0%
Chapter 2

പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Author : 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 | Read All Parts | 👁 21142 |

നല്ല ക്ഷീണണ്ടാവും,"


മുത്തശ്ശി വാത്സല്യത്തോടെ പറഞ്ഞു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു,


"ഭദ്രേ... ദാ, ഇവിടെ കുട്ടിക്ക് കുടിക്കാൻ കുറച്ചു തണുത്ത സംഭാരം എടുത്തോണ്ട് വായോ."


വിളികേട്ട് ഉമ്മറപ്പടിയിലേക്ക് വന്നത് പാർവണയുടെ അമ്മ ഭദ്രയാണ്. മുഖത്ത് അപ്പോഴും ഒരു വിഷാദം നിഴലിച്ചുനിൽക്കുന്ന, എന്നാൽ പാർവണയുടെ അതേ ഛായയുള്ള ഒരു സ്ത്രീ. ഭർത്താവ് മരിച്ചതിന്റെ സങ്കടം ആ മുഖത്ത് ഇപ്പോഴുമുണ്ട്. അവരുടെ പിന്നിലായി കുസൃതിച്ചിരിയോടെ രണ്ട് ചെറിയ കുട്ടികളും, കുട്ടികളുടെ അമ്മയായ സാവിത്രി അമ്മായിയും നിൽപ്പുണ്ടായിരുന്നു. കൂടെ നിൽക്കുന്നത് മക്കളായ കേശുവും ഗായത്രിയും.


"ഇതാരാ പാർവണേ?"


സാവിത്രിയമ്മായി പതുക്കെ പാർവണയോട് ചോദിക്കുന്നത് ഞാൻ കേട്ടു.


"സച്ചുവേട്ടന്റെ അപ്പച്ചിയുടെ മോനാ സാവിത്രിയമ്മായി... വീട് കണ്ട് പഠിക്കാൻ വന്നതാത്രേ,പിന്നെ അന്ന് കല്യാണത്തിന് എടുത്ത കുറച്ചു ഫോട്ടോസ് താരനും “”


അവൾ എന്നെ ഒന്ന് നോക്കിയിട്ട് പതിയെ മറുപടി പറഞ്ഞു. ആ വാക്കുകളിൽ ചെറിയൊരു കുസൃതിയും പരിഹാസവും ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി.


ഭദ്രാമ്മ കൊണ്ടുവന്ന തണുത്ത സംഭാരം കുടിക്കുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും പാർവണയെ തിരഞ്ഞു. അവൾ കേശുവിനെയും ഗായത്രിയെയും കൂട്ടി അകത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു. പോകുന്നതിന് മുൻപായി എന്നെ നോക്കി, ആരും കാണാതെ അവളൊന്ന് ചിരിച്ചു. കാറ്റത്ത് ഉലയുന്ന ആ കരിമ്പനയോലകൾ പോലെ എന്റെ ഉള്ളും അപ്പോൾ സന്തോഷം കൊണ്ട് ഇളകുന്നുണ്ടായിരുന്നു. ഇന്ദ്രനീലത്തിലെ ഒരു അതിഥിയായി ഞാൻ മാറിയെന്ന സത്യം വിശ്വസിക്കാൻ എനിക്ക് പിന്നെയും കുറച്ചു സമയം വേണ്ടിവന്നു…


"പാർവണേ... നീ ഈ കുട്ടിക്ക് നമ്മുടെ തെക്കിനിയിലുള്ള മുറി തുറന്നുകൊടുക്ക്. പിന്നെ, കുറച്ചു കഴിഞ്ഞാൽ അവന് ഈ നാലുകെട്ടും വടക്കിനിയും എട്ടുകെട്ടും ഒക്കെ ഒന്ന് ചുറ്റിക്കാണിച്ചു കൊടുക്കണം. അവൻ തിരോന്തോരത്തുന്ന് ഇതൊക്കെ പഠിക്കാൻ വേണ്ടി വന്നതാ. ഒന്നും വിട്ടുപോകരുത്."


"ശരി മുത്തശ്ശ,"


അവൾ വളരെ അനുസരണയുള്ള കുട്ടിയായി തലകുലുക്കി. എന്നിട്ട് എന്നോട് വരാൻ ആംഗ്യം കാണിച്ച് അകത്തേക്ക് നടന്നു. ഞാൻ എന്റെ ബാഗുമെടുത്ത് അവളുടെ പിന്നാലെ നടന്നു.

മരക്കോണി കയറി മുകളിലത്തെ നിലയിലെ വിശാലമായ ഒരു മുറി അവൾ എനിക്ക് തുറന്നുതന്നു. തടിയിൽ തീർത്ത ഭിത്തികളും, വലിയ ജനലുകളുമുള്ള മനോഹരമായ മുറി. ജനലുകൾ തള്ളിതുറന്നപ്പോൾ പുറത്തെ കരിമ്പനയിൽ നിന്ന് വീശിയെത്തിയ കാറ്റ് ആ മുറിയിലാകെ പരന്നു..


"കുളിച്ച് ഫ്രഷ് ആയി താഴേക്ക് വായോ, ഞാൻ വീടൊക്കെ കാണിച്ചു തരാം... 'എഞ്ചിനീയർ സാറിന്',"


കുസൃതിയോടെ എന്നെ ഒന്ന് നോക്കിയിട്ട് അവൾ താഴേക്ക് പോയി..


കുളി കഴിഞ്ഞ് ഉടുപ്പൊക്കെ മാറി ഞാൻ താഴേക്ക് ചെന്നപ്പോൾ അവൾ എനിക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ആ വലിയ തറവാട് ചുറ്റിക്കാണാൻ തുടങ്ങി.


വലിയ അറകളും നിരയറകളും, മച്ചും, നടുമുറ്റവും എല്ലാം അവൾ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഞാൻ ഇതൊക്കെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ അവളുടെ സംസാരവും ആ നീലക്കണ്ണുകളുമാണ് ശ്രദ്ധിച്ചിരുന്നത്.


നടുമുറ്റത്തെ മനോഹരമായ മരത്തൂണുകൾക്ക് സമീപം നിൽക്കുമ്പോൾ അവൾ പെട്ടെന്ന് നടത്തം നിർത്തി, തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ആ പഴയ കുസൃതിച്ചിരിയുണ്ടായിരുന്നു.


"അല്ല എഞ്ചിനീയർ സാറേ... ഈ തറവാടിന്റെ തച്ചുശാസ്ത്രം പഠിക്കാനാ വന്നതെന്ന് പറഞ്ഞിട്ട്

💬 Comments

View all comments