നേർച്ചക്കോഴി 3 [Danmee]
📝 Ongoing
👁 60327 views ❤ 274 likes ⭐ 0.0 rating 💬 15 comments 📚 1 chapters 📅 2020-08-17
നേർച്ചക്കോഴി 3 Nerchakozhi Part 3 | Author : Danmee | Previous Part അമ്മ ചോറ് വിളമ്പിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ എന്റെ കൂടെ ഇരുന്നു" നിനക്ക് എന്ത് വയ്യേ " " മ്മ് ഒന്നും ഇല്ല " " മുഖത്തു എന്താ പാട്............. നീ എങ്ങോട്ട് നോക്കിയേ" " അത് ഒന്നും ഇല്ല " അപ്പോയെക്കും അമ്മയുടെ ഫോൺ അടിക്കാൻ തുടങ്ങി. അച്ഛൻ ആയിരിക്കും ഞാൻ പെട്ടെന്ന് കഴിച്ചു തീർത്ത് കൈകഴുകി റൂമിൽ കയറി വാതിൽ അടച്ചു. ഫോൺ എന്റെ കയ്യിൽ തന്നാൽ അച്ഛൻ പിന്നെ വെക്കില്ല. അമ്മ എന്നെ വിളിക്കുന്നുണ്ടായിരുന്നു ഞാൻ ചെവികൊടുക്കാതെ വാതിലിന്റെ കുറ്റിയിട്ടു. ചാർജർ ഊരി ഫോണും ആയി ഞാൻ കട്ടിലിൽ കിടന്നു. ഫോണിൽ ഒരുപാട് മിസ്സ്ഡ് കാൾസ് ഉണ്ടായിരുന്നു അച്ഛന്റെയും റിയാസിന്റെയും ആയിരുന്നു അതിൽ കൂടുതൽ. നെറ്റ് ഓൺ ചെയ്തപ്പോൾ വാട്സാപ്പ് മെസ്സേജുകൾ ചൂളം വിളിച്ചു വന്നുകൊണ്ടിരിന്നു. അതിൽ കുറെ ആവിശ്യം ഇല്ലാത്ത ഗ്രൂപ്പ് കൾ ആണ് ലീവ് ആയാലും ആരെങ്കിലും ഒക്കെ പിന്നെയും ആഡ് ചെയ്യും. പിന്നെ റിയാസിന്റെ ഒരു വോയിസ് മിസ്സെജ് " ഡാ നിന്നെ വിളിച്ചിട്ട് കിട്ടിയില്ല..... ഇന്ന് എന്തായിരുന്നു പ്രോബ്ലം പോലീസ്കാരിയെ തെറി വിളിക്കാൻ മാത്രം എന്താ നടന്നത്. ഞാൻ അപ്പോൾ ഒന്നും ചോദിച്ചില്ല എന്നെ ഉള്ളു..... പിന്നെ നാളെത്തെ കാര്യം ഒന്നും മറന്നിട്ടില്ലല്ലോ....... നാളെ ഞാൻ അവിടെ വരുമ്പോൾ പോലീസ് അടിച്ചിട്ട
Baaki ?