0%
Chapter 10

ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco | Read All Parts | 👁 196 |

അതൊന്നും ഓർക്കേണ്ട. കഴിഞ്ഞതൊക്കെ നീ മറന്നേക്കണം . പൂർണമായും എന്റെ ഏട്ടന്റെ പെണ്ണാകണം. എന്റെ ഏട്ടത്തിയാക്കാൻ ഒരുങ്ങിക്കോണം. "

സുചിത്ര ശ്യാമയെ കെട്ടിപിടിച്ചു.

ശ്യാമ ചിരിക്കാൻ ശ്രമിച്ചു. സുചിത്ര പോയിട്ട് ടി വി ഓഫ്‌ ചെയ്തു. എന്നിട്ട് പറഞ്ഞു.

"ഇനി ഇത് കാണേണ്ട. ഇതൊന്നും നമ്മൾ അറിയേണ്ട. അറിയേണ്ട കാര്യം ഒക്കെ അപ്പു ഏട്ടൻ പറയും."

ആ സമയം എല്ലാവരും വീണ്ടും അവിടേക്ക് വന്നു.

"മോള് ഉഷാർ ആയല്ലോ.. എടി സുധേ നീ കുറച്ചു നാരങ്ങ പൊളിച്ചു കൊടുക്ക് ശ്യാമയ്ക്ക്. എന്റെ മോൾ കുറച്ചു കൂടെ ഒന്ന് ഉഷാർ ആകട്ടെ. " ചന്ദ്രസേനൻ പറഞ്ഞു

"അയ്യടാ. പുതിയ മോളെ കിട്ടിയപ്പോൾ ഞങ്ങളെ ഒക്കെ മറന്നോ..? ഇപ്പോൾ ഈ മോളുടെ കാര്യം മാത്രമേ ഉള്ളൂ അല്ലേ..? " സുചിത്ര ചോദിച്ചു.

"അതെ. ഇനി എനിക്ക് നിന്നെ എന്തിനാ. ഇനി എനിക്ക് എന്റെ മോളെ മതി. അല്ലേ മോളെ..? " ചന്ദ്രസേനൻ ശ്യാമയുടെ നെറുകയിൽ തഴുകികൊണ്ട് പറഞ്ഞു.

"എന്നാലേ അളിയാ. എന്റെ മോളെ ഞങ്ങൾക്ക് വേണം. അല്ലെടി പ്രഭേ...? നീ നമ്മുടെ അമ്മൂനും ഒരു നാരങ്ങ എടുത്തു പൊളിച്ചു കൊടുക്ക്." സുന്ദരൻ സാർ പറഞ്ഞു.

അത് കേട്ട് എല്ലാവരും ചിരിച്ചു.

പിന്നെ സുന്ദരൻ സാർ ശ്യാമയോട് പറഞ്ഞു.

"മോള് എന്നോട് ക്ഷമിക്കണം. അവൻ പറഞ്ഞിട്ട ഞാൻ മോളോട് അങ്ങനെ ഒക്കെ പറഞ്ഞത്. അതിന് ഒരു കാരണം മോള് തന്നെയാ.. കാര്യങ്ങൾ ഈ പെണ്ണ് കുറച്ചൊക്കെ പറഞ്ഞു കാണുമല്ലോ അല്ലേ..? "

"അയ്യോ സാർ അങ്ങനെ ഒന്നും പറയല്ലേ.. സാറിനോട് ഞാനാണ് ക്ഷമ ചോദിക്കേണ്ടത്.. ഞാൻ അറിയാതെ അന്ന് എന്തൊക്കെയോ സാറിനോട് പറഞ്ഞു പോയി. സാർ എന്നോട് ക്ഷമിക്കണം. " ശ്യാമ പറഞ്ഞു.

"സാറെന്നോ..? അമ്മാവൻ എന്ന് വിളിക്കെടി . എന്താ നിനക്ക് അങ്ങനെ വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?" സുന്ദരൻ സാർ ഒരു കപട ദേഷ്യം കാണിച്ചു കൊണ്ട് ചോദിച്ചു.

"എന്റെ ഏട്ടത്തി വേഗം അമ്മാവാ എന്ന് വിളിച്ചോ. ആള് കാണുന്ന പോലെ ഒന്നും അല്ല. ടെറർ ആണ്. ടെറർ. പഴയ പട്ടാളക്കാരൻ ആണ്. മേജർ ആണ്. ഇപ്പോൾ പല കാര്യത്തിനും അപ്പു ഏട്ടന്റെ വലം കൈ. " സുചിത്ര പറഞ്ഞു.

"വലം കൈയെ പറ്റി മാത്രം പറഞ്ഞാൽ മതിയോ. ഒരു ഇടം കൈ ഉണ്ട് . അതെന്താ പറയാത്തത്..?! " ചന്ദ്രസേനൻ സൂചിത്രയോട് ചോദിച്ചു.

"ആ. ഇടം കൈ അപ്പുന്റെ കൂടെ ഇപ്പോൾ ഇങ്ങ് വരും.." സുന്ദരൻ സാർ സുചിത്രയെ നോക്കികൊണ്ട് പറഞ്ഞു.

അപ്പോഴേക്കും ശ്യാമയുടെ അമ്മ ഉണർന്നു. അവിടെ ഒരുപാട് പേരെ കണ്ടപ്പോൾ അവർ എല്ലാവരേയും നോക്കി. എന്നിട്ട് ചോദിച്ചു.

"ആരാ ? എന്താ..?

💬 Comments

View all comments