0%
Chapter 3

പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Author : 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 | Read All Parts | 👁 19779 |

വളരെ പതുക്കെയുള്ള ശബ്ദത്തിൽ, ആ പഴയ പാലക്കാടൻ ഈണത്തിൽ അവൾ കാതിൽ മന്ത്രിച്ചു.


​"ആദീ... ഈ ദേഹം ഇനി എന്റെ ആദിക്കുള്ളത് തന്ന്യല്ലേ... ആ താലീം കൂടി എന്റെ കഴുത്തില് വീഴണ വരെ, എന്റെ ആദിയൊന്ന് ക്ഷമിക്ക് ട്ടോ…എന്നിട്ട് പോരെ നമുക്ക് ഈ ഇണച്ചേരൽ “”


​പ്രണയത്താൽ ചാലിച്ചെടുത്ത ആ വാക്കുകളിലെ നിഷ്കളങ്കതയ്ക്കും പരിശുദ്ധിക്കും മുന്നിൽ അവളോടുള്ള എന്റെ പ്രണയം ഒന്നുകൂടി ആഴമുള്ളതായി മാറുകയായിരുന്നു. പൂർണ്ണമായും എന്റേതായി മാറാൻ കൊതിക്കുന്ന ഒരു പെണ്ണിന്റെ ആഗ്രഹമായിരുന്നു ആ വാക്കുകളിൽ നിറഞ്ഞുനിന്നത്. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ വലിയൊരു ചുംബനം കൂടി നൽകി.


​"ആ താലിക്കായിട്ടല്ലേ പാർവണേ ഞാൻ ഈ ജന്മം മുഴുവൻ കാത്തിരിക്കുന്നത്..."


ഞാൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.


​സമ്മതത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു. തണുത്ത പാലക്കാടൻ കാറ്റ് ആ ജനാലയിലൂടെ കടന്നുവന്ന് ഞങ്ങളെ പൊതിയുമ്പോൾ, ആ രാത്രിയിൽ ശരീരങ്ങൾക്കപ്പുറം രണ്ട് മനസ്സുകൾ പൂർണ്ണമായും ഒന്നായി ലയിച്ചുചേരുകയായിരുന്നു..


നിലാവും പ്രണയവും പെയ്തിറങ്ങിയ ആ രാത്രിക്ക് ശേഷം മനോഹരമായൊരു പ്രഭാതം ആ തറവാട്ടിലേക്ക് വന്നെത്തി. ജനാലയിലൂടെ വന്ന ഇളംവെയിൽ മുഖത്തടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. നെഞ്ചിലെയും വയറ്റിലെയും മുറിവുകളുടെ വിങ്ങൽ കുറഞ്ഞിട്ടുണ്ട്. ഉണർന്നയുടനെ കണ്ണുകൾ തിരഞ്ഞത് അവളെയാണ്.


​മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേൾക്കാം. ഞാൻ പതുക്കെ എഴുന്നേറ്റ് മുഖം കഴുകി മുറിക്ക് പുറത്തേക്ക് വന്നു. വലിയൊരു ഉത്സവപ്പറമ്പ് പോലെയായിരുന്നു ആ വീട്. ഉമ്മറത്തെ തിണ്ണയിൽ സച്ചുച്ചേട്ടനും അഞ്ജലിയും ഇരുന്ന് ചിരിച്ചുകൊണ്ട് എന്തോ സംസാരിക്കുന്നുണ്ട്. അവർക്കരികിലായി പത്രവും വായിച്ച് ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും മുത്തശ്ശനുമുണ്ട്. ഞാൻ പതുക്കെ ഉമ്മറത്തേക്ക് ചെന്നു.


​"ആഹാ... ഹീറോ എഴുന്നേറ്റല്ലോ. ഇപ്പൊ ആ പഴയ ക്ഷീണമൊന്നുമില്ലല്ലോ മുഖത്ത്, നല്ല ഉഷാറാണല്ലോ,"


എന്നെ കണ്ടയുടനെ സച്ചുച്ചേട്ടൻ കള്ളച്ചിരിയോടെ ചോദിച്ചു.


​അഞ്ജലി ചിരിയമർത്തിക്കൊണ്ട് എന്നെ നോക്കി. "അതെന്തായാലും നന്നായി സച്ചുവേട്ടാ... അപ്പൊ ഇനി ഹോസ്പിറ്റൽ ഡ്യൂട്ടി നിർത്താലോ അല്ലെ."


​അവർ പറയുന്നത് കേട്ട് മുത്തശ്ശനും അമ്മാവൻമാരും ചിരിച്ചു. ഞാനും ചിരിച്ചുകൊണ്ട് മുത്തശ്ശന്റെ അടുത്തുള്ള ചാരുകസേരയുടെ അരികിലായി ഇരുന്നു. അകത്ത് അടുക്കളയിൽ വലിയൊരു ബഹളമാണ്. അമ്മയും ചേച്ചിയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും കൂടെ രമ അമ്മായിയും ഒക്കെയുള്ള വലിയൊരു പാചകമേള നടക്കുകയാണ്.


​പെട്ടെന്നാണ് ഉമ്മറത്തേക്ക് ചായയുമായി പാർവണ വന്നത്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ വേഗത ഒന്ന് കുറഞ്ഞു. ഇന്നലത്തെ ആ രാത്രിയുടെ ഓർമ്മകൾ ആ കവിളുകളെ വല്ലാതെ ചുവപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു.

​അവൾ എല്ലാവർക്കും ചായ കൊടുത്ത ശേഷം, ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചായ ഗ്ലാസ് എന്റെ നേരെ നീട്ടി.


​"എന്താ ആദീ വല്ലാണ്ട് നോക്കണേ..."


അവൾ

💬 Comments

View all comments