0%
Chapter 6

ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco | Read All Parts | 👁 196 |

"അത് ഞാൻ പറയാം. പക്ഷെ എനിക്ക് വാക്ക് തരണം."

"എന്ത് വാക്ക്. അത് അറിയാതെ ഞാൻ എങ്ങനെ വാക്ക് തരും. ഞാൻ പഴയ കാല രാജാവ് ഒന്നും അല്ല. കാര്യം അറിയാതെ വാക്ക് തരാൻ.. ആര്യ കാര്യം എന്താണെങ്കിലും പറയൂ . എന്ത് പ്രശ്നത്തിനും നമുക്ക് പരിഹാരം കാണാം., "

"അത് പോര. എനിക്ക് രണ്ട് വാക്കുകൾ വേണം. ഒന്ന്. ഞാൻ പറയുന്നത് കേട്ട് ജീവേട്ടൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന വാക്ക്. പിന്നെ എന്റെ വർഷയെ സംരക്ഷിച്ചു കൊള്ളും എന്ന വാക്ക്. അവൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കില്ല എന്ന വാക്ക്. അതിന് ആരേയും അനുവദിക്കില്ല എന്ന വാക്ക്.."

"ശരി ഞാൻ വാക്ക് തരുന്നു. തന്റെ വർഷയെ ഞാൻ സംരക്ഷിച്ചു കൊള്ളും.. ആരും അവളെ ഒന്നും പറയില്ല ചെയ്യില്ല. ആരും ഒന്നും പറയാതെ ഒന്നും ചെയ്യാതെ ഞാൻ നോക്കും. "

"ശരി എങ്കിൽ ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ..?"

"എന്ത് കാര്യം..?"

"അമൃതേച്ചിക്ക് ഇത് എത്രാം മാസം ആണ്..?"

"ആറ് മാസം. അടുത്ത മാസം അവളുടെ അച്ഛനും അമ്മയും വരും അവളെ കൂട്ടികൊണ്ട് പോകാൻ.."

"ആണോ..? നല്ലത്. ജീവേട്ടന്റെ ആദ്യത്തെ കുഞ്ഞല്ലേ ഇത്. ? ഇതിന് മുൻപ് മാറ്റാരെങ്കിലും ജീവേട്ടന്റെ കുഞ്ഞിന്റെ അമ്മ ആയിട്ടുണ്ടോ..? പ്രേഗ്നെന്റ് എങ്കിലും.?."

"ആര്യേ... നീ ലിമിറ്റ് ക്രോസ് ചെയ്യുന്നു. വർഷയുടെ സുഹൃത്ത് അത് മാത്രം ആണ് ഞാൻ നിനക്ക് തരുന്ന ഈ സമയം. നീ വെറുതെ അത് പാഴാക്കരുത്.."

"ഒരിക്കലും ഇല്ല ജീവേട്ട. ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല. ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ. ഭാര്യയ്ക് പുറമേ മറ്റൊരാൾ ഒരേ സമയം ജീവേട്ടന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞാൽ ജീവേട്ടൻ എങ്ങനെ പെരുമാറും..? "

"നീ എന്തൊക്കെയാ ആര്യേ ഈ പറയുന്നത്..? നീ എന്തിനാ ഇങ്ങനെ വളച്ചു കെട്ടുന്നത്. ?

"എന്നാൽ ഞാൻ തുറന്നു ചോദിക്കെട്ടെ.. എനിക്ക് ജീവേട്ടനെ വിശ്വാസം ആകാതെ ഞാൻ പറയാൻ വന്ന കാര്യം എങ്ങനെ പറയും."

!"എന്നാൽ നീ ഒന്നും പറയേണ്ട. . എനിക്ക് ഒന്നും കേൾക്കുകയും വേണ്ട.. "

"അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും. നാളെ ഏതെങ്കിലും ഒരു കുട്ടി വന്നു നിങ്ങളാണ് എന്റെ അച്ഛൻ എന്ന് പറഞ്ഞാൽ ജീവേട്ടൻ എന്ത് ചെയ്യും. നിങ്ങൾ എല്ലാവരും ചേർന്ന് എന്റെ അമ്മയെ ചതിച്ചു എന്ന് പറഞ്ഞാൽ..?"

"നിനക്ക് ഇനിയും മതിയായില്ലേ...? നീ എന്തിനാ ഇങ്ങനെ ടെൻഷൻ ഉണ്ടാക്കുന്നത്..?"

"ശരി ഇനി ടെൻഷൻ ഉണ്ടാക്കുന്നില്ല. ഞാൻ പറയാം. ജീവേട്ടന്റെ കൂടെ ഉള്ളത് അല്ല ജീവേട്ടൻ താലികെട്ടിയ പെണ്ണ് എന്ന് പറഞ്ഞാൽ..? വിവാഹത്തിന് മുൻപ് ജീവേട്ടനോട് എപ്പോഴും സംസാരിച്ചതും ജീവേട്ടൻ സംസാരിച്ചതും.

💬 Comments

View all comments