പ്രണയവസന്തം [Manmadhan]
📝 Ongoing
👁 26344 views ❤ 86 likes 💬 3 comments
പ്രണയവസന്തം
Pranayavasantham | Author : Manmadhan
ഈ കഥ നടക്കുന്നത് 1990 കാലഘട്ടത്തിൽ ആണ്.ഇതിലെ സംഭവങ്ങളും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.
(വർഷം 1991 സെപ്റ്റംബർ 11 ഒരു പ്രഭാതം,ഒരു കവല)ഭാമ ലീനയും കോളേജിലേക്ക് പോകുന്ന വഴിയാണ്.
"ഡി ഭാമേ ദേ അവൻ"ലീന ഒന്ന് ആക്കി ചിരിച്ചു."അതിന് ഞാൻ എന്തു വേണം"ഭാമ മുഖം മുഖം വീർപ്പിച്ചുകൊണ്ട് ദേഷ്യപ്പെട്ടു."ഡീ അവനു നിന്നെ ഇഷ്ട്ടാ,ലീന ചിരിച്ചു."ഡീ ലീനേ ചുമ്മാതിരി എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ"ഭാമ പല്ലിറുമ്മി."ഓഹ് ഞാനൊന്നും പറഞ്ഞില്ലേ "ലീന തൊഴുതു.കവലയിൽ ഒരു ടു വീലർ വർക്ക് ഷോപ്പ് ഉണ്ട്, അവിടെ പുതിയതായി ജോലിക്കെത്തിയതാണ് ഹരി.സ്വദേശം ഇവിടല്ല, കുറച്ചു ദൂരെയാണ്.ഇവിടെ അമ്മാവന്റെ വീട്ടിലാണ് താമസം,വന്നിട്ട് രണ്ട് മാസമായി.വന്നതുമുതൽ അവൻ ഭാമയുടെ പുറകെയാണ്.അവൾ കോളേജിൽ പോകുമ്പോൾ,അവളെ കണ്ടാൽ അവനു ഒരു ചിരിയും കളിയും പതിവാണ്.പക്ഷെ അവൾക്ക് അവനെ തീരെ ഇഷ്ട്ടമല്ലായിരുന്നു.ഭാമ പ്രീ ഡിഗ്രി ക്ക് പഠിക്കുകയാണ് മൂന്നാം കൊല്ലാം, 18 വയസ്സ് തികഞ്ഞു,വീടിനടുത്തുതന്നെയാണ് കോളേജ്,നടന്നുപോകേണ്ട ദൂരമേ ഉള്ളൂ.
ഹരി ഒരു rx100 ബൈക്ക് റിപ്പയർ ചെയ്യുവാണ്,അവളെ കണ്ടതും അവൻ ചിരിച്ചു,അവൾ മുഖത്ത് ഒരു പുച്ഛം വരുത്തി മുഖം തിരിച്ചു നടന്നു.അവൻ അത്ര ഭംഗിയൊന്നും ഇല്ലെങ്കിലും കാണാൻ കൊള്ളാം,പക്ഷെ ഭാമ അതിസുന്ദരിയാണ്,അതുകൊണ്ടാണ് തന്നെയാണ് അവൾക്ക് ഇത്ര ഗമ.ഒരു തനി നാടൻ പെണ്ണ്,മലയാളിതനി
❤️