0%
Chapter 6

മദനപൊയിക 6 [Kannettan]

Author : Kannettan | Read All Parts | 👁 970 |

നടി Tabu ne പോലെത്തന്നെയായിരുന്നു ഇന്ദുനെ കാണാൻ!!" ഇളയമ്മ കൂട്ടി ചേർത്തു.

"അതെ.. നല്ല സുന്ദരി കുട്ടിയാണ്, പക്ഷെ ഞാനവരെയൊക്കെ കണ്ടിട്ട് കുറേയായി സീതെ." അമ്മയൊരു നിരാശപോലെ പറഞ്ഞു.

"എന്തായിരുന്നു. അവളുടെ പേര്?" അമ്മ ഇളയമ്മയോടായി ചോതിച്ചു.

"ലച്ചു എന്നാ വിളിക്കാ... ശരിക്കും പേര് എന്താണാവോ!!" ഇളയമ്മ അങ്ങനെ ആലോചിക്കാൻ തുടങ്ങിയപ്പോ,

"ലാവണ്യ എന്നല്ലേ..!!" ഞാനറിയതാങ് പറഞ്ഞുപോയി.!

"എടാ കള്ളാ... അപ്പോഴേക്കും എല്ലാം നീയും കണ്ട് വെച്ചിട്ടുണ്ടല്ലേ!!!" ഇളയമ്മ എന്നെ കളിയാക്കി.

"ഏയ്.. അതുകൊണ്ടൊന്നുവല്ല.. ഫേസ്ബുക്കിൽ എൻ്റെ ഫ്രണ്ട് ആണ്.. അങ്ങനെ അറിയാം അത്രയേ ഉള്ളൂ."

"ശിവൻ ഇപ്പോഴും ഗൾഫിൽ തന്നെയാണോ?" അച്ഛൻ ആപ്പനോടായി ചോതിച്ചു.

"പണ്ട് അവനും എൻ്റെ കൂടെ മസ്കറ്റിലായിരുന്നു, ഇപ്പൊ ദുബായിൽ ആണെന്ന കേട്ടത്." ആപ്പൻ ചായ കുടിച്ചുകൊണ്ട് പറഞ്ഞു.

"എന്തായാലും സമയം ആവട്ടെ... നമുക്ക് നോക്കാം" അച്ഛൻ പറഞ്ഞു.

"അത് അത്രയേ ഉള്ളു" ആപ്പൻ അച്ഛനെ സപ്പോർട്ട് ചെയ്തു.

അങ്ങനെ കുറച്ചൂടെ സമയം എന്നെ ആക്രമിച്ച ശേഷം വിഷയം മാറി.
പിന്നെ കുറച്ച് കഴിഞ്ഞ് ഞങൾ ഇറങ്ങന്ന് പറഞ്ഞപ്പോ ഭക്ഷണം കഴിക്കാതെ അവർ വിട്ടില്ല.
ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് പിരിഞ്ഞു.

തിരിച്ച് പോരുന്ന വഴിക്ക്,

"അയ്യോ... ആ കുട്ടിയുടെ ഫോട്ടോ വല്ലതും ഉണ്ടൊന്ന് സീതയോടു ചോതിക്കാൻ മറന്നു പോയി!" അമ്മ വിഷമം പറഞ്ഞു.

"ഉവ്വാ..!" ഞനമ്മയെ നോക്കി കളിപ്പിച്ചു .

"എടാ.. നീ നേരത്തെ പറഞ്ഞ സാധനത്തിൽ കാണുമോ അവൾടെ ഫോട്ടോ?" അമ്മായിക്ക് ലാവണ്യയുടെ ഫോട്ടോ കാണാൻ തിടുക്കമായി.

"അതിലൊന്നും ഇല്ല, അമ്മ ഒന്ന് ചുമ്മതിരുന്നെ.." അതും പറഞ്ഞ് ഞാൻ വണ്ടിയുടെ വേഗത കൂട്ടി.

"നീ സീതയോട് പറ.. അവൾ അയച്ചുതരും" അച്ഛൻ അമ്മായിക്ക് ഐഡിയ കൊടുത്തു.

"ആഹ..ശരിയാ..!"

അപ്പോഴേക്കും ഞങൾ വീട്ടിലെത്തി.

വന്ന ഉടനെ ഞാൻ സോഫയിൽ പോയിയിരുന്നു, ഇച്ചിരി കഴിഞ്ഞപ്പോൾ ലച്ചുവിൻ്റെ കാര്യം ഓർമ്മ വന്നു, ഇളയമ്മ അങ്ങനെയൊക്കെ പറഞ്ഞപ്പോ അവളെ കാണാൻ എനിക്കും ഒരു മോഹം.
ചുമ്മാ ആരും കാണാതെ ഫോണെടുത്ത് ഫേസ്ബുക്ക് ഓപ്പൺ ആക്കി ലാവണ്യയുടെ പ്രൊഫൈൽ എടുത്ത് നോക്കി, ഒരു പൂച്ചകുട്ടിയുടെ പടമാണ് പ്രൊഫൈൽ പിക്. കാര്യമായി അവൾടെ ഫോട്ടോ ഒന്നും ഇല്ല. ഒരു കോളേജ് ഗ്രൂപ്പ് ഫോട്ടോയുണ്ട് അതിലാണെൽ വെക്തമായി കാണാനും പറ്റുന്നില്ല, വേറെ ആരോ ടാഗ് ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെന്ന തോന്നുന്നേ. അല്ല.. അത് അങ്ങനെ തന്നെ ആവുന്നതാ നല്ലത്.

അങ്ങനെ കുറച്ച് സമയം അവിടെ തന്നെയിരുന്ന് ടിവി കണ്ടു. വൈകുന്നേരം ആയപ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങാനായി രാജീവെട്ടൻ്റെ കടവരെ പോയി.. വരുന്ന വഴിക്ക് തൊട്ടപ്പുറത്തെ ചായക്കടയിൽ നിന്നും രണ്ട് മസാല ദോശയും വാങ്ങി ഞാൻ നേരെ ഓമനേച്ചിയുടേ വീട്ടിലേക്ക് വിട്ടു.

💬 Comments

View all comments