💬 Comments
View all commentsമധുരം.... ???
Vellakarante kamuki onnu kudi eyuthamo
കറുത്തവന്റെ നന്മയെ ചവിട്ടിത്താഴ്ത്തിയതിന്റെ പേരിലാണെങ്കിലും...................... ഒന്നായി തോന്നി ഒരുമിച്ച് ആഘോഷിച്ച അപൂർവ്വ നല്ല ദിവസങ്ങളുടെ ഓർമ്മകളിൽ.. ഒരുമയുടെ അരുമയായ സൗഹൃദാശംസകൾ. .........???????????.
സിമ്മു എവിടാണ്.തിരക്ക് കഴിഞ്ഞോ.അടുത്ത കഥ എന്നു വരും
Cheruthaayittu e Mazha njaanum nananjju,kadha valare nannayittundu thank you Simona .
ഈ ഗ്രൂപ്പിന് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ...
ethu group alla ethinu വാട്സാപ്പ് ഗ്രൂപ്പ് ella. eni undavukayul ella
ഞങ്ങക്ക് ഈ ഉരുക്കു വൈദ്യർ വാങ്ങിതന്നെക്കുന്നെ നോക്കിയയുടെ 5510 മൊബൈലാ.. അതിൽ ആകെ പാമ്പ് ആപ്പിള് വിഴുങ്ങുന്ന കളി മാത്രേ കിട്ടു... പാട്ടുകേക്കാൻ ഒരു എഫ് എം പോലുമില്ല... പിന്നാണോ വാട്ട്സ്ആപ്പ്??
Nannayittund....ennlum sarikkangu manasilayilla.simooonistam
താങ്ക്സ് വിവിൻ... അതൊരുപക്ഷേ മനസ്സിൽ വരുന്നതിനെ വ്യാകരണഭംഗി വരുത്താതെ അപ്പാടെ പകർത്തുന്നകാരണം ആവും... ഒരല്പം സർറിയലിസ്ടിക്... താങ്ക്സ് എ ലോട്ട് ഡിയർ... പഴയ വിപിൻ ആണോ ഈ വിവിൻ??? ഭാഷ അതുപോലെ... സസ്നേഹം സിമോണ.
Yes paxhayathu thanne...kure kalamyii sitil vnnitt...ente joli stlthu site open aakilla..ippo nattila
kollam
താങ്ക് യൂ
പ്രിയപ്പെട്ട സിമോണ, ഒത്തിരി ഇഷ്ടായിട്ടോ. ഒത്തിരി ഭംഗി ഉള്ള ഒരു പ്രണയം, നിറഞ്ഞു കണ്ണും മനസ്സും. അപ്പൊ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസോള്. സ്നേഹത്തോടെ പൊതുവാൾ
എന്റെ കുഞ്ഞിഷ്ണേട്ടാ... ഓണായിട്ട് എന്താ പരിപാടി??? പാട്ടും മേളവും ഒന്നൂല്ല്യേ?? അങ്ങനെ വരാൻ വഴിയില്ലല്ലോ.... കുഞ്ഞികൃഷ്ണപൊതുവാളിന് മേളമില്ലാത്ത കാലത്ത് ഓണം ഭൂമിയിൽ നിന്ന് പോയിക്കാണുമല്ലോ.. സുഖമല്ലേ... ജയിൽ കഥ അങ്ങനെ പാതിയായി... നല്ലമ്പോണം എഴുതിവരുന്ന പല ജീവിതങ്ങളും വഴിയിൽ നിന്ന് പോവുന്നുണ്ട്... അല്ലേലും ജീവിതത്തേക്കാൾ ആളുകൾക്ക് ഫാന്റസി സിനിമകളും കഥകളും അല്ലെ ഇഷ്ടം.. റിയാലിറ്റി പലപ്പോഴും ഫാന്റസി പോലെ ഓർക്കാൻ സുഖമുള്ളതല്ല...... അതാവും ല്ലേ... കുഞ്ഞിഷ്ണേട്ടന് സ്നേഹപൂർവ്വം നന്മകളും സന്തോഷവും നിറഞ്ഞ ഓണാശംസകളോടെ സ്വന്തം സിമോണ.
