ജീവന്റെ അമൃതവർഷം 3 [ഏകൻ]
നേരത്തെ വിളിച്ചപ്പോൾ അമൃത ഹോസ്പിറ്റലിൽ ആയിരുന്നു. തിരിച്ചു വന്നയുടെനെ അമൃത റൂമിൽ കയറി കിടന്നു. ചേച്ചി പോയതിന്റെ സങ്കടം ആയിരിക്കും അവൾക്ക് എന്ന് എല്ലാവരും കരുതി. ആരും അവളെ ശല്ല്യം ചെയ്തില്ല.
രാത്രിയിൽ വർഷ വീണ്ടും വിളിച്ചപ്പോൾ ആണ് അമൃത എഴുന്നേറ്റത്.
വീണ്ടും വർഷയുടെ ചിന്തയിലൂടെ...
"ചേച്ചി.... " ഞാൻ ഫോൺ വിളിച്ചപ്പോൾ ചേച്ചിയാണ് ഫോൺ എടുത്തത്. ..
"മോളെ... ചേച്ചി... ചേച്ചി എന്താ പറയേണ്ടത്..? എന്താ ചെയ്യേണ്ടത് ചേച്ചിക്ക് ഒന്നും അറിയില്ല." അമൃത പറഞ്ഞു.
"ചേച്ചി ഒന്ന് കൊണ്ടും പേടിക്കേണ്ട ചേച്ചിയുടെ ജീവേട്ടനെ ഞാൻ ചേച്ചിക്ക് തരും. എനിക്ക് ഇപ്പോൾ അങ്ങനെ പറയാനെ കഴിയൂ.. എങ്ങനെ എന്ന് ഞാൻ പിന്നെ പറയാം. അതുപോലെ ചേച്ചി ചെയ്താൽ മതി. ഞാൻ അവിടെ വരുന്നത് വരെ തല്ക്കാലം ചേച്ചി ഞാൻ ആയി അഭിനയിക്കണം."
"മോളെ ഇനി അത് നടക്കുമോ ..? "
"നടക്കും... ഞാൻ നടത്തും. ഒരുകണക്കിന്.. ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് നല്ലതാ... അല്ലെങ്കിൽ ചേച്ചി ഇവിടെ ബോധം കെട്ട് വീണേനെ.... അതുപോലെ ആയിരുന്നു ഇവിടെ ആളും ബഹളവും.."
"ആരാണ് ഫോണിൽ അനിയത്തി ആണോ? എന്നാലും നിങ്ങളെ എങ്ങനെ തിരിച്ചറിയുന്നു. നിങ്ങളെ രണ്ടിനേയും കണ്ടാൽ ദൈവത്തിനു പോലും തിരിച്ചറിയാൻ കഴിയും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് സാമ്യം ആണ്." ഞാൻ ഫോൺ വിളിക്കുമ്പോൾ അവിടെ വന്ന ജീവേട്ടൻ ആണ് പറഞ്ഞത്.. ഞാൻ വേഗം ഫോൺ വെച്ചു.
ജീവേട്ടൻ എന്റെ അരയിൽ കൂടെ കൈയിട്ട് എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ പതിയെ കടിച്ചു വലിച്ചു എന്നിട്ട് പറഞ്ഞു.
"അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. വേഗം വാ അധികം വൈക്കേണ്ട. ഇന്ന് ഇനിയും ഒരുപാട് പണി ഉള്ളതാ. " അതും പറഞ്ഞു ജീവേട്ടൻ എന്നേയും കൂട്ടി താഴേക്ക് പോയി. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ ജീവേട്ടന്റെ അടുത്ത് തന്നെ ഇരുത്തി. എന്നിട്ട് പറഞ്ഞു.
"ഇന്ന് കൂടെയേ ഞാൻ വിളമ്പി തരൂ.. നാളെ മുതൽ മോള് വേണം ഇതൊക്കെ ചെയ്യാൻ..എല്ലാവർക്കും മോള് വേണം വിളമ്പി കൊടുക്കാൻ. "
"നീ എന്തിനാടി ഓരോന്ന് പറഞ്ഞു മോളെ പേടിപ്പിക്കുന്നത്.. അതൊക്കെ മോള് കണ്ടറിഞ്ഞു ചെയ്‌തോളും. മിടുക്കിയല്ലേ നമ്മുടെ മോള്. " ജീവേട്ടന്റെ അച്ഛൻ ആണ് അത് പറഞ്ഞത്.
"നിനക്കെപ്പോഴാ പുതിയ സ്ഥലത്തേക്ക് പോകേണ്ടത്.? " ജീവേട്ടന്റെ അച്ഛൻ ജീവേട്ടനോട് ചോദിച്ചു.
"എവിടെ പോകുന്ന കാര്യം ആണ് .?. നിങ്ങൾ പറയുന്നത്?" ജീവേട്ടന്റെ അമ്മ ചോദിച്ചു.
"എടി... ഇവന് സ്ഥലം മാറ്റം ആയന്ന് അന്നേ പറഞ്ഞതല്ലേ..? അതാ ഞാൻ ചോദിച്ചത്. നീ മോളെയും കൊണ്ട് പോകുന്നുണ്ടോ?" ജീവേട്ടന്റെ അച്ഛൻ ചോദിച്ചു.
"അത് എന്ത് ചോദ്യമാ അല്ലേടാ... എന്റെ മോളെ കൂട്ടാതെ ഇവൻ
💬 Comments
View all comments