ശ്യാമയും സുധിയും 10 [ഏകൻ]
ആർ എസ്സ് ലായനി അവിടെ എത്തി. സുചിത്ര ഡ്രിപ് നിർത്തി ആ വെള്ളം ശ്യാമയ്ക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു..
" ഇനി ഇത് കുറച്ചു കുടിക്ക്. പ്രഷർ കുറഞ്ഞു കുറഞ്ഞു ഇത് എവിടെയാ എത്തിയത് എന്നറിയോ.. ? ഇന്നാ കുടിക്ക്. " ശ്യാമ ആ വെള്ളവും കുടിച്ചു അവിടെ കിടന്നു. സുചിത്ര വീണ്ടും ടി വി ഓൺ ചെയ്തു. അപ്പോഴും നേരത്തെ കാണിച്ച സംഭവങ്ങൾ ടി വി യിൽ കാണിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതിൽ യൂണിഫോമിൽ ഉള്ള S P സുധീഷ് ചന്ദ്രൻ ശ്യാമയുടെ അപ്പു ഏട്ടൻ. കാര്യങ്ങൾ വിശദമായി പറയുകയായിരുന്നു.
"ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിൽ ഏറെ ആയി ഈ കേസിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. പലപ്പോഴും കൃത്യമായ തെളിവ് ഇല്ലാത്തത് കൊണ്ട് എവിടേയും എത്താനോ ആരേയും അറസ്റ്റ് ചെയ്യാനോ സാധിച്ചില്ല.
ഇത് ചെറിയൊരു കേസ് അല്ല. ഇതൊരു വലിയ കേസ് ആണ്. സംസ്ഥാന പോലീസും കേന്ദ്ര സംഘവും ഒരുമിച്ചുള്ള ഒരു അന്വേഷണം.. അതിൽ പലരും പല രീതിയിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട് അതും ഞങ്ങളുടെ അറിവോടെ.
പെൻവാണിഭം, മനുഷ്യക്കടത്ത്, ആയുധ ഇടപാട്, മയക്കു മരുന്ന്, സ്വർണ്ണ കടത്ത്, കൊട്ടേഷൻ സംഗം, അങ്ങനെ പലതും ആണ്. ഇപ്പോഴാണ് ഇതിലെ പ്രധാനികൾ ഉൾപ്പെടെ എല്ലാവരേയും പിടികൂടാൻ കഴിഞ്ഞത്. അതിനിടയിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തു. മറ്റുള്ളവരെ കേന്ദ്ര സംഘം കസ്റ്റടിയിൽ എടുത്തു കൊണ്ട് പോയി.
ഇവിടെ നടന്ന പല ലഹളകൾക്കും കലാപങ്ങൾക്കും ഇവർക്ക് പങ്കുണ്ട് എന്ന വ്യക്തമായ സൂചന കിട്ടിയിട്ടാണ് ഞങ്ങൾ ഈ സംയുക്ത ഓപ്പറേഷൻ നടത്തിയത്.
ഈ കേസ് അന്വേഷണത്തിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട ചില പെൺ കുട്ടികൾ ആത്മഹത്യ ചെയ്തു.
എന്നാൽ അതിന് കാരണക്കാർ ആരെന്ന്
കണ്ട് പിടിക്കാൻ പോലീസിന് കഴിഞ്ഞില്ല. അങ്ങനെ ഇരിക്കെയാണ് ഒരു പെൺ കുട്ടി ഞങ്ങൾക്ക് മരണമൊഴി തന്നത്. എങ്കിലും ഏകദേശം രൂപം മാത്രമേ അവൾക്ക് പറയാൻ കഴിഞ്ഞുള്ളൂ. അതിൽ നിന്നും ഞങ്ങൾ ഒരു രൂപം കണ്ടെത്തി. അവിടെ നിന്നാണ് ഈ കേസ് തുടക്കം. ഇയാൾ ആണ്. ഇതിൽ ആദ്യം സംശയിക്കപ്പെട്ട പ്രതി. എന്നാൽ ഞങ്ങൾ അന്വേഷണം തുടങ്ങുന്നതിനു കുറേ മുൻപ് തന്നെ ഇയാൾ മരണപെട്ടിരുന്നു. അതും ഒരു കൊലപാതകം ആണെന്ന് ഇപ്പോൾ ആണ് വ്യക്തമായത്. സുധി ഒരു ഛായ ചിത്രം എടുത്തു കാണിക്കുന്നു.
ആ ഛായ ചിത്രം ടി വി യിൽ കാണിച്ചപ്പോൾ ശ്യാമ ഞെട്ടി. അവൾ വിളിച്ചു.
"ചേച്ചി.. ചേച്ചി.. അത് അത്.. അത് .." അതും പറഞ്ഞു ശ്യാമ കരഞ്ഞു.
സുചിത്ര ശ്യാമയുടെ പുറത്ത് തട്ടി ശ്യാമയുടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
"നീ കരയേണ്ട. നീ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി. നീ ഇനി
💬 Comments
View all comments