മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]
📝 Ongoing
👁 37697 views ❤ 168 likes ⭐ 0.0 rating 💬 34 comments 📚 1 chapters 📅 2023-11-15
മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 Mazhavillil Ninnu Parannirangiya Nakshathram Part 5 | Author : Smitha [ Previous Part ] [ www.kkstories.com ] ലേക്ക് ഐല്‍ നോത്രേ ഡാം, അല്ലെങ്കില്‍ നോത്രേ ഡാം ഐലന്‍ഡ് ലേക്കിന്‍റെ കരയില്‍ ആണ് കാതറിന്‍റെ വീട്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് വിക്തോര്‍ ഹ്യൂഗോയുടെ പ്രസിദ്ധമായ രചനയുടെ പേരിലുള്ള ആ തടാകത്തിന്‍റെ മനോഹാരിത വാക്കുകള്‍ക്കപ്പുറമാണ്. "എന്താ ഇവിടെത്തന്നെ വീട് വാങ്ങാന്‍ കാരണം?" പിറ്റേ ഞായറാഴ്ച്ച പള്ളിയില്‍ വെച്ച് കണ്ടപ്പോള്‍ റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് തന്നോട് ചോദിച്ചു. "പുസ്തകങ്ങള്‍ ആണ് എപ്പോഴും കൂട്ട്.." താന്‍ പറഞ്ഞു. "ഈ ലേക്ക് എന്‍റെ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍റ്റെ പേരിലാണ്...അതാണ് കാരണം..." ഒരു ലൈബ്രേറിയന്‍ എന്ന നിലയില്‍ പുസ്തകങ്ങളുമായി അടുപ്പമുള്ള കാതറിന് ആ വീട് വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെങ്കിലും അത് തന്നെയാണോ യഥാര്‍ത്ഥ കാരണം എന്ന് പലതവണ ആലോചിച്ചിട്ടുണ്ട് അവള്‍. ലമ്പര്‍ ജാക്ക് ബ്രേക്ഫാസ്റ്റ് [പഴങ്ങളും കേക്കുമടങ്ങുന്ന കനേഡിയന്‍ പരമ്പരാഗത പ്രഭാത ഭക്ഷണം.] ഉണ്ടാക്കുന്ന തിരക്കിനിടയില്‍പ്പോലും അവള്‍ക്ക് ജനാലയിലൂടെ തടാകത്തിന്റെ അഗാധ ശാന്തതയിലേക്ക് നോക്കാതിരിക്കനായില്ല. തടാകക്കരയിലെ ഈ വീട് വാങ്ങിയത് തെറ്റായ തീരുമാനമായിരുന്നോ? അവള്‍ സ്വയം ചോദിച്ചു. സ്റ്റീഫന്‍ ഡേവിസിനെ മറക്കാനാണ് താന്‍ ക്യുബെക് വിട്ടത്. പക്ഷെ,
ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നു. ഒരുപാട് കഥാപാത്രങ്ങൾ ഇനിയും വരും എന്ന് കരുതുന്നു