പവിത്രം 2 [Cuck Hubby]
ചുവടുവെക്കുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്തൊരു ആവേശം അലയടിക്കുന്നുണ്ടായിരുന്നു. പതിവില്ലാത്തവിധം ഇത്രയും അണിഞ്ഞൊരുങ്ങി തന്റെ മഹിയേട്ടനെ സ്വീകരിക്കുമ്പോൾ അദ്ദേഹത്തിൽ നിന്നും കിട്ടാൻ പോകുന്ന പ്രതികരണത്തെ ആലോചിച്ച് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു.
വീടിനകത്തേക്ക് കയറിയ മഹി തിളങ്ങുന്ന കണ്ണുകളോടെ പവിയെ അടിമുടി ഒന്ന് നോക്കി.
അത് സ്വന്തം ഭർത്താവണെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ നോട്ടം നേരിട്ടപ്പോൾ അവൾക്ക് വല്ലാത്ത നാണം തോന്നി. പുഞ്ചിരി മായാതെ തന്നെ അവൾ തലകുനിച്ചു നിന്നു.
അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം മഹിയുടെ ശബ്ദം ഉയർന്നു കേട്ടു.
"ഇന്നെന്താ ഇവിടെ അടുത്ത് കാവിൽ വല്ല ഉത്സവമുണ്ടോ?"
അതൊരു തമാശയാവാമെന്ന് കരുതി അവൾ ചിരിയോടെ തന്നെ നിലത്തേക്ക് നോക്കി നിന്നു. എന്നാൽ അടുത്ത നിമിഷം കേട്ട വാക്കുകൾ അവളുടെ നെഞ്ചിൽ ഒരു കനൽ കോരിയിട്ടതുപോലെ തോന്നി.
"അല്ല, നിന്റെ ഈ കോലം കണ്ടിട്ട് തെയ്യം കെട്ടാൻ പോകുന്നതുപോലെ ഉണ്ടല്ലോ!"
ആ വാക്കുകളിലെ പരിഹാസത്തിന്റെ രൂക്ഷത കേട്ടപ്പോൾ പവി അമ്പരപ്പോടെ തലയുയർത്തി മഹിയുടെ മുഖത്തേക്ക് നോക്കി. അവിടെ താൻ പ്രതീക്ഷിച്ച പ്രശംസയോ അംഗീകാരമോ ആയിരുന്നില്ല,, മറിച്ച് വെറും പുച്ഛവും പരിഹാസവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
താൻ ഇത്രയും ആവേശത്തോടെ ഒരുങ്ങി നിന്നിട്ടും, മഹിയുടെ പരിഹാസവാക്കുകൾ കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൾ ഉള്ളാലെ കരഞ്ഞു. എങ്കിലും, ആ സങ്കടം ഒരു തുള്ളി കണ്ണീരായിപ്പോലും പുറത്തുവരാതെ അവൾ മനക്കരുത്തോടെ പിടിച്ചുനിന്നു.
മഹി പതിവുപോലെ അലസമായി തന്റെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് കുളിക്കാനായി മുറിയിലേക്ക് കയറി. അതിനിടയിൽ, "നല്ല വിശപ്പുണ്ട്, പെട്ടെന്ന് ഭക്ഷണം എടുത്തു വെക്കൂ" എന്ന് അവൻ പവിയോട് പറഞ്ഞു.
മഹിക്കുവേണ്ടി ഭക്ഷണം തീൻമേശയിൽ ഒരുക്കുമ്പോൾ പവിയുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അത് ദേഷ്യം കൊണ്ടാണോ സങ്കടം കൊണ്ടാണോ, അതോ രണ്ടും സമ്മിശ്രമായ ഒരു വികാരമാണോ എന്നത് അവൾക്ക് അപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
മഹി ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അവൾ അരികിലായി നിശബ്ദയായി അവനെത്തന്നെ നോക്കി നിന്നു. എന്നും ഒന്നിച്ചായിരുന്നു അവർ ഭക്ഷണം കഴിക്കാറ്,, എന്നാൽ ഇന്ന് താൻ കഴിച്ചോ എന്ന് പോലും ചോദിക്കാതെ മഹി കഴിക്കുന്നത് കണ്ടപ്പോൾ, എന്നും ഒന്നിച്ച് കഴിച്ചിരുന്ന ആ ശീലം തന്റെ മാത്രം ആഗ്രഹത്തിന്റെ പുറത്ത് നിലനിന്നുപോയതായിരുന്നുവെന്ന് അവൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു.
മൊബൈലിൽ മുഴുകി ഭക്ഷണം കഴിക്കുന്നതിനിടയിൽ, ആദ്യത്തെ ഉരുള വായിലേക്ക് വെച്ചതും മഹി മുഖം ചുളിച്ചു. തൊട്ടടുത്ത നിമിഷം, അടക്കിവെച്ച ദേഷ്യം മുഴുവൻ തീർത്തുകൊണ്ട് അവൻ ചോറ്റുപാത്രം തറയിലേക്ക് തട്ടിത്തെറിപ്പിച്ചു. ചിതറിത്തെറിച്ച പാത്രത്തിന്റെ ആ ശബ്ദവും, "എന്തൊരു ഉപ്പാ ഇതിന്!" എന്ന അവന്റെ അലർച്ചയും വീടിന്റെ നിശബ്ദതയെ കീറിമുറിച്ചു. ആ ശബ്ദത്തിരമാലയിൽ, അതുവരെ പിടിച്ചുനിർത്തിയ പവിയുടെ ആത്മബലവും പ്രതിഷേധവുമെല്ലാം തകർന്നടിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി,,, അണപൊട്ടിയൊഴുകുന്ന കണ്ണുനീർ കവിളുകളിലൂടെ ധാരധാരയായി അടർന്നു വീണുകൊണ്ടിരുന്നു.
അവളുടെ കരച്ചിൽ കണ്ടപ്പോൾ താൻ ഇത്രയും കഠിനമായി പെരുമാറേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷം മഹിക്കും തോന്നിയെങ്കിലും, മാപ്പ് പറയാനോ അവളെ ആശ്വസിപ്പിക്കാനോ അവൻ മുതിർന്നില്ല. പകരം, ധിക്കാരഭാവത്തോടെ തന്നെ എഴുന്നേറ്റ് കൈകഴുകി നേരെ ബെഡ്‌റൂമിലേക്ക് നടന്നുപോയി.
ചിതറിത്തെറിച്ച പാത്രത്തിന്റെ കഷ്ണങ്ങൾ
💬 Comments
View all comments