ഒരു നല്ല ദിവസ്സം തന്നതിനു... സുഖമുള്ള വായന തന്നതിനു ഒരുപാട് നന്ദി. നാടും...വീടും...മഴയും... ഓർമ്മകളുടെ പെരുമഴകാലത്തേക്ക് കൊണ്ടുപോയി... സ്നേഹത്തോടെ.. തൂലിക..
തൂലിക... കഥകളുടെ വാളുകളിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്... ഈ പേര്.. ആ കമന്റകൊണ്ട് ആകര്ഷണീയമാക്കപ്പെടാനുള്ള അവസരം ഈ കഥയ്ക്കാണ് കിട്ടിയത്... ഒത്തിരി ഒത്തിരി സന്തോഷം... കാരണം താങ്കളുടെ കമന്റുകൾ മുൻപ് കണ്ടിരുന്നതെല്ലാം അത്രക്ക് മനോഹരമായ കഥകളിലായിരുന്നു.. അതുകൊണ്ടുതന്നെ ഈ വാക്കുകൾക്ക് ഇരട്ടിമധുരം... സ്നേഹത്തോടെ പ്രിയ സുഹൃത്ത് സിമോണ.
Entha ipo parayuka ee kadhaye varnikendath enganeyenn enikariyilla.enthu paranjalum adhoke kuranj povum athrayum beautiful story aanith.Brockerinte scene okke vayichapo ende same avasthayayi thonni
പ്രിയ സഞ്ചുട്ടി... മനസ്സ് നിറയ്ക്കുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ... എല്ലാ ആശംസകളും... സ്നേഹപൂർവ്വം സിമോണ.
vallapozhume ee vazhiku vararullu.. but varumbo ellam ee sundaramaya peril oru story undanu kanumbo manasil entokeyo pottunundu... pine vayichu kazhiyumbo pottiyathu onum veruthe ayi thonarum illa. title kanditu idivetu kadha akumenu oohiku.. baki vayichitu tharameeee
താങ്ക്സ് എ ലോട്ട് ശ്രീനി... പക്ഷെ ഇത്..... ശ്രീനിയെ തൃപ്തിപ്പെടുത്തുമൊന്ന് എനിക്കറിയില്ല... ഏറ്റവും താഴെ ഞാനെഴുതിയ, ഈ കഥയുടെ സാഹചര്യത്തെക്കുറിച്ചുള്ള കമന്റ് വായിച്ചിട്ട് കഥ വായിച്ചാൽ.... അപ്പൊ ഈ കഥയെപ്പറ്റി ഒരല്പം കൂടുതൽ പിടികിട്ടും.... എന്നിട്ടു കഥയിലേക്ക് കടന്നാൽ പോരെ... ശ്രീനിയെ നിരാശനാക്കേണ്ടി വരരുതല്ലോ ന്നുള്ള ആഗ്രഹംകൊണ്ടാണ്.... അല്ലെങ്കി പിന്നെ റിസ്കെടുത്തോ ട്ടാ..
ശ്രീനിയെ തൃപ്തിപ്പെടുത്തുമൊന്ന് എനിക്കറിയില്ല… ithu namukitu onu താങിയതാണെല്ലൊ anelo madam.. kadha kollam.. oru mazha nananja feel
ഒരിക്കലുമല്ല... ടാഗ് പ്രണയമായതിനാലാണ് അങ്ങിനെ പറഞ്ഞത്.. ഒരിക്കലും മറ്റൊരു രീതിയിൽ എടുക്കല്ലേ അത്.. പിന്നെ പ്രണയത്തിനേക്കാളുപരി, താഴെ എഴുതിയ എന്റെ തന്നെ കമന്റ്‌പോലെ.. ഇതൊരു നല്ല സുഹൃത്തിനുള്ള ഉപഹാരം എന്ന നിലയില്കൂടെ എഴുതിയതാണേ.. അതാ അങ്ങിനെ എഴുതിയത് ട്ടോ... ശ്രീനി എന്നും നല്ലൊരു സപ്പോർട്ടാണ് എനിക്ക്... വെറുതെ പറയല്ല... കമന്റുകളിലെ വാക്കുകളിൽനിന്ന് ഞാനത് തിരിച്ചറിഞ്ഞിട്ടുള്ളതാണ്.... വ്യക്തമായി... ഒരിക്കൽക്കൂടി... സ്നേഹപൂർവ്വം സിമോണ.
ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും ചോദിക്കുകയാണ്.. ഇനി എന്നാ അടുത്ത പ്രണയകഥ..(തെറി വിളിക്കരുത്)
ഞാനൊന്ന് കിടന്നുറങ്ങട്ടെ... കണ്ണ് രണ്ടും അപ്പനെ തുമ്മിക്കുന്നു... നിനക്കുള്ള മറുപടി... ബോഡിഗാഡിൽ തരാം..... (കള്ള ബടുക്കൂസ്)
വീണ്ടും വായിച്ചു പരുന്തുംകുട്ടി ഒരുപാട് ഇഷ്ട്ടം ആയി.എന്റെ ചെറുപ്പകാലത്തു പരിചരിച്ച സാഹചര്യങ്ങൾ അതേപോലെ വരച്ചുവച്ചിരിക്കുന്നു ആദ്യ താളുകളിൽ. തന്റെ പ്രണയത്തിനായി കാത്തിരിക്കുന്നു വിമല ഒരു വേഴാമ്പൽ എന്നപോലെ.കൂടാതെ ആ മേമ്പൊടിക്ക് മഴയും.എന്താ പറയുക കൊതി ആവുന്നു.ഇത്ര അനുഭവിക്കുന്ന കഥയെപ്പറ്റി കൂടുതൽ എന്തു പറയാൻ.മനോഹരം സിമ്മു മുഖ്യധാരയിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം. തിരക്ക് ആണ്. അറിയാം. സമയം പോലെ വരണം.സുധീറിനെ കാത്തിരുന്ന വിമലയെപ്പോലെ ഞാനും കാത്തിരിക്കും സ്നേഹപൂർവ്വം ആൽബി.
തിരക്ക്.... അങ്ങനെ പറഞ്ഞൂടാ ഇച്ചായാ... തിരക്കല്ല യഥാർത്ഥത്തിൽ... ഞാൻ പറഞ്ഞല്ലോ... ഏറ്റെടുത്തിരിക്കുന്ന കമ്മിറ്റ്മെന്റ് അല്പം പ്രയാസമുള്ളതാണ്.. അതുകൊണ്ടുതന്നെ എന്നെ ഏൽപ്പിച്ചവരോടുള്ള, ഏൽപ്പിച്ചവർക്കുള്ള പരസ്പര വിശ്വാസം... അതിൽ കള്ളത്തരം കാണിക്കാൻ വയ്യ...... അല്ലെങ്കിൽ സമയമുണ്ടാക്കാൻ എനിക്ക് അത്രയ്ക്ക് പാടൊന്നുമില്ല.. പക്ഷെ... ഇതൊന്നു കഴിഞ്ഞോട്ടെ ന്നു വിചാരിച്ചു... അതാണ് നല്ലതും... പിന്നെ മുഖ്യധാരാ ന്നു പറഞ്ഞേ, കുറെ കഥ എഴുതാനാണോ ഇവിടെ?? ഇപ്പൊ തന്നെ ഞാൻ നോക്ക്യേപ്പോ പത്തു നാൽപ്പത് കഥയായി ലിസ്റ്റിൽ... ഡിലീറ്റ് ചെയ്യിച്ചത് കുറെ വേറേം കാണണം.. ഇനി ഇതിൽക്കൂടുതൽ ഇവിടെ എഴുതാൻ പറയല്ലേ എന്റെ ഇച്ചായാ... സ്നേഹത്തോടെ സ്വന്തം പരുന്തുംകുട്ടി സിമോണ.
