0%
Chapter 3

പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Author : 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 | Read All Parts | 👁 13444 |

സ്വരം നേർത്തിരുന്നു.


​"എന്റെ പെണ്ണിന് കാവലിരിക്കുമ്പോൾ എനിക്ക് എങ്ങനെയാ ഉറക്കം വരിക?"


ഞാൻ കുസൃതിയോടെ ചോദിച്ചു.


​അവൾ പതുക്കെ ഉമ്മറത്തെ തിണ്ണയിലേക്ക് ഇരുന്നു. ഞാൻ അവളുടെ അടുത്തായി ഇരുന്നപ്പോൾ, ആ നനുത്ത വിരലുകൾ എന്റെ കൈകളെ മുറുകെ പൊതിഞ്ഞു. ആ കൈകൾ വല്ലാതെ തണുത്തിരുന്നു.


​"എനിക്ക് വല്ലാണ്ട് പേടിയാവ്ണ് ട്ടോ ആദീ..."


അവൾ എന്റെ തോളിലേക്ക് ചാഞ്ഞു.


"ആ ദേവനെ എനിക്ക് ജീവൻ പോണ പേടിയാ... അവനെന്തെങ്കിലും ചെയ്യോ? എന്റെ ആദീനെ അവന്മാരെങ്ങാനും ഉപദ്രവിക്കോന്ന് ഓർക്കുമ്പോ എന്റെ നെഞ്ചിടിപ്പ് കൂട്വാ..."


ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.


"ഒന്നും ചെയ്യില്ലെന്റെ പാർവണേ... ഈ നെഞ്ചിടിപ്പ് കേൾക്കുന്നുണ്ടോ നീ? ഇത് നിലയ്ക്കുന്നതുവരെ ഒരുത്തനും നിന്നെ തൊടില്ല."


​അവൾ മുഖമുയർത്തി എന്നെ നോക്കി. ആ വലിയ നീലക്കണ്ണുകളിൽ നിലാവിന്റെ വെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു.


"ഇന്ന് പകല് ആദീടെ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞീലേ... അപ്പഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഈ ഭൂമീല് എനിക്കേറ്റവും സുരക്ഷിതമായ ഇടം ഇതാണെന്ന് എനിക്കപ്പഴാ

തോന്നീത്..."


അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. മുറ്റത്തെ കരിമ്പനകളുടെ തലപ്പുകളിലൂടെ ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകിക്കടന്നുപോയി. അവളുടെ മുടിയിഴകളിലെ തുളസിക്കതിരിന്റെ ഗന്ധം എന്നിലേക്ക് പടർന്നു. ഭയത്തിന്റെ വലിയൊരു പകലിൽ നിന്നും, പ്രണയത്തിന്റെ ആശ്വാസം നിറഞ്ഞ ഒരു രാത്രിയിലേക്ക് ഞങ്ങൾ പതുക്കെ ഒഴുകുകയായിരുന്നു. നാളത്തെ പ്രഭാതത്തിൽ എന്റെ അമ്മയും ചേച്ചിയും അവളെ തേടി ഈ പടിപ്പുര കടന്നുവരുമെന്ന വലിയൊരു പ്രതീക്ഷയോടെ, ആ നിലാവിനെ സാക്ഷിയാക്കി ഞാൻ അവൾക്ക് കാവലിരുന്നു..


കരിമ്പനകളുടെ തലപ്പുകളിലൂടെ പ്രഭാതത്തിന്റെ പൊൻവെയിൽ തറവാട്ടു മുറ്റത്തേക്ക് അരിച്ചിറങ്ങിത്തുടങ്ങിയിരുന്നു. ഉറക്കമൊഴിഞ്ഞുള്ള കാവൽ കാരണം കണ്ണുകളിൽ നേർത്തൊരു മയക്കം തങ്ങിനിന്നിരുന്നെങ്കിലും, എന്റെ ഉള്ളിൽ വലിയൊരു ഊർജ്ജം അലയടിക്കുന്നുണ്ടായിരുന്നു. എന്റെ പ്രാണനെ സ്വന്തമാക്കാൻ എന്റെ കുടുംബം ഈ പടിപ്പുര കടന്നുവരുന്ന ദിവസമാണ്.


​പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് തറവാട്ടിന്റെ കൃത്യം ലൊക്കേഷൻ അയച്ചുകൊടുത്തു. നിമിഷങ്ങൾക്കകം ചേച്ചിയുടെ മറുപടി വന്നു.


​"ഞങ്ങൾ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി. ടാക്സി വിളിച്ചിട്ടുണ്ട്, അധികം വൈകാതെ അവിടെയെത്തും."


​ആ വരികൾ വായിച്ചപ്പോൾ എന്റെ നെഞ്ചിലെ വലിയൊരു ഭാരമാണ് ഒഴിഞ്ഞുപോയത്. ഞാൻ വേഗം പോയി മുഖം കഴുകി വേഷം മാറി വന്നു. ഉമ്മറത്ത് അപ്പോഴും വലിയൊരു ഭയത്തിന്റെ നിഴൽ തങ്ങിനിന്നിരുന്നു. തലേദിവസം നടന്ന സംഭവങ്ങളുടെ ഞെട്ടലിൽ നിന്നും ആരും പൂർണ്ണമായും മുക്തരായിരുന്നില്ല. എപ്പോഴാണ് ദേവൻ ഗുണ്ടകളുമായി വരിക എന്ന പേടി അവരുടെ മുഖത്തുണ്ടായിരുന്നു. മുത്തശ്ശനും, ഹരിനാരായണൻ അമ്മാവനും, ഇളയ അമ്മാവനായ ശ്രീനാരായണനും ഉമ്മറത്തെ തൂണുകൾക്കരികിൽ പരസ്പരം മിണ്ടാതെ നിൽപ്പുണ്ടായിരുന്നു. അവർക്കല്പം പിന്നിലായി നരച്ച മുടിയിഴകൾ ഒതുക്കിവെച്ച് ആധിയോടെ മുത്തശ്ശിയുമുണ്ട്. എന്നെ കണ്ടതും ഹരിനാരായണൻ അമ്മാവൻ എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും, പടിപ്പുരയ്ക്ക് പുറത്ത് ഒരു

💬 Comments

View all comments