❣️ നീയും ഞാനും 5 [അർച്ചന അർജുൻ]
📝 Ongoing
👁 65889 views ❤ 264 likes ⭐ 0.0 rating 💬 43 comments 📚 1 chapters 📅 2021-10-23
നീയും ഞാനും 5 Neeyum Njaanum Part 5 | Author : Archana Arjun [ Previous Part ] നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു...... അവൾ നിള നിള വാസുദേവിന്റെ കണ്ണുകൾ........ എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ല..... എന്റെ ഹൃദയമിടിപ്പ് നിന്നുപോയോ എന്ന് വരെ തോന്നി... അവളുടെ മുഖത്തു നിന്നും ഞാൻ കണ്ണെടുത്തില്ല.... പക്ഷെ എന്നെ അമ്പരപ്പിച്ച കാര്യമെന്തന്നാൽ അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ല എന്നുള്ളതാണ് ......... ഇനിയും അവിടെ തന്നെ നിന്നാൽ അറ്റാക്ക് വരെ വന്നേക്കാമെന്നോർത്തിട്ടോണം ഞാൻ വളരെ പാട് പെട്ട് അവരെ അകത്തേക്ക് ക്ഷണിച്ചു...... ജഗ്ഗു ഇതാണ് എന്റെ ഫ്രണ്ട് ഞാൻ പറഞ്ഞിരുന്നില്ലേ നിള.....' " ആഹ് ഓർമയുണ്ട്......." ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചെന്നു വരുത്തി .......... പുതിയൊരാളെ കാണുന്ന ഭാവത്തിൽ അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.... "എന്താ പേര്......." അവളാ ചോദ്യം ചോദിച്ചപ്പോൾ വെള്ളിടി നെഞ്ചിൽ വീണ പോലെ ആ ചോദ്യം വന്നെന്റെ നെഞ്ചിൽ തറച്ചു..... അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി..... " ജഗത്ത്....." കഷ്ടപ്പെട്ട് ഞാൻ പറഞ്ഞൊപ്പിച്ചു.... അപ്പോഴാണ് ഞാൻ തനുവിനെ നോക്കുന്നത്.... എന്താണ് നടക്കുന്നതെന്ന് അറിയാതെ അവൾ അപ്പോഴും അമ്പരപ്പിലാണ്....... എന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടെന്നു തോന്നുന്നു അവൾ കണ്ണടച്ചു കാണിച്ചു...... " തനു ഇവർക്
Bro...ithonnu finish cheyyammo...plz...