സൈറ്റിന് പുറത്ത് എഴുതുന്ന കാര്യം ആണ് പറഞ്ഞത്. പിന്നെ ഡിലീറ്റ് അടിച്ച കഥകൾ. ഏതൊക്കെയാണ്,ഞാൻ വായിച്ചിരിക്കില്ല. എന്താ അങ്ങനെ ചെയ്തേ. ഇവിടം വിടുവാണോ പരുന്തുംകുട്ടി.അങ്ങനെ ഒരു സൂചന.പോവരുത് കേട്ടോ. സസ്നേഹം ആൽബി
അസ്സലായി.... സിമോണ ന്നുള്ള പേരിൽ മുഖ്യധാരേൽ ഇനി ഒരു കഥ വന്നാ അപ്പൊ ഓടും വീട്ടിലുള്ളതുങ്ങള്.. ആത്മഹത്യചെയ്യാൻ.. അതോടെ ഗുദാഫിസ്... എന്റെ ആപ്പീസ് പൂട്ടും... അത് വേണോ ഇച്ചായാ...??? ഞാൻ വല്ലപ്പളും കുട്ടാപ്പിവൈദ്യർക്കോരോ ഓലപ്പടക്കോം എറിഞ്ഞുകൊടുത്ത് സ്വസ്ഥായി ഇരുന്നാ പോരേ... എന്തിനാ വേണ്ടാത്ത പുലിവാലൊക്കെ??? ഇനി വേറെ വല്ല പേരിലുമാണേൽ... അതിപ്പോ ആരും ഇവിടെ അറിയാനും പോണില്ലല്ലോ...
മടിച്ചിക്കോത.... പരുന്തുംകുട്ടി ഒരു ചോദ്യം.ഇവിടെ ഉണ്ടാകുമല്ലോ പറഞ്ഞതുപോലെ ഓലപ്പടക്കം ആയിട്ട്,നിനക്ക് ഓലപ്പടക്കം.ഞങ്ങൾക്ക് മാലപ്പടക്കം ആൽബി
Nice work
Eppoyutayum polae thannae.. Simona nee pwoli anu.. Keruppakaalate ormakal.. Muthae nxt part or nxt series inu ettanmarum ettatimaarum evida katta waiting anu.. Nxt story etinakalum vera level aayerikkanatoo.. Anand
പ്രിയ സിമോണ.. ഞാൻ ഒരു പൂ ചോദിച്ചു നി എനിക്ക് പൂക്കാലം തന്നു.. മനോഹരം എന്നോ അതോ അതിമനോഹരം എന്നോ എന്താ പറയേണ്ടത്.. എന്തെങ്കിലും പറയണം എന്നുണ്ട്.. മനോഹരമായ വർണന.. അവസാന ഭാഗത്തു അവൻ പറഞ്ഞ ആ വരികൾ എന്നെ ആഴത്തിൽ തന്നെ തൊട്ടു.. ഒരു കുളിർ മഴയായി എന്റെ ഉള്ളിൽ പെയ്തിറങ്ങി.. ഒരു മാന്ത്രിക കയ്യൊപ്പ് പതിഞ്ഞ ഈ സൃഷ്ട്ടി എനിക്ക് വേണ്ടി സമർപ്പിച്ചതിനു ഞാൻ നിന്റെ കാലിൽ തൊട്ടു ഞാൻ നന്ദി പറയുന്നു.. അപ്പൊ ഹാപ്പി ഓണം ഒരു പാട് ഒരു പാട് ഇഷ്ടത്തോടെ?? ഫഹദ് സലാം
ഫഹദു..... നീ എന്റെ മുത്തല്ലേ.... പക്ഷെ കാലിൽ തൊട്ടു നന്ദി പറയരുത്.. വേറൊന്നും കൊണ്ടല്ല.. ചെയുന്നത് നീയായ കാരണം എനിക്കുറപ്പാണ്.. തരം കിട്ടിയാൽ നീ കാലീ വാരി നിലത്തടിക്കും.. കള്ള കംസാ... മനുഷ്യനെക്കൊണ്ട് രണ്ടുമൂന്നു ദിവസം തീ തീറ്റിച്ചു നീ... ആകെ വിഷമമായിപ്പോയി അന്ന്... അതിന്റെ കലിപ്പ് മുഴുവനാണ് കഥയിൽ എഴുതി തീർത്തത്.... നിനക്കിഷ്ടപ്പെട്ടല്ലോ.... അത് മതി... ഇപ്പൊ സന്തോഷായി ട്ടാ..... സ്നേഹപൂർവം സ്വന്തം സിമോണ.
