ജീവന്റെ അമൃതവർഷം 3 [ഏകൻ]
ബോധം കെട്ട് വീഴും. ഇതിപ്പോൾ അത് ഒഴിവായി. അതേതായാലും ഭാഗ്യം.
ജീവേട്ടന്റെ അമ്മയാണ് എനിക്ക് വിളക്ക് തന്നു അകത്തേക്ക് കൈപിടിച്ച് കയറ്റിയത്. അതിനു ശേഷം ജീവേട്ടന്റെ അമ്മ ചോദിച്ചു.
"എന്റെ മോൾ കരഞ്ഞോ..? എന്തിനാ കരയുന്നത്..? ഇതൊക്കെ എന്നായാലും ഉണ്ടാകേണ്ടതല്ലേ ? ഇനി മുതൽ ഇതാണ് മോളുടെ വീട്. ഞാൻ ആണ് മോളുടെ അമ്മ. രണ്ടു ദിവസം കഴിഞ്ഞാൽ മോൾക്ക് മോളുടെ വീട്ടിൽ പോകാലോ? പിന്നെന്താ..മോള് ചിരിച്ചേ... മോളുടെ ചിരിയാ അമ്മയ്ക്ക് ഇഷ്ട്ടം.'
ഞാൻ ചിരിക്കാൻ ശ്രമിച്ചു. കുറച്ചു സമയം കഴിഞ്ഞു വീട്ടിൽ നിന്നും ആരെല്ലാമോ വന്നു. ചെറുക്കന്റെ വീട് കാണാൻ. അതിൽ ചേച്ചി ഉണ്ടായില്ല. ചേച്ചി മാത്രം അല്ല അച്ഛനും അമ്മയും പോലും ഉണ്ടായില്ല.
എനിക്ക് അത് വലിയ സങ്കടം ഉണ്ടാക്കി. ജീവേട്ടന്റെ അമ്മയാണ് എന്നെ ജീവേട്ടന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയത്. ആ മുറിയിൽ എന്റെയും ജീവേട്ടന്റെയും പല തരത്തിൽ ഉള്ള ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. മുൻപ് ഞങ്ങൾ ഒരുമിച്ചു കല്യാണത്തിനും അമ്പലത്തിലും മറ്റും പോയപ്പോൾ ജീവേട്ടന്റെ ഫോണിൽ എടുത്തത്.
അത്യാവശ്യം നല്ല വിശാലമായ മുറി തന്നെയാണ്. വലിയ കട്ടിൽ ആണ് ഉള്ളത് അതിൽ പതുപതുത്ത ഒരു കിടക്ക. മേശയും ഷെൽഫും കമ്പ്യൂട്ടറും എല്ലാം ഉണ്ട്. അറ്റാച്ചിട് ബാത്റൂം ആണ്. അമ്മ തന്നെ എനിക്ക് മാറി ഉടുക്കേണ്ട ഡ്രസ്സ് എടുത്തു തന്നു. എന്നിട്ട് പറഞ്ഞു.
"മോള് കുളിച്ചു വേഷം മാറി വാ. ഇന്ന് മോള് വേണം ഇവിടെ വിളക്ക് വെക്കാൻ. "
അതിനു ശേഷം അമ്മ പുറത്തേക്ക് പോയി.
ഞാൻ ആ ഡ്രസ്സ് നോക്കി. ഭാഗ്യം അത് സാരി അല്ല. സാരിയാണെങ്കിൽ പെട്ടേനെ എനിക്ക് സാരി ഉടുക്കാൻ അറിയില്ലായിരുന്നു. ചേച്ചിയാണ് ഒന്ന് രണ്ടു തവണ എന്നെ സാരി ഉടുപ്പിച്ചു തന്നത്. ചേച്ചിയോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ. ഞാൻ ആഗ്രഹിച്ചു.
വീട്ടിൽ നിന്ന് നേരത്തെ വന്നവരിൽ ഒരാൾ എനിക്ക് ഫോൺ കൊണ്ടു വന്നു തന്നിരുന്നു. അത് ചേച്ചിയുടെ ഫോൺ ആണ് എന്ന് മാത്രം. നമ്പർ ലോക്ക് ആയത് കൊണ്ടു ഞാൻ വേഗം ഫോൺ തുറന്നു. കാരണം ചേച്ചിയുടെ പാസ് വേർഡ് എനിക്ക് അറിയാമായിരുന്നു. ഞാൻ അതിൽ നിന്നും ചേച്ചിയെ വിളിച്ചു. എന്റെ ഫോൺ ചേച്ചിയുടെ കൈയിൽ ആണ് ഉണ്ടായിരുന്നത്.
എന്നാൽ അച്ഛനാണ് ഫോൺ എടുത്തത്.
"എന്താ മോളെ?.. മോൾക്ക് സുഖം അല്ലേ. ? "
"അതേ അച്ഛാ... ചേ.... അല്ല വർഷ എവിടെ ?"
പെട്ടന്ന് ചേച്ചി എന്നാണ് വായിൽ വന്നതെങ്കിലും ചേ എന്ന് പറഞ്ഞു നിർത്തി. കാരണം ഞാൻ ആ സമയം വർഷ അല്ല അമൃത ആണ്.
"വർഷ.. ഇവിടെ കൂട്ടുകാരുടെ കൂടെയാണ് ഉള്ളത്. ഞാൻ പിന്നെ രാത്രിയിൽ അവളോട് അങ്ങോട്ട്
💬 Comments
View all comments