ശ്രീഭദ്രം ഭാഗം 12 [JO]
📝 Ongoing
👁 137059 views ❤ 759 likes ⭐ 0.0 rating 💬 228 comments 📚 1 chapters 📅 2024-07-01
ശ്രീഭദ്രം ഭാഗം 12 Shreebhadram Part 12 | Author : JO | Previous Part സമർപ്പണം : ഒക്ടോബർ 19ന് പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ ശിഷ്യന്...!!! ഡോക്ടറൂട്ടി ഉടനെയെങ്ങും നിന്നെ തല്ലിക്കൊല്ലാതിരിക്കട്ടേയെന്നാശംസിക്കുന്നു.. ? ?????????????? ടാ.....??? ചോദ്യഭാവത്തിലുള്ള അവന്റെ നോട്ടത്തിന് വിളറിയയൊരു ചിരിയായിരുന്നെന്റെ മറുപടി. ഒന്നൂല്ലടാന്ന മട്ടിലൊന്നു തലയാട്ടി അവന്റെ തോളിൽ കയ്യിട്ട് പുറത്തേക്കിറങ്ങിനടക്കുമ്പോഴും അവനെന്റെ മുഖത്തേക്കുതന്നെ നോക്കുന്നുണ്ടായിരുന്നു.....!!!. ചിരിച്ചുകൊണ്ടുകൂടെനടക്കുമ്പോഴും പുറത്തേക്കുവരാതെ ഉള്ളിന്റെയുള്ളിലൊളിപ്പിച്ചുവെച്ച എന്റെയൊരുപിടി നൊമ്പരങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുമോയെന്ന മട്ടിൽ....!!!. എന്തായാലും അതവനറിയാതിരിക്കാൻ പരമാവധി ശ്രമിച്ചതുകൊണ്ടാവും പെട്ടന്നവന്റെ വിഷയംമാറ്റിവിടാനെനിക്കു സാധിച്ചത്. അവളെക്കുറിച്ചു വീണ്ടുംവീണ്ടും പറഞ്ഞുതുടങ്ങിയാൽ, അതൊരുമാതിരി മുറിവിൽക്കുത്തി വേദനിപ്പിക്കുന്നതുപോലെയാവുമോന്നു കരുതിയാവും അവനും പിന്നീടവളെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്നാലും പിറ്റേന്നുമുതൽ അവളെക്കാണുമ്പോളെല്ലാം അവനെന്റെ മുഖത്തേക്കുതന്നെ നോക്കാറുണ്ടായിരുന്നു. അവളെന്തെങ്കിലും പറയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ എന്റെ മുഖഭാവം മാറുന്നുണ്ടോന്നാവുമവൻ നോക്കുന്നത്. പക്ഷേ അതവൻ നോക്കുമെന്നറിയാവുന്നതുകൊണ്ട് മുഖത്തൊരു ഭാവമാറ്റവും വരാതിരിക്കാൻ ഞാനും പരമാവധി ശ്രദ്ധിച
മോനെ ജോ കുട്ടാ എവിടെടാ നിയ്..... ഇവിടെ കാണുന്ന negative comments കണ്ടിട്ട് ഈ കഥ പാതി വഴിക്ക് ഇട്ട് പോവല്ലേ നിന്നെയും നിന്റെ കഥയെയും വായിക്കാൻ ഇഷ്ട്ടപെടുന്ന ഒരുപാട് പേർ ഇവിടെയുണ്ട് നീ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു... 🫂💞