നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
📝 Ongoing
👁 135128 views ❤ 1025 likes ⭐ 5.0 rating 💬 39 comments 📚 1 chapters 📅 2026-06-01
നിധിയുടെ കാവൽക്കാരൻ 26 Nidhiyude Kaavalkkaran Part 26 | Author : Kavalkkaran [ Previous Part ] [ www.kkstories.com ] പോലീസ് ജീപ്പ് കണ്ടതും ഞങ്ങൾ അറിയാതെ തന്നെ ഓട്ടം നിർത്തി. കിതപ്പോടെ പരസ്പരം നോക്കിയിട്ട് ഞങ്ങൾ പതിയെ ആ ജീപ്പിനടുത്തേക്ക് നടന്നു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോഴാണ് റോഡിനോട് ചേർന്നുള്ള ആ വീടിന്റെ മുറ്റത്തെ കാഴ്ച ഞങ്ങൾ കണ്ടത്. അവിടെ കുറച്ചു പോലീസുകാർ നിൽപ്പുണ്ട്. വെറും പോലീസുകാരായിരുന്നില്ല, അവരുടെ കൈകളിൽ ലാത്തിയും വലിയ ഫൈബർ ഷീൽഡുകളും ഒക്കെയുണ്ടായിരുന്നു. എന്തോ വലിയൊരു പ്രശ്നം നടന്നതുപോലെയുള്ള ഒരു നിൽപ്പ്. അവരുടെ നടുവിലായി, ആ വീടിന്റെ മുറ്റത്ത് ഒരു ശരീരം വെള്ളത്തുണി കൊണ്ട് മൂടിയിട്ടിട്ടുണ്ടായിരുന്നു. തുണിക്കടിയിൽ നിന്നും ഒരു കൈ മാത്രം പുറത്തേക്ക് കിടക്കുന്നുണ്ട്. ആ വെള്ളത്തുണിയിൽ ആകെ ചോര പടർന്നിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കാളി. അവിടെ ആകെ വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു. ഇത്രയും വലിയൊരു സംഭവം നടന്നിട്ടും നാട്ടുകാരാരും തന്നെ അവിടെ കൂടിയിട്ടില്ല. ഞാൻ ചുറ്റുമുള്ള വീടുകളിലേക്ക് വീണ്ടുമൊന്ന് നോക്കി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അടുത്തുള്ള വീടുകളുടെയെല്ലാം ജനലുകൾ പതുക്കെ തുറന്നിട്ടുണ്ട്. ആ വിടവുകളിലൂടെ കുറേ കണ്ണുകൾ ഇങ്ങോട്ട് തന്നെ പേടിയോടെ നോക്കുന്നുണ്ട്. അതായത്, ആളുകളെല്ലാം വീടുകൾക്കുള്ളിൽ തന്നെയുണ്ട്. പക്ഷേ, എന്തുകൊണ്
Bro nxt part ennu varum..... Eagerly waiting