സിമോണ,വായിച്ചു.നല്ലൊരു പ്രണയകഥ. എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല.അത്രക്ക് അനുഭവം തന്നു ഈ കഥ. ഫഹദിന് കൊടുത്ത സമ്മാനം വളരെ മികച്ചുനിന്നു സസ്നേഹം ആൽബി. ഒന്നുടെ വായിച്ചിട്ടു ഒരു കമന്റ് കൂടെ ഇടും
താങ്ക്സ് എ ലോട്ട് ഇച്ചായാ.... ഫഹദുട്ടൻ നമ്മടെ ബോഡിഗാഡല്ലേ... ചെക്കനെ ഇനി ഉഷാറാക്കി എടുക്കണം... എന്നാലേ ഇന്ദിരാഗാന്ധീടേം രാഹുൽകുഞ്ഞിൻറേം കഥയുടെ ബാക്കി കിട്ടൂ...
പ്രിയ ഫഹദ്, In Sha Allah.. സുഖമാണെന്നു വിശ്വസിക്കുന്നു. പ്രിയപ്പെട്ട സിമോണ , ഈയടുത്ത കാലത്താണ് മഞ്ഞ് വായിക്കാൻ പറ്റിയത്, അതിനുള്ള കാരണമോ.. ഇവിടെയൊരാൾ (കുറച്ചു നാളുകൾക്ക് മുമ്പ്) കമന്റ് ബോക്സിൽ മഞ്ഞിനെ കുറിച്ചു പറയുന്നത് കേട്ടപ്പോൾ തോന്നിയ ആകാംക്ഷയും.. എല്ലാവരും കാത്തിരിക്കുന്നവരാണ്, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതീക്ഷയോടെയുള്ള അത്തരം കാത്തിരിപ്പുകൾ എല്ലാഴ്പ്പോഴും സുഖകരമായൊരു നോവാണ്. കാലം ചെല്ലുന്തോറും പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയും കാത്തിരിപ്പിന്റെ തീവ്രത കുറയുകയും ചെയ്യുന്നിടത്താണ് മഞ്ഞും, വിമല ടീച്ചറും വ്യത്യസ്തമായത്,കാലമെത്ര ചെന്നിട്ടും ഒളി മങ്ങാതെ, ശോഭയോടെ എക്കാലത്തേക്കുമായി ഹൃദയത്തിൽ ഇടം പിടിച്ചത്.. എം. ടി യുടെ വായിച്ചിട്ടുള്ള കഥകളിൽ ഏറെ പ്രിയതരമാണ് മഞ്ഞ്, ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും വിശ്വാസത്തിന്റെയുമൊക്കെ നിറ സൗന്ദര്യം. ആ മഞ്ഞിനെ പ്രണയിക്കുന്നയാൾ , മഞ്ഞിനെ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നയാൾ, ചുറ്റു പാടുകളിൽ നിന്നും ഒളിഞ്ഞിരിക്കുന്ന കഥകൾ കണ്ടെത്തി, ആ കഥകൾ കേൾക്കാനും, കാണാനും മനസ്സിനെ കാഴ്ചകളിലേക്ക് പതിപ്പിക്കുമ്പോൾ ഫ്രെയ്മുകൾക്ക് മഞ്ഞിന്റെ കുളിരും നൈർമല്യവും വാളിലാകെ പ്രണയത്തിന്റെ തീവ്ര സുഗന്ധവും. ശ്രീ എം. ടി വാസുദേവൻ നായരുടെ കാവ്യ സുന്ദരമായ ആ എഴുത്തിനെ പോലെ തന്നെ ഈ എഴുത്തും,മനസ്സിൽ മഞ്ഞു പെയ്യുന്നൊരനുഭവം നൽകി ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മഴയായി ആഴത്തിൽ പെയ്തിറങ്ങുന്നു... കാത്തിരിപ്പിന്റെ തീവ്രതയും, പ്രണയത്തിന്റെ തീക്ഷ്ണതയും സമാനതകളില്ലാതെ വരച്ചു കാട്ടിയ അതേ മഞ്ഞിനെ പോലെ ഈ മഴയും ഏറെ പ്രിയതരം. വിസ്മയാദരങ്ങളോടെ... സസ്നേഹം മാഡ് മാഡി
?
പ്രിയ മാഡ് മാഡിക്ക്.... (ലാലേട്ടാ...) മഞ്ഞെന്ന മഹാകാവ്യം... (അതിനെ അങ്ങനെ വിളിക്കാനാ എന്നും ഇഷ്ടം..) വായിക്കാൻ ഒരു കാരണമായത്.... അത് ആരാണെങ്കിലും (ഞാൻ ആൾറെഡി രണ്ടു ഡിഗ്രി പൊങ്ങിയാ നടക്കണേ സത്യായിട്ടും) ഭാഗ്യം ചെയ്തവളാണ്... (എനിക്കും നല്ലോണം ഭാഗ്യണ്ട് ട്ടാ) എല്ലാരും കാത്തിരിക്കുന്നവരാണ്... ഏറ്റവും സത്യമായ വാചകം... ഒരുപക്ഷെ പ്രണയത്തിന്റെ തലത്തിൽ നിന്ന് ഒട്ടൊന്ന് മാറിചിന്തിച്ചാൽ, എല്ലാ വ്യക്തികളും.... മുലപ്പാലിന്റെ മാധുര്യം കാത്തു കിടക്കുന്ന കുഞ്ഞു മുതൽ മരണം കാത്തുകിടക്കുന്ന പ്രായമായവർ വരെ... കാത്തിരിക്കാനുള്ള വിധി എല്ലാർക്കുമുള്ളതാണ്... ഓരോ നിമിഷവും അടുത്ത നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു... ഓരോ ഇന്നലെകളും നാളെകളെയും... ഓരോ ജനനവും മരണത്തെയും.... ഓരോ മരണവും, ഒരുപക്ഷെ വീണ്ടുമൊരു ജനനത്തെയും... പക്ഷെ അതില്നിന്നെല്ലാം വ്യത്യസ്തമാണ് പ്രണയത്തിന്റെ കാത്തിരിപ്പ്.. അല്ലെ... മറ്റെല്ലായിടത്തോടും (ഒരു പരിധിവരെ പ്രണയത്തിലും) കാത്തിരിപ്പ് പലപ്പോഴും ലാലേട്ടൻ പറഞ്ഞതുപോലെ അസഹ്യതയിലേക്കും പതിയെ മടുപ്പിലേക്കും വഴിമാറുമ്പോൾ... പ്രണയത്തിന്റെ കാത്തിരിപ്പിന്... അതിന്റെ അസഹ്യതക്ക്.... വിരഹത്തിന്റെ കാഠിന്യത്തിന്.. രഹസ്യമായി... വല്ലാത്തൊരു മധുരമുണ്ട്... ഓർമ്മകളുടെ, പ്രതീക്ഷകളുടെ, ജീവിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്ന, അതി സുഖകരമായ മധുരം.. അവിടെയാണ് വിമലടീച്ചർ കടന്നുവരുന്നത്.... ഒരുപക്ഷെ വെറുമൊരു കാത്തിരിപ്പിനുമപ്പുറം, "ഹോപ്പ്..." എന്ന വാക്കിന്റെ യഥാർത്ഥ അർഥം എനിക്ക് മനസ്സിലാക്കിത്തന്ന മഹാകാവ്യം തന്നെയാണ് മഞ്ഞ്... ഇന്നും എന്നും എനിക്ക് ഏറ്റവും പ്രിയങ്കരമായ ഒരേ ഒരു നോവലും അതുതന്നെ... അല്ലെങ്കിൽ ഞാൻ മനസ്സറിഞ്ഞു വായിച്ചിട്ടുള്ള അത്യപൂർവം പുസ്തകങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുസ്തകവും... ഇന്നെനിക്കറിയാം.. വളരെ വ്യക്തമായി.... മനസ്സിനെ മടുക്കാനനുവദിക്കാതെ കാത്തിരിക്കുന്നവരാണ് ഭാഗ്യം ചെയ്തവർ... കാരണം... യഥാർത്ഥത്തിൽ തികച്ചും വെറുതെ ജനിച്ചു മരിക്കുന്ന ഒരു ജീവിതത്തെ അർത്ഥതപൂര്ണമാക്കുന്നത് കാത്തിരിപ്പാണ്... പ്രതീക്ഷകളാണ്.. ഒട്ടേറെ പ്രതീക്ഷകളോടെ... ഇനിയും നാളെകളെ കാത്തിരിക്കുന്നു... നല്ലൊരു രാത്രി നേരുന്നു... സ്നേഹപൂർവ്വം സ്വന്തം സിമോണ.
Njan ee siteil kerunathe thanne nigade kadakal vayikan aneee......nigale vere level anee....thanks....
ടി.... (ശരിക്കും നല്ല പേരാ... തമാശയല്ല... സീരിയസ്‌ലി...) താങ്ക്സ് എ ലോട്ട് പ്രിയ ടി... ഒരുപാട് സന്തോഷം ട്ടോ... എന്നാലും മറ്റു കഥകൾ ഒന്ന് വായിച്ചു നോക്കൂ... അല്ലെങ്കിൽ എത്രയോ നല്ല കഥകൾ ടി യ്ക്ക് മിസ്സാവും.. സത്യം.... സ്നേഹപൂർവ്വം സിമോണ.
സിമോണ..., ഉരുകിയുരുകി ഉണ്ടാകുന്നത് കൊണ്ടാണോ... കാത്തിരിപ്പിന്റെ സുഖമുള്ളത് കൊണ്ടാണോ... ദാരിദ്ര്യം കൊണ്ട് സ്വാദ് കൂടുതൽ തോന്നി.., സംതൃപ്തി നിറഞ്ഞൊഴുകുന്നത് കൊണ്ടാണോ; പഴയ പാട്ടുകൾക്കും പ്രണയകഥകൾക്കും കൂടുതൽ സ്വാദ് അനുഭവപ്പെടുന്നത് ...!? ഏയ്......., എല്ലാവരും പറയുന്ന പോലെ 'തലമുറകളുടെ' അന്തരം തന്നെ ആയിരിക്കാമല്ലേ.......?? ?ത്തോടെ പീക്കുർണി.
"എല്ലാവരും പറയുന്ന പോലെ ‘തലമുറകളുടെ’ അന്തരം തന്നെ ആയിരിക്കാമല്ലേ…….??" പീക്കൂ... വേണ്ടാ... വേണ്ടാ.... ങ്‌ഹും!!!.... (ശ്...ശ്...) ഇതാ... ആദിമഭാഷ.... പദങ്ങൾക്ക് അർഥം കൽപ്പിച്ച് പദാർത്ഥങ്ങളെ ഉണ്ടാക്കി പിന്നെ അത് സത്യമെന്ന് വിശ്വസിപ്പിക്കും മുൻപ്... ആശയങ്ങളെ ശബ്ദരൂപത്തിൽ പരസ്പരം പങ്കുവെച്ചിരുന്ന ആദിമ ഭാഷ... ദീർഘമായ ഒരു മൗനത്തിനപ്പുറത്തേക്ക് പുറപ്പെടുവിക്കപ്പെട്ട ആദിശബ്ദം.. സ്ഫോടം... അതിന്റെ പരിഷ്കരിച്ച രൂപത്തിൽ.... (മിണ്ടല്ലേ... ട്ടാ...) ഒരുപക്ഷെ ആ തലമുറയിൽ മനുഷ്യർക്ക് മനസ്സടുപ്പം വളരെ കൂടുതലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ... അല്ലെങ്കിൽ എങ്ങനെ??? ഇന്നത്തെ തലമുറ വിശ്വസിക്കാൻ പോലും പോണില്ല... (ഞാനടക്കം... ശ്യോ) സ്നേഹപൂർവ്വം സ്വന്തം സിമോണ.
ചന്ദ്രയാൻ എന്തായീന്ന് നോക്കാൻ പോകുന്നു........! കാത്ത് കാത്തിരുന്ന് പ്രണയിച്ച പണ്ട് കാലത്തെ... ഫെയ്സ് ബുക്കും വാട്സാപ്പുമൊക്കെയായ ചന്ദ്രനും നിലാവും ഇപ്പോൾ വെറും കുണ്ടും കുഴിയുമൊക്കെ നിറഞ്ഞ പരീക്ഷണവസ്തുവായി. (..ശ്ശ്) ഞാനുദ്ദേശിച്ചത് ആസ്വാദനത്തിലെ എന്റെ 'ദൗർബല്യം' മാത്രമാണ് കെട്ടോ. (തലമുറകളുടെ!!!..??) ഒരിക്കൽക്കൂടി...ശാന്തമായ വായനയ്ക്ക് നന്ദിയുടെ മുല്ലപ്പൂക്കൾ ???.
സിമ്മു ഓണാശംസകൾ