആണ് . അതുപോലെ അമൃതയുടെ ജീവൻ ആണ് വർഷ . വർഷയുടെ ജീവൻ അമൃതയും അവരുടെ വീടിന്റെ പേരാണ് അമൃതവർഷം വർഷയുടെ വീട്ടിൽ. അമൃതയും അമ്മയും തമ്മിൽ "അമ്മേ അവള് ഇതുവരെ എത്തിയില്ലല്ലോ? അവർ വരുമ്പോഴേക്
സൂപ്പർ. ഇതുപോലെ തന്നെ തുടർ പാർട്ടും പൊളിക്